“” ഒരുപാട് കൊട്ടേഷൻ ടീം ഉള്ള ഈ മുംബയിൽ അങ്ങനെ ഒരു ലോറി അന്വേഷിച്ചു പോയിട്ട് എന്തെങ്കിലും കാര്യം ഉണ്ടോ “” ഋഷി സംശയം പ്രകടിപ്പിച്ചു.
“” ഇല്ല ഋഷി.. ആ ലോറിയോ അതോടിച്ച ആളെയോ അല്ല നമുക്ക് അറിയേണ്ടത്.
അയാളെ ആ കൃത്യം ചെയ്യാൻ ഏല്പിച്ച ആളെ ആണ് “”
“” അരവിന്ദൻ അങ്കിളിന്റെ നാട്ടിൽ നിന്നും ആരും വന്നില്ലല്ലോ അപ്പേ.. വിവരം അറിയിച്ചിട്ടും.. “”
“” അരവിന്ദന് ബന്ധുക്കൾ ഒന്നും ഇല്ല അങ്ങനെ.. അമൃതയ്ക്ക് ആണേൽ അച്ഛനും ആങ്ങളയും ജീവിച്ചിരുപ്പുണ്ട്..അയാളാണ് ശിവരാമൻ. നമ്മുടെ കമ്പനിയിൽ അക്കൗണ്ട് കാര്യങ്ങൾ നോക്കുന്നത് അയാൾ ആയിരുന്നു… ഓഡിറ്റിംഗിൽ ചില തിരിമറികൾ കണ്ടു പിടിക്കുകയും ചെയ്തിരുന്നു.. അന്നാണ് അയാൾ നാട്ടിലേക്കു എന്നും പറഞ്ഞു പോയത്… അയാളുടെ നമ്പർ ആണ് ഞാൻ മോനെ ഏല്പിച്ചത്..വിളിച്ചു പറയാൻ വേണ്ടി “”
“” ങ്ങും ഞാൻ വിളിച്ചു പറഞ്ഞിരുന്നു. പക്ഷെ അയാൾ വന്നില്ലെന്ന് തോന്നുന്നു… അല്ലെങ്കിൽ വന്നിട്ട് പെട്ടെന്ന് തന്നെ മടങ്ങി പോയിട്ടുണ്ടാവും “”
“” ങ്ങും ബാക്കി ഉള്ളത് ഒരു പെൺകുട്ടി അല്ലേ.. വന്നാ ഏറ്റെടുക്കേണ്ടി വന്നാൽ ബാധ്യത ആവും എന്നു വിചാരിച്ചു ആവും.. പിന്നെ അങ്കിളിനോട് ആയാൾക് വല്ല്യ അടുപ്പം ഇല്ല എന്നല്ലേ പറഞ്ഞത് “”
എല്ലാം കേട്ടു നിന്ന ഋഷി തന്റെ അഭിപ്രായം പറഞ്ഞു..
ആര്യനും ഋഷിയെ നോക്കി തല കുലുക്കി..
“”എങ്കിലും അവരുടെ ചോര അല്ലെ കല്യാണി… ഇങ്ങനൊരു അവസ്ഥയിൽ പോലും തിരിഞ്ഞു നോക്കുന്നില്ല എന്ന് വന്നാൽ എന്തൊരു ക്രൂരൻ ആയിരിക്കണം അയാൾ.. “” ആര്യൻ ശബ്ദത്തിൽ ദേഷ്യവും സങ്കടവും എല്ലാം അടങ്ങിയിരുന്നു.
“ആ കുട്ടി എഴുന്നേൽക്കുന്നുമില്ല ഒന്നും കഴിക്കുന്നതും ഇല്ല ” ഋഷി പറഞ്ഞു..
“പാവം കുട്ടി… എത്ര സന്തോഷമായി കളിച്ചു ചിരിച്ചു നടന്നതാണ്.. എങ്ങനെ സഹിക്കാൻ കഴിയും അവൾക്…” ശങ്കർ സങ്കടത്തോടെ പറഞ്ഞു
“”മോനെ കണ്ണാ ഒന്ന് വന്നേ “”
ഗംഗയുടെ പരിഭ്രാന്തിയോടെ ഉള്ള വിളി കേട്ട മൂവരും ആ മുറിയിലേക്കു വേഗത്തിൽ നടന്നു..
“” മോളെ കല്ലു മോളെ ” ഗംഗ കല്യാണിയെ കുലുക്കി വിളിച്ചു…
“”എന്താ ഗംഗേ.. എന്ത് പറ്റി “”ഓടി വന്ന ശങ്കർ പരിഭ്രമത്തോടെ അന്വേഷിച്ചു
“എന്താ അമ്മേ “”
“”ദേ മോൾക്ക് നല്ല പനി ദേഹം ചുട്ടു പൊള്ളുന്നു.. “”
“”അച്ഛേ… എന്നെ കൂടെ കൊണ്ടു പോയ്കൂടാരുന്നോ അച്ഛേ… അച്ഛെടെ മോളെ ഒറ്റക്കാക്കി പോയില്ലേ..
അമ്മേ… അമ്മേടെ കല്ലു മോളെ കൊണ്ടാവാതെ പോയില്ലേ… അമ്മേ
..കിച്ചു വേട്ടാ ഒന്ന് വാ കിച്ചു വേട്ടാ ഈ കല്ലു മോളെ കൂടെ കൊണ്ടുപോ കിച്ചു വേട്ടാ.. കിച്ചു.. ഏട്ടാ…. ഏ..ഏ.. ട്ടാ.. “കല്യാണിയുടെ ശബ്ദം നേർത്ത സ്വരത്തിൽ കേൾക്കാമായിരുന്നു..
ഓടി വന്ന ആര്യൻ കല്യാണിയുടെ നെറ്റിയിൽ കൈ വെച്ചു നോക്കി… പൊള്ളുന്ന ചൂട് അവൻറെ കയ്യിൽ അറിഞ്ഞു..
“”ദേവു.. ദേവു”” പതിയെ ആര്യൻ വിളിച്ചു..
Next part???
??
Hello
കാത്തിരിപ്പാണ് നന്ദൻ
എപ്പോ കിട്ടും
Enthanenu ariyila palarum nalla nalla kadhakal ezhuthi vayanakar rasichu varumbo ònenkil kalanjitupokum matu chilar adutha kadha thudangum pakuthik nirthan nandha ethu ningal poorthi akanam kathirikunu next partinay
Bro next partinu waiting aanu
ബാക്കി എന്നു വരും ബ്രോ ?
നന്ദൻ ഭായി ഇന്നാണ് കഥ കംപ്ലീറ്റ് വായിച്ചതു… നല്ല ത്രില്ലിംഗ് ആയിട്ടുണ്ട്.. അടുത്ത ഭാഗം ഇനിയും താമസിപ്പിക്കാതെ പോസ്റ്റ് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു..