മേലക്കൂട്ടങ്ങളിലെ നക്ഷത്രം -2 [ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്] 107

അതിന് നിന്നോട് ഐ ലവ് യു പറയാനല്ലല്ലോ പറഞ്ഞത്, ഒരു സോറി പറയാനല്ലേ…”

“ഓക്കേ എന്തായാലും രക്ഷപെട്ടു. അതു കഴിഞ്ഞല്ലോ”

അങ്ങനെ കുറച്ചു ദിവസങ്ങളും ആഴ്ചകളും കടന്നുപോയി. ഞാൻ ക്‌ളാസ്സിലെത്തിയിട്ട് ഒരു മാസമാകാറാവുന്നു. ക്ളാസിലുള്ള ഒരുവിധം എല്ലാവരുമായും പരിചയമായി. ചില പെണ്കുട്ടികളുമായും സംസാരിച്ചിരുന്നു, എങ്കിലും ഒരു അവരോട് സംസാരിക്കാൻ ബ്ലോക്ക് ഉണ്ടായിരുന്നു. അന്നത്തെ സംഭവത്തിനു ശേഷം ആതിരയെ നോക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ഒരു ദിവസം ഉച്ചക്ക് ശേഷം ആദ്യത്തെ അവർ (hour) ആയിരുന്നു അത്. മലയാളം എടുക്കേണ്ട അരുണൻ സർ അന്ന് ലീവായിരുന്നു. ക്ലാസിലെ അലമ്പ് സെറ്റ് ഒഴികെ ബാക്കി എല്ലാവരും ക്ലാസ്സിലുണ്ടായിരുന്നു. ആതിര എന്നെ അടുത്തേക്ക് വിളിച്ചു.

“നീ എന്നോട് മാത്രം എന്താ ഒന്നും മിണ്ടാത്തത്?”

“ഒന്നുമില്ല,..”

“നീ ബാക്കിയെല്ലാവരോടും സംസാരിക്കുന്നുണ്ടല്ലോ..”

“അതുപിന്നെ ആതിരക്കിഷ്ടമായില്ലെങ്കിലോ എന്നു വിചാരിച്ചിട്ടാ…”

“എനിക്കിഷ്ടമില്ലാത്തതൊന്നും നീ ചെയ്യില്ലേ?”

“അതല്ല, ആരെയും വിഷമിപ്പിക്കണ്ട എന്നു കരുതിയിട്ടാ…”

“എനിക്ക് നീ സംസാരിക്കാതിരിക്കുമ്പോഴാ വിഷമം. അപ്പോൾ നീ സംസാരിക്കുമോ?”

“അതല്ല…”

“നീയെന്നോട് മാത്രമല്ല, ക്‌ളാസ്സിലെ ഗേൾസിനോട് ആരോടും സംസാരിക്കാറില്ല. എന്താ നിന്റെ പ്രശ്നം ?”

“എനിക്ക് പെൺകുട്ടികളുമായി സംസാരിച്ചു പരിചയമില്ല..”

“സ്‌കൂളിൽ നിന്റെ ക്‌ളാസിൽ ഗേൾസൊന്നുമുണ്ടായിരുന്നില്ലേ ”

“ഉണ്ടായിരുന്നു…”

“നീ അവരുമായി സംസാരിക്കാറൊന്നുമില്ലേ?”

“അവരിൽ മിക്കവരെയും ഞാൻ ചെറുപ്പം മുതൽ അറിയുന്നതാ ”

“അപ്പോ നീ അവരുമായൊക്കെ സംസാരിക്കാറുണ്ട്.”

“ഉം അത്യാവശ്യത്തിനു …”

10 Comments

  1. Super continue

    1. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

      Thank You Bro

  2. 4th korach speed und nalla moodum und✌

    1. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

      OK. Will correct next time. Thank you for your opinion.

  3. ♥️?♥️?♥️??????

    1. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

      ????????

  4. ????❤❤❤❤

    1. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

      ????????

  5. 1st❤?❤?

    1. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

      Thank you vector ???

Comments are closed.