“അഞ്ചാറു പേരെ അറിയാം ”
“ബാക്കിയുള്ളവരെ പരിചയപ്പെടേണ്ടേ”
“ഊം…”
“അതിന് നീയിങ്ങനെ നടന്നാൽ ശരിയാകുമോ?”
“ഇല്ല ”
“അപ്പൊ അറിഞ്ഞിട്ടു തന്നെയാണ്”
“എനിക്ക് ഇതൊന്നും അറിയില്ല.”
“അതൊക്കെ ഞാൻ ശരിയാക്കി തരാം…”
“ഡീ ഇവിടെ വന്നേ ” ആതിര ലേഖയെ വിളിച്ചു. നല്ല വെളുത്ത് സുന്ദരിയായിരുന്നു ലേഖ. അവളുടെ കണ്ണുകൾക്ക് ഒരു പ്രത്യേക വശ്യതയുണ്ടായിരുന്നു. ക്‌ളാസ്സിലെ ബ്യൂട്ടി ക്യൂൻ ആണെന്ന് പറയാം.
“ഇതൊരു റോസ് ആണ്. നീയിത് ഇവന് കൊടുത്തിട്ട് ഐ ലവ് യു എന്നു പറ ”
കയ്യിലുണ്ടായിരുന്ന റോട്ടോമാക് പേന ലേഖയുടെ കയ്യിൽ കൊടുത്ത് ആതിര പറഞ്ഞു. കുറഞ്ഞ ദിവസങ്ങൾ കൊണ്ട് തന്നെ അവരെല്ലാവരും നല്ല ഫ്രണ്ട്സ് ആയിക്കഴിഞ്ഞിരുന്നു. ലേഖ ചിരിയോടെ തന്നെ ടാസ്ക് ഏറ്റെടുത്തു. എങ്കിലും ചെറിയൊരു ചമ്മൽ അവൾക്കുണ്ടായിരുന്നു. ഇതുവരെ ഒരാളെങ്കിലും എന്നോട് ഐ ലവ് യു എന്നോ ഇഷ്ടമാണ് എന്നോ പറഞ്ഞിട്ടില്ല. ലവ് എന്ന വാക്കു പറയുന്നതു പോലും എന്തോ വലിയ പാതകമായിട്ടാണ് ഞാൻ കരുതിയിരുന്നത്. ചെറിയ ക്‌ളാസിൽ പഠിക്കുമ്പോൾ പോകുന്ന വഴിയിലെ ചുമരിൽ പച്ചില കൊണ്ടും ഇഷ്ടിക കഷ്ണം കൊണ്ടും വരച്ച ഹാർട്ട് ചിഹ്നങ്ങൾ നോക്കുന്ന സമയത്ത് ‘അതൊക്കെ ചീത്തയാ അതൊന്നും നോക്കാൻ പാടില്ല’ എന്നു പറഞ്ഞു എന്നെ പിടിച്ചു വലിച്ചു സ്‌കൂളിലേക്ക് കൊണ്ട് പോയിരുന്ന അയൽവക്കത്തെ ആശചേച്ചിയെ ഞാൻ ഓർത്തു.
“ഐ ലവ് യൂ ” നിറഞ്ഞ ചിരിയോടെ ലേഖ എനിക്ക് നേരെ പേന നീട്ടി. കൂടി നിൽക്കുന്ന എല്ലാവരും കയ്യടിച്ചു. പ്രൊപ്പോസ് എന്ന വാക്ക് അന്നുപയോഗത്തിലുണ്ടായിരുന്നില്ലെങ്കിലും എനിക്ക് കിട്ടിയ ആദ്യ പ്രൊപോസൽ ആയിരുന്നു അത്. അതും ക്‌ളാസ്സിലെ ഏറ്റവും സുന്ദരിയിൽ നിന്നും. ഞാൻ നിന്ന് ഉരുകി ആകെ ചമ്മി നാറി നിൽക്കുകയാണ്.
“എന്തെ നിനക്കിഷ്ടപ്പെട്ടില്ലേ, വാങ്ങിയിട്ട് തിരിച്ചു പറയെടാ”
ഞാൻ ലേഖയുടെ കയ്യിൽ നിന്നും പേന വാങ്ങി. അവളുടെ മുഖത്തേക്ക് നോക്കി. അവൾ ചിരിച്ചു നിൽക്കുകയാണ്. വാക്കുകൾ പോയിട്ട് ഒരക്ഷരം പോലും തൊണ്ടയിൽ നിന്നും വരുന്നില്ല.
“ഓ ഹിന്ദുവായതുകൊണ്ടായിരിക്കും അല്ലേ, ഇനി ഇന്റർകാസ്റ്റ് ലവ് ചെയ്യിച്ചു എന്നു പറഞ്ഞു ഒഴിയേണ്ട. നിന്റെ മതത്തിൽ നിന്ന് തന്നെ ആളെ പിടിച്ചു തരാം. ആതിര ഷമീറയെ നോക്കി.
ഷമീറ പതിയെ പിന്നിലേക്ക് വലിയാൻ നോക്കിയെങ്കിലും ആതിര വിട്ടില്ല.
എന്റെ കയ്യിൽ നിന്നും പേന വാങ്ങി ഷമീറക്ക് കൊടുത്തു.
“ഇനി നിന്റെ ഊഴമാണ്, നീ ഐ ലവ് യു പറ…”
ഷമീറ ചമ്മി നാണിച്ചു നിന്നു.
“ഒന്ന് വേഗം പറയെടീ, അവൻ കാത്തു നിൽക്കുന്നത് കണ്ടില്ലേ ”
“ഐ ലവ് യു” നാണം കൊണ്ട് വിറയാർന്ന ശബ്ദത്തിൽ ഷമീറ പറഞ്ഞു.
Super continue
Thank You Bro
4th korach speed und nalla moodum und
OK. Will correct next time. Thank you for your opinion.
♥️?♥️?♥️??????
????????
????
????????
1st??
Thank you vector ???