“പിന്നെന്താ ഇവിടെ സംസാരിക്കാത്തത്?”
“ഇവിടെ എനിക്കാരെയും പരിചയമില്ലല്ലോ”
“അതിനു ഇങ്ങനെയൊക്കെയല്ലേ പരിചയപ്പെടുന്നത്”
“എന്നാലും…”
“ഒരെന്നാലുമില്ല, ഞാനിപ്പോ ശരിയാക്കിത്തരാം….”
“അതെ എല്ലാവരും ഇവിടെ ശ്രദ്ധിക്കൂ… നമ്മുടെ ഫൈസലിന് നമ്മൾ ഗേൾസിനോട് മാത്രമായി എന്തൊക്കെയോ പറയാനുണ്ട്. എല്ലാവരും ഇവിടെ വാ ”
ഞാൻ എന്റെ ബെഞ്ചിലേക്ക് തിരിഞ്ഞുനോക്കി. അജിത് വിനോദുമായി സംസാരത്തിലാണ്. മറ്റുള്ള ഓരോരുത്തരും ഓരോരോ സംസാരത്തിലാണ്. അജിത്തും വിനോദും എന്നെ നോക്കി ഒന്നു ചിരിച്ചിട്ട് അവരുടെ സംസാരം തുടർന്നു. ഞാൻ കുടുങ്ങി എന്നെനിക്ക് മനസ്സിലായി.
“നീയിവിടെ ഇരി ..”
ആതിര എന്നെപ്പിടിച്ചു അവളുടെ ബെഞ്ചിലിരുത്തി. പെണ്കുട്ടികളെല്ലാം ചുറ്റും നിറഞ്ഞിട്ടുണ്ട്. ഞാനാണെങ്കിൽ ഇപ്പൊ തല കറങ്ങി വീഴും എന്ന അവസ്ഥയിലാണ്.
പ്രിയ, രാജി, ലാലി, അമ്പിളി, ലേഖ, ശ്രിജില, ഷീന, സിന്ധു, നൂർജഹാൻ, ഷമീറ, ധന്യ പിന്നെ പേരറിയാത്ത കുറെ പേരും. റാഗിംഗിനെക്കുറിച്ച് കേട്ടിട്ടുണ്ടായിരുന്നെങ്കിലും ഞങ്ങളുടെ കോളേജിൽ അങ്ങനെ കാര്യമായിട്ടൊന്നുമില്ലായിരുന്നു. ഞാൻ ഇതുവരെ സെക്കൻഡ് ഇയറുകാരുടെ മുമ്പിൽ പോയി പെട്ടിട്ടുമില്ല. ഇതിപ്പോ സ്വന്തം ക്‌ളാസ്സിലെ തന്നെ പിള്ളേരുടെ മുന്നിൽ തന്നെ പെട്ടു. പെൺപട ചുറ്റും കൂടി നിൽക്കുകയാണ്. എല്ലാവർക്കും ഇതൊരു തമാശ മാത്രമാണ്. ഒരു കോമാളിയെ കാണുന്ന പോലെയാണ് എല്ലാവരും എന്നെ നോക്കുന്നത്. ചില മുഖങ്ങളിൽ സഹതാപവും കാണുന്നുണ്ട്. വിവിധതരം പെർഫ്യൂമിന്റെയും വിയർപ്പിന്റെയും സമ്മിശ്രഗന്ധം മൂക്കിലേക്ക് കയറി. എനിക്ക് തലകറങ്ങുന്ന പോലെ തോന്നി.
“ആതിരേ, എല്ലാവരോടും ഒന്നു മാറി നിൽക്കാൻ പറ” ഞാനെങ്ങനെയോ പറഞ്ഞൊപ്പിച്ചു.
“എല്ലാവരും ഒന്ന് അകന്നു നിക്കൂ., കുട്ടിക്ക് അല്പം കാറ്റു കിട്ടട്ടെ…”
ആതിരക്ക് എന്റെ അവസ്ഥ മനസ്സിലായി എന്നു തോന്നുന്നു.
എല്ലാവരും അല്പം നീങ്ങി നിന്നു.
“ഞാനെന്താ പറയേണ്ടത് ?” ഞാൻ ചോദിച്ചു.
എനിക്കെവിടെ നിന്നോ അല്പം ധൈര്യമൊക്കെ കിട്ടിയിരുന്നു.
“നീ നോക്കിയേ, ഇവിടെ എല്ലാവരും നല്ല അടിപൊളിയായി നടക്കുന്നു. നീ മാത്രം ഇങ്ങനെ നടന്നാൽ പറ്റില്ല.”
“ഞാനെന്തു ചെയ്യണം?”
“നിനക്ക് ഇവരിൽ ആരൊക്കെ അറിയാം ?”
Super continue
Thank You Bro
4th korach speed und nalla moodum und✌
OK. Will correct next time. Thank you for your opinion.
♥️?♥️?♥️??????
????????
????❤❤❤❤
????????
1st❤?❤?
Thank you vector ???