“അല്ല എന്താ നിന്റെ ഉദ്ദേശം ?”
“എന്ത്?”
“ക്ലാസ് നടക്കുന്ന സമയം മുഴുവൻ നീയെന്നെ നോക്കിയിരിക്കുകയായിരുന്നല്ലോ ?”
“അത്…. ഇന്നലെ…. ചേച്ചീനെ….. അല്ല…..”
“നിനക്കെന്താ വിക്കുണ്ടോ…”
“ഇല്ല ”
“അതെ, ഈ വിളവൊന്നും എന്റടുത്ത് വേണ്ട. ഇതുപോലെ കുറേയെണ്ണത്തിനെ കണ്ടിട്ടു തന്നെയാ ഇങ്ങോട്ടു വന്നത്.”
“അതല്ല ഞാൻ സോറി പറയാൻ….”
“നിന്റെ അടവൊക്കെ മനസ്സിൽ വെച്ചാ മതി. കേട്ടോടാ “”വന്നുകേറിയില്ല, അപ്പോഴേക്കും അവനു പ്രേമിക്കണം. അതും പ്രേമിക്കാൻ പറ്റിയ ഒരു കോലം ”
ഞാൻ നോക്കിയപ്പോൾ ക്‌ളാസ്സിലുള്ള എല്ലാവരും എന്നെത്തന്നെ നോക്കി ചിരിക്കുകയാണ്. ശരിക്കും നാണംകെട്ടു. ഞാൻ തിരിച്ച് എന്റെ ബെഞ്ചിൽ വന്നിരുന്നു. വിഷമം കൊണ്ട് കണ്ണൊക്കെ നിറഞ്ഞിരുന്നു. ആൺകുട്ടികൾ കരയാൻ പാടില്ല എന്ന ചിന്ത ഉള്ളതു കൊണ്ടാണ് ഞാൻ കരയാതിരുന്നത്. അവൾ അല്പം കൂടി കൂടുതൽ പറഞ്ഞിരുന്നെങ്കിൽ അവിടെ വെച്ചു തന്നെ ഞാൻ പൊട്ടിക്കരഞ്ഞേനെ. ഞാൻ ഡെസ്കിലേക്ക് തല ചായ്ച്ചു. അപ്പോഴേക്കും നീന ടീച്ചർ ക്‌ളാസ്സിലേക്കു വന്നു. നീന ടീച്ചറുടെ ക്‌ളാസ് ആരും മിസ് ചെയ്യാറില്ല. ആ ധൈര്യത്തിലായിരിക്കണം താല്പര്യമില്ലാത്തവർക്കൊക്കെ പുറത്തുപോവാം എന്നു ടീച്ചർ പറഞ്ഞത്. ഉടനെ ഞാൻ ബാഗുമെടുത്ത് പുറത്തിറങ്ങി,
പിറ്റേന്ന് ഞാൻ കോളേജിൽ പോയില്ല. പിന്നെ ശനിയും ഞായറും കഴിഞ്ഞു തിങ്കളാഴ്ചയാണ് ഞാൻ പോയത്.
“അല്ല സാറെത്തിയോ ? വെള്ളിയാഴ്ച്ച കണ്ടില്ലല്ലോ?”
അജിത്താണ്, ആൾ ഫുൾ ഹാപ്പിയാണ്. ഇപ്പോൾ മാത്രമല്ല എപ്പോഴും അവൻ ഹാപ്പിയാണ്.
“സോൾവാക്കാൻ പറഞ്ഞിട്ട് പ്രശ്നം കൂടുതൽ ഗുരുതരമാക്കി അല്ലേ ?”
“അജിത്തേ, എനിക്കീ പെണ്കുട്ടികളോടൊന്നും സംസാരിച്ചു പരിചയമില്ല.അതുകൊണ്ടാ”
“പിന്നെ എല്ലാവരും ഇതൊക്കെ പഠിച്ചിട്ടാണോ വരുന്നത്?”
“അതല്ലടാ എനിക്കീ പെൺകുട്ടികളെ കാണുമ്പോൾ കയ്യും കാലും വിറയ്ക്കും…”
Super continue
Thank You Bro
4th korach speed und nalla moodum und✌
OK. Will correct next time. Thank you for your opinion.
♥️?♥️?♥️??????
????????
????❤❤❤❤
????????
1st❤?❤?
Thank you vector ???