“എനിക്ക് ഓഫീസിൽ പോകണം. ആ വഴിക്ക് ടീനയെ ബസ് സ്റ്റാൻഡിൽ ഇറക്കുന്നു. അത്രയേ ഉള്ളൂ…”
“ശരിഉപ്പാ , നിനക്ക് വണ്ടിയെടുത്ത് പോന്നാൽ മതിയായിരുന്നല്ലോ ടീനാ, ഈ സമയത്ത് ബസിൽ യാത്ര ചെയ്യുന്നത് റിസ്ക് ആണ്.”
“ഞാനും അങ്ങനെയാ വിചാരിച്ചത്, പക്ഷെ ഇത്രയും ദൂരം വണ്ടിയോടിച്ചു വരാൻ മമ്മി സമ്മതിക്കില്ല.”
“എന്റെ സ്ഥിതിയും അത് തന്നെയാണ്. ലൈസൻസ് ഉണ്ടെങ്കിലും ഒരുപാട് നേരം കെഞ്ചിയാൽ മാത്രമേ വണ്ടി ഒന്ന് കയ്യിൽ കിട്ടൂ. ഇങ്ങനെ പോയാൽ ലൈസൻസ് എടുത്തത് ഫ്രെയിം ചെയ്തു വെക്കേണ്ടി വരുമെന്നാ തോന്നുന്നത്.”
കിട്ടിയ സമയത്തിൽ ദിലുവും അവൾക്ക് പറയാനുള്ളതും പറഞ്ഞു. ദിലു പറഞ്ഞതും ശരിയാണ്. ദിലുവിന് ലൈസൻസുണ്ടെങ്കിലും നല്ല രീതിയിൽ തന്നെ ഡ്രൈവു ചെയ്യുമെങ്കിലും ഹൈവേയിൽ ഡ്രൈവിനു കൊടുക്കാൻ എനിക്ക് അത്ര ധൈര്യം പോരാ. പെൺമക്കൾ എത്ര വളർന്നാലും നമ്മുടെ മനസ്സിൽ അവരെപ്പോഴും കുഞ്ഞിക്കുറുമ്പ് കാട്ടി ചിണുങ്ങുന്ന ‘ചുന്ദരിവാവ’ തന്നെയാണല്ലോ.
“ദിലൂ നീ ഉമ്മാനെ വിളിച്ച് നമ്മൾ ഓഫീസിൽ പോയിട്ടേ വരികയുള്ളൂ എന്നു പറ…”
ദിലു ഫോൺ എടുത്തപ്പോഴേക്കും അതിൽ കാൾ വന്നു.
“ദേ വിളിക്കുന്നു. ഇതെന്ത് ടെലിപ്പതിയാണ് ഉപ്പാ…എപ്പോഴും ഇങ്ങനെയാണല്ലോ. വിളിക്കണമെന്ന് വിചാരിക്കുമ്പോഴേക്ക് ആൾ ഇങ്ങോട്ടു വിളിക്കുകയാണല്ലോ….”
” ഹായ് ഐശക്കുട്ടീ….” ദിലു ഫോണെടുത്തു.
“എന്നാൽ ഐശുമ്മ പറയ് …”
അവിടെ നിന്ന് നല്ലവണ്ണം കിട്ടിയുണ്ടാകണം. എന്നാലും അവള് ഈ വിളി നിർത്തില്ല. ഇതിനൊക്കെ ഞാൻ രാത്രി മുഴുവൻ ഇരുന്ന് കേൾക്കേണ്ടി വരും.
“അവിടെ നിന്നിറങ്ങി. ഉപ്പാക്ക് ഓഫീസിൽ പോകണം. ടീന കൂടെയുണ്ട്. ടീനയെ പോകുന്ന വഴിക്ക് ശക്തൻ സ്റ്റാൻഡിൽ ഇറക്കണം”
“ഉം..”
ദിലു ഫോൺ ചെവിയിൽ നിന്നു മാറ്റി പറഞ്ഞു.
“ടീന ഉള്ളതല്ലേ, വീട്ടിൽ കയറി പോകാം എന്ന് പറയുന്നു. എന്തു പറയണം?”
“ഞാൻ പിന്നെ ഒരു ദിവസം വരാം ആദൂ.. ഇന്നെനിക്ക് വേഗം വീട്ടിൽ എത്തണം ”
“പിന്നൊരു ദിവസം വരാമെന്നാ പറയുന്നത് ഉമ്മാ…”
“ഉം ശരി ..” ദിലു ഫോൺ ടീനക്ക് കൈ മാറി.
“അതല്ല ഉമ്മ ഇന്നൊരു അത്യാവശ്യമുണ്ടായിരുന്നു. “
Super continue
Thank You Bro
4th korach speed und nalla moodum und✌
OK. Will correct next time. Thank you for your opinion.
♥️?♥️?♥️??????
????????
????❤❤❤❤
????????
1st❤?❤?
Thank you vector ???