“ഇല്ല. എന്തായാലും വരാം”
“ഇല്ലില്ല , ഈ മാസം തന്നെ വരാം…”
“ശരി, ഓക്കേ ” ടീന ഫോൺ ദിലുവിനു കൊടുത്തു.
“എന്നാ ശരി ഉമ്മാ, പ്രിയതമന് ഫോൺ കൊടുക്കണോ…”
“എന്നാ ശരി, അസ്സലാമു അലൈക്കും ” അപ്പുറത്ത് നിന്ന് മറുപടി വരുന്നതിനു മുമ്പ് ദിലു ഫോൺ കട്ടാക്കി.
ഇരിഞ്ഞാലക്കുട എത്താറായി. റോഡിൽ അധികം തിരക്കില്ലെങ്കിൽ മുക്കാൽ മണിക്കൂറിനകം തൃശൂർ സിറ്റിയിലെത്താം.
“ടീന ഇപ്പോൾ എവിടെയാണ് താമസിക്കുന്നത്.”
“മിഷൻ ക്വാർട്ടേഴ്‌സിനടുത്താണ്…”
“അപ്പൊ സ്റ്റാൻഡിൽ പോകേണ്ട കാര്യമില്ലല്ലോ. മെട്രോ ഹോസ്പിറ്റലിന്റെ അവിടെ ഇറങ്ങിയാൽ ഒരോട്ടോ വിളിച്ചു പോകാമല്ലോ അല്ലേ? ”
“സ്റ്റാൻഡിൽ എന്റെ സ്‌കൂട്ടി ഇരിക്കുന്നുണ്ട്.”
“ഞാൻ സ്റ്റാൻഡിലേക്ക് വന്നാൽ പിന്നെ ഓഫീസിലേക്ക് പോകണമെങ്കിൽ കുറെ വളഞ്ഞു വരണം. അവിടെയെല്ലാം വൺവേ ആണ്. ”
“അത് കുഴപ്പമില്ല അങ്കിൾ, അഞ്ചു മിനിറ്റ് നടക്കാനല്ലേ ഉള്ളൂ. ”
“ശരി.”
ഞാൻ ഡ്രൈവിങ്ങിൽ ശ്രദ്ധ കൊടുത്തു. ദിലുവും ടീനയും തമ്മിൽ എന്തൊക്കെയോ പറയുന്നുണ്ട്.
“എന്തായാലും എനിക്കിതൊന്നും അത്ര വിശ്വാസമായിട്ടില്ലട്ടോ അങ്കിളേ,
അങ്കിളിനെ പോലെ ഇത്രയും എനർജറ്റിക് ആയ ആൾ ഒരു ഇൻട്രോവെർട്ട് ആയിരുന്നു എന്ന് വിശ്വസിക്കാനേ പറ്റുന്നില്ല. ഐശ്വര്യം വഴിഞ്ഞൊഴുകുന്ന മുഖവും സംസാരവും ഉള്ള ആദർശിന്റെ അമ്മ ഒരു ചട്ടമ്പി കല്യാണി ആയിരുന്നെന്നും…” ടീനക്ക് ബാക്കി കേൾക്കാൻ വേണ്ടി അക്ഷമയായിക്കൊണ്ടു പറഞ്ഞു.
“അതുപിന്നെ ഓരോരോ ജീവിത സാഹചര്യങ്ങളല്ലേ ടീനാ, ഇപ്പോൾ തന്നെ നോക്കൂ.. ആരോടും അധികം മിണ്ടാതെ വെറും പഠിപ്പിസ്റ്റായി നടന്നിരുന്ന ടീന തന്നെ വെറും രണ്ടര വർഷം കൊണ്ട് ടോക്കറ്റിവ് ആയി മാറിയില്ലേ…”
“അതുപിന്നെ…”
“കഴിഞ്ഞ രണ്ടുവർഷത്തിനിടയിൽ ടീനയുടെ ജീവിതത്തിൽ കാര്യമായെന്തൊക്കെയോ സംഭവിച്ചില്ലേ …”
ടീന മൂകയായി
Super continue
Thank You Bro
4th korach speed und nalla moodum und
OK. Will correct next time. Thank you for your opinion.
♥️?♥️?♥️??????
????????
????



????????
1st
?
?
Thank you vector ???