ഞാൻ ചോദിക്കുന്നത് കേട്ട് അച്ഛനും അമ്മയും ഞെട്ടി.അവർ വിശ്വാസമാവാത്ത രീതിയിൽ എന്നെ നോക്കുന്നുണ്ടായിരുന്നു.
“അതിനെന്താ.. മോൻ അച്ഛന്റെ കൂടെ വരുന്നത് സന്തോഷമേയുള്ളൂ… നീ എനിക്ക് ശേഷം ആ ഹോട്ടൽ നോക്കി നടത്തണം എന്നാണ് അച്ഛന്റെ ആഗ്രഹം”
അച്ഛൻ എന്നോട് പറഞ്ഞു.
ഞാനും അച്ഛനും ഹോട്ടലിലേക്ക് പോയി. ഹോട്ടലിൽ എന്നെ ആദ്യമായി കാണുന്നവർക്ക് അച്ഛൻ എന്നെ പരിചയപ്പെടുത്തി. എന്നെ മുൻപ് അറിയാവുന്നവർക്ക് എന്നെ അവിടെ കണ്ടത് അത്ഭുതമായിരുന്നു.കിരൺ ഹോട്ടലിന്റെ പരിസരത്തൊന്നും വരാത്ത ആളായിരുന്നു.
അച്ഛൻ എന്നെ കൗണ്ടറിൽ ഇരുത്തി.ഞാൻ അവിടെ വന്നവരിൽ നിന്ന് കാശ് വാങ്ങാൻ ഇരുന്നു.വേറെ ഒന്നും ചെയ്യാൻ അച്ഛൻ സമ്മതിച്ചില്ല. അച്ഛന് ഞാൻ അവിടെ ഇരിക്കുന്നത് ഏറെ സന്തോഷം നൽകുന്ന കാര്യമായിരുന്നു.
ഇടക്ക് ഇരുന്ന് മടുത്തപ്പോൾ അടുക്കളയിൽ പണി എടുക്കുന്നവരെ സഹായിക്കുവാനും ഞാൻ നിന്നു. ഞാൻ എല്ലാവരുമായി നല്ല കമ്പനി ആയി. ഹോട്ടൽ ആയതിനാൽ അവിടെ നിന്ന് തന്നെ ഞാൻ ഭക്ഷണം കഴിച്ചു. ഉച്ചക്ക് വീട്ടിലേക്ക് പോവേണ്ടി വന്നില്ല.
വൈകുന്നേരം ഹോട്ടൽ അടച്ച് കണക്കുകൾ തീർത്ത് ഞങ്ങൾ വീട്ടിലേക്ക് പോന്നു. ഞങ്ങളെയും കാത്ത് അവർ ഇരിക്കുന്നുണ്ടായിരുന്നു.
“നിങ്ങൾ എന്താ മനുഷ്യാ ഇത്ര താമസിച്ചേ… മോനെയും കാത്ത് മോള് കാണാതെ വിഷമിച്ചിരിക്കാ…. നിങ്ങളോ നേരത്തിന് വരില്ല. മോനെങ്കിലും നേരത്തെ പറഞ്ഞുവിട്ടൂടെ…”
അമ്മ നേരം വൈകിയതിന് അച്ഛനെ ചീത്ത പറഞ്ഞു.
“കിച്ചുട്ടാ…. മോൻ ഇത്രെയും നേരമൊന്നും കടയിലിരിക്കേണ്ടാ…. നാളെ തൊട്ട് നേരത്തെ വന്നോളോ…. നിന്നെ കാണാതെ ഒരാൾ വിഷമിച്ചിരിക്കുണ്ട് ”
അമ്മ എന്നോട് പറഞ്ഞത് അനുവിനെ കുറിച്ചാണെന്ന് മനസ്സിലായി.പാവം ഞാൻ ഇല്ലാതെ ഇവിടെ ഒറ്റ പെട്ട് പോയി കാണും.
“അമ്മു ഇത് നിനക്കാ….”
ഞാൻ ഹോട്ടലിൽ ബാക്കി വന്ന പലഹാരങ്ങൾ അമ്മുവിന് കൊടുത്തു. അത് കിട്ടിയപ്പോൾ അവൾക്ക് സന്തോഷമായി.
“എന്റെ കുച്ചുവേട്ടൻ ഒന്നും മറന്നിട്ടില്ല…. താങ്ക്സ്…”
അവൾ പലഹാരങ്ങൾ കിട്ടിയ സന്തോഷത്തിൽ പറഞ്ഞു.
Ithinu bakki ille
?????
Super
Perfect ok
Thanks bro
Wonderful story
ചേട്ടാ സ്റ്റോറി പൊളി . ഒരുരക്ഷയും ഇല്ല. എല്ലാ പാർട്സും കഴിഞ്ഞിട്ടു കമന്റ് ഇടാമെന്ന വിചാരിച്ച . കഥയെ കുറിച്ച് ഒന്നും പറയാനില്ല . ഒരു ഫീൽ ഗുഡ് സ്റ്റോറി . കുറച്ചു കൂടീം എഴുത്തായിരുന്ന് . പിന്നെ ആ കിരണിനു എന്ത് പറ്റിയും കൂടെ ഇടയിരുന്നു . പുതിയ സ്റ്റോറിയയിട്ടു വീണ്ടും വരുട്ടോ ??
കൊള്ളാം നന്നായിട്ടുണ്ട് നല്ല ഫീൽ ഗുഡ് സ്റ്റോറി ആയിരുന്നു ഇത് ഒരു പാട് ഇഷ്ട്ടം aayi ഈ സ്റ്റോറി
ആകെ ഇതിൽ പറയാൻ ഉള്ള നെഗറ്റീവ് കിരൺ അവൻ എന്ത് പറ്റി അത് മാത്രം പറഞ്ഞില്ല അത് ആണ് ആകെ ഉള്ള ഒരു പ്രശ്നം
ട്വിസ്റ്റ് അത് ഞാൻ പ്രേതിഷിച്ചത് തന്നെ ആയിരുന്നു വന്നതും
അവളെ അച്ഛൻ ആണ് അവന്റെ അടുത്ത് വന്നത് എന്ന് ഉള്ളത് എനിക്ക് ആദ്യം മനസിലായി
ഇനിയും ഇത് പോലെ ഉള്ള സ്റ്റോറി ആയി വരണം
All the best
ബ്രോ, കിടുകാച്ചി ആയിണ്ട് ??. ന്നാലും ശെരിക്കും ന്താവും കിരണിന് സംഭവിച്ചിണ്ടുണ്ടാവുക!.
ഇനിയും കഥകളായി വരൂ, കാത്തിരിക്കുന്നു ?
Adipoli??
❤❤❤❤
Good (and diff) story with a convincing wrap up.
Excellent ???
സൂപ്പർ
Super
തീരണ്ടായിരുന്നൂ…. ഒരുപാട് ഇഷ്ടം ആയി….
Criminally underrated story .
കുറച്ചുകൂടി വിവരിച്ച് എഴുതിയാർന്നേൽ പോളിച്ചേനെ
Nice story ❤️✨
❤️❤
Superb… Iniyum vere kadhakal ayitu varane
അണ്ണാ കഥ പൊളി… മറ്റേ കിരൺ എന്ത് പറ്റി