രാജവ്യൂഹം 5 [നന്ദൻ] 1159


രാജവ്യൂഹം അധ്യായം 5

Author : നന്ദൻ

[ Previous Part ]

 

ദിവസങ്ങൾ കൊഴിഞ്ഞു വീണു… പെട്ടെന്നൊന്നും കര കയറാവുന്ന ഒരു കടലാഴത്തിലേക് ആയിരുന്നില്ല ആ രണ്ടു കുടുംബങ്ങളും പതിച്ചത്.. ശാന്തമായിരുന്ന കടൽ രൗദ്ര ഭാവം പ്രാപിച്ച പോലെ വിധി അതിന്റെ ക്രൂരത നിറച്ചു നിറഞ്ഞാടിയപ്പോൾ എരിഞ്ഞമര്ന്നത് കുറെ സ്വപ്നങ്ങൾ ആയിരുന്നു
.സന്തോഷമായി യാത്ര തിരിച്ചവർ തിരിച്ചു വന്നതു തിരിച്ചറിയാൻ പോലും ആകാത്ത കത്തി കരിഞ്ഞ ചാരമായിട്ടാണ്..പൂർണമായും കത്തി അമർന്ന കാറിനുള്ളിൽ കുറെ എല്ലിൻ കഷ്ണങ്ങളും ചാരവും മാത്രമേ അവശേഷിച്ചിരുന്നുള്ളു..

റോഡിലേക്കു മോഹാലസ്യ പെട്ടു വീണ മൂവരെയും പോലീസ് ആയിരുന്നു ഹോസ്പിറ്റലിൽ എത്തിച്ചത്…അതേ ദിവസം ആര്യനും ഋഷിയും സ്ഥലത്തെത്തിയിരുന്നത് കൊണ്ടു.. പോലീസ് ഫോര്മാലിറ്റി ഒക്കെ ഋഷി ആണ് ചെയ്തത് കൂടെ അരവിന്ദന്റേയും ശങ്കറിന്റെയും കമ്പനിയിലെ സ്റ്റാഫുകളും..
ആക്‌സിഡന്റ് ഉണ്ടാക്കിയ ലോറി പോലീസിന് ഇതുവരെയും കണ്ടെത്താൻ ആയിട്ടുമില്ല..

സന്തോഷ തിമിർപ്പിൽ ആയിരുന്ന രണ്ടു വില്ല കളിലും നിശബ്ദത തളം കെട്ടി..
മുന്നിൽ കണ്ട അപകടത്തിന്റെ നടുകത്തിൽ നിന്നും കല്യാണി മോചിത ആയിരുന്നില്ല… ഓരോ വട്ടവും നടുങ്ങി എണീക്കുമ്പോൾ അവൾ വാവിട്ടു കരഞ്ഞു.. അച്ഛനെയും അമ്മയെയും അവളുടെ കിച്ചുവേട്ടനെയും വിളിച്ചു വാവിട്ടു കരയുമ്പോൾ ഗംഗ അവളെ ചേർത്തു പിടിക്കും… അവരുടെ കൂടെ നീര്ജും പോയ ദുഃഖം ഗംഗയുടെ കണ്ണുകളിലൂടെ ചുടു കണ്ണീരായി ഒഴുകി കൊണ്ടിരിക്കും…
നിധിനു തന്റെ പാതി ജീവൻ ആയിരുന്നു നീരജ്…ഒരുമിച്ച് ജനിച്ചവർ ഒരെ പൊക്കിൾ കോടിയിൽ ജീവൻ പങ്കു വെച്ചവർ.. നീരജ് ശാന്ത സ്വഭാവം ആയിരുന്നു അധികം സംസാരിക്കാത്ത പാകതയുള്ള കുട്ടി കുസൃതി ഒന്നുമില്ലാത്ത അധ്യാപകർക്കു ഒക്കെ പ്രിങ്കരനായ ഒരു വിദ്യാർത്ഥി.. നിധിൻ നേരേ തിരിച്ചും…വികൃതി ആയ അധ്യാപകർക് തല വേദന ആയ.. മറ്റുള്ള കുട്ടികളോഡൊക്കെ വഴക്കുണ്ടാക്കുന്ന വികൃതി ആയ കുട്ടി. പക്ഷെ നീരജിനോട് അവൻ ഒരിക്കലും വഴക് ഉണ്ടാക്കാറില്ലായിരുന്നു നിധിൻ ഉണ്ടാക്കുന്ന പ്രശ്നനങ്ങൾക് ഒക്കെ മധ്യസ്ഥം നിക്കുന്നത് എപ്പോളും നീരജ് ആയിരുന്നു.. ഓരോ ഓർമകളിൽ നിധിന്റെ കണ്ണിൽ നിന്നും ഒഴുകിയ കണ്ണുനീർ അവൻറെ തലയിണയെ നനയിച്ചു കൊണ്ടിരുന്നു….

ശങ്കർ തന്റെ മുറിയിൽ..തുറന്നിട്ട ജനാലയിലൂടെ പുറത്തേക് നോക്കി കൊണ്ട്…ഒന്നിന് പുറകെ ഒന്നായി സിഗററ്റുകൾ ആഞ്ഞു വലിച്ചു കൊണ്ടിരുന്നു… തുറന്നിട്ട മുറിയുടെ ജാലകങ്ങൾ അരവിന്ദന്റെ വില്ലയിലേക് ആയിരുന്നു തുറന്നിട്ടിരുന്നത്.. അവിടെ ബാല്കണിയിൽ തന്നെ നോക്കി സ്വതസിദ്ധമായ ചിരിയോടെ അരവിന്ദൻ നിക്കുന്ന പോലെ ശങ്കറിന് തോന്നി… അവനു പിന്നിൽ തന്നെ നോക്കി കൈ വീശുന്ന അമൃതയും… കൂടെ തന്റെ പൊന്നോമന നീര്ജും.. നിറഞ്ഞു വന്ന കണ്ണുകൾ ഇറുകെ അടച്ചു കൊണ്ടു.. തുറന്നിട്ട ജാലകങ്ങൾ ശങ്കർ വലിച്ചടച്ചു..

“അപ്പേ” റൂമിലേക്കു എത്തിയ ആര്യൻ ശങ്കറിന്റെ ചുമലിൽ തൊട്ടു.. ഞെട്ടലോടെ ശങ്കർ തിരിഞ്ഞു നോക്കിയതും ആര്യനെ കണ്ടു അയാളുടെ ചുണ്ടുകൾ വിതുമ്പി… മകനെയും.. സുഹൃത്തിന്റെ കുടുംബത്തെയും നഷ്ടമായ ഹൃദയ വേദന അയാൾ ആര്യന്റെ ചുമലുകളിലേക് പിടിച്ചു പൊട്ടി കരഞ്ഞു… ആര്യന്റെ കൂടെ തന്നെ ഉണ്ടായിരുന്ന ഋഷി അവനെ ചുറ്റി പിടിച്ചു.. അവൻറെ മുഖത്തേക് നോക്കി..തളരരുത് എന്ന അർത്ഥത്തിൽ… പിടിച്ചു നിർത്തിയ കണ്ണുനീർ കൺ തടങ്ങളെ ഭേദിക്കും എന്നായപ്പോൾ അവൻ കണ്ണുകൾ ഇറുക്കി അടച്ചു… തുളുമ്പിയ കണ്ണുനീർ കവിൾ തടങ്ങളിൽ നനവ് പടർത്തിയതും വലം കൈയുടെ പുറം കൊണ്ട് അവൻ തുടച്ചു കളഞ്ഞു.

57 Comments

  1. Next part???

  2. Hello

  3. കാത്തിരിപ്പാണ് നന്ദൻ
    എപ്പോ കിട്ടും

  4. Enthanenu ariyila palarum nalla nalla kadhakal ezhuthi vayanakar rasichu varumbo ònenkil kalanjitupokum matu chilar adutha kadha thudangum pakuthik nirthan nandha ethu ningal poorthi akanam kathirikunu next partinay

  5. Bro next partinu waiting aanu

  6. അഘോരാ

    ബാക്കി എന്നു വരും ബ്രോ ?

  7. ദ്രോണ നെരൂദ

    നന്ദൻ ഭായി ഇന്നാണ് കഥ കംപ്ലീറ്റ് വായിച്ചതു… നല്ല ത്രില്ലിംഗ് ആയിട്ടുണ്ട്‌.. അടുത്ത ഭാഗം ഇനിയും താമസിപ്പിക്കാതെ പോസ്റ്റ്‌ ചെയ്യും എന്ന്‌ പ്രതീക്ഷിക്കുന്നു..

Comments are closed.