മേലക്കൂട്ടങ്ങളിലെ നക്ഷത്രം -2 [ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്] 107

ജൂലൈ 24 തിങ്കളാഴ്ച. നാളെയാണ് ആ സുദിനം. കോളേജിൽ പുതിയ ഫസ്റ്റ് ഇയറിന് ക്‌ളാസ് തുടങ്ങുന്ന ദിനം. ചെയ്യേണ്ട കാര്യങ്ങൾ ഞങ്ങൾ വെള്ളിയാഴ്ച്ച തന്നെ തീരുമാനിച്ചിട്ടുണ്ടായിരുന്നു. ഞങ്ങളുടെ കോളേജിൽ റാഗിങ് അങ്ങനെ കാര്യമായൊന്നും ഇല്ലെങ്കിലും അങ്ങിങ്ങായി ചെറുതായി ഒക്കെ ഉണ്ടാവാറുണ്ട്. റാഗിംഗിനെതിരെ പ്രതികരിച്ചവർ എന്ന പേര് നിലനിൽക്കുന്നത് കൊണ്ട് ഞങ്ങൾക്ക് റാഗിങ്ങ് നടത്താൻ ബുദ്ധിമുട്ടായിരുന്നു. അതിന്റെ വിഷമം പലർക്കുമുണ്ട്. എന്നാൽ പിന്നെ റാഗിംഗിനെതിരെ പ്രതികരിക്കാം എന്ന തീരുമാനമായി. എങ്ങനെയെങ്കിലും ഈ ദിവസങ്ങളിൽ ഷൈൻ ചെയ്യണം എന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ. നവാഗതരെ സ്വാഗതം ചെയ്യുന്ന ബോർഡുകൾ ഓരോ രാഷ്ട്രീയ പാർട്ടികളുടെയും ഉണ്ടെങ്കിലും ഓരോ ക്‌ളാസ്സുകാരും വേറെയും വെക്കാറുണ്ട്. ഞങ്ങൾ അഞ്ചു ബോർഡ് തയാറാക്കിയിരുന്നു.

“നിങ്ങളെ ഞങ്ങൾ ബോംബെ അധോലോക(കൊമേഴ്‌സ് ഡിപ്പാർട്മെൻറ്)ത്തിലേക്ക് ക്ഷണിക്കുകയാണ്.”

“എന്തൂട്ടാണ്ട ശവി നോക്കി നിക്കണത്, കേറി വാടാ”

എന്നൊക്കെയായിരുന്നു ഞങ്ങളുടെ ബോർഡിലെ വാചകങ്ങൾ.

സെക്കൻഡ് ഇയറായതോടു കൂടി ക്‌ളാസിലെ ചിലർ പഴയ കാര്യങ്ങളൊക്കെ മറന്നു തുടങ്ങി. പലർക്കും ഫസ്റ്റ് ഇയർ ക്‌ളാസിൽ കയറി വിലസണം. അതുപിന്നെ അങ്ങനെയാണല്ലോ സ്വന്തം വിവാഹം കഴിഞ്ഞു പിറ്റേ ദിവസം മുതൽ മകന്റെ വിവാഹം ആകുന്നതു വരെ എല്ലാവരും കറ കളഞ്ഞ സ്ത്രീധന വിരുദ്ധരായിരിക്കുമല്ലോ. ഫസ്റ്റ് ഇയർ ക്‌ളാസുകളിൽ കയറി വിലസാൻ സാധിക്കാത്തതിന്റെ വിഷമവും ദേഷ്യവും പലർക്കുമുണ്ടായിരുന്നു. ആതിരയായിരുന്നു ആരും ഫസ്റ്റ് ഇയറിൽ പോവരുത് എന്ന് നിർബന്ധം പിടിച്ചത്. അതിനിടയിൽ ഫസ്റ്റ് ഇയറിൽ ക്‌ളാസിൽ പോയി ശല്യം ചെയ്തതിനു ക്ലാസിലെ രണ്ടു പേരെ പ്രിൻസിപ്പൽ വാണിങ് കൊടുത്തു. ഇതറിഞ്ഞ ആതിര അവരെ വിളിച്ചു ചൂടായി. അവർ ഫസ്റ്റ് ഇയർ ക്‌ളാസിൽ കയറി നല്ല രീതിയിൽ മാത്രമേ സംസാരിച്ചിട്ടുള്ളൂവെന്നും ആരോടും മോശമായി സംസാരിക്കുകയോ പെരുമാറുകയോ ചെയ്തിട്ടില്ലെന്നും അവർ ആണയിട്ടു പറഞ്ഞിട്ടും ആതിര വിട്ടില്ല. ഒരാൾ പോലും ഫസ്റ്റ് ഇയർ ക്‌ളാസിൽ കയറേണ്ടെന്നു ആതിര പറഞ്ഞത് അവർക്കിഷ്ടപ്പെട്ടില്ല. ബിജുവും അവരോടൊപ്പം ചേർന്നു. ഇതെല്ലാം കാംപസ് ലൈഫിന്റെ ഭാഗമാണെന്നും ഞങ്ങളുടെ കാര്യം ഞങ്ങൾ തന്നെ തീരുമാനിച്ചോളാം എന്നവർ പറഞ്ഞു. അതോടു കൂടി ക്‌ളാസിലെ അതുവരെയുണ്ടായിരുന്ന ഐക്യവും ആത്മബന്ധവും തകർന്നു. ബിജുവും കൂട്ടരും പറഞ്ഞതിനോടൊപ്പമായിരുന്നു ക്ലാസിലെ ഭൂരിഭാഗം പേരും. എന്റെ പഠനകാര്യങ്ങളിൽ സഹായിക്കുന്ന, തെറ്റിക്കുമ്പോൾ വഴക്കു പറയുന്ന, സ്നേഹത്തോടെ ശാസിക്കുന്ന ഒരു ചേച്ചിയുടെ സ്ഥാനമായിരുന്നു അതിരക്ക് അപ്പോൾ എന്റെ മനസ്സിൽ. അതുകൊണ്ടു തന്നെ ബിജുവും കൂട്ടരും പറഞ്ഞതാണ് ശരിയെങ്കിലും എനിക്ക് ആതിരയുടെ കൂടെ നിൽക്കാനായിരുന്നു ഇഷ്ടം. അജിത്ത്,ലേഖ, ഷമീറ, ബിനു, മനോജ് ഇവരും ആതിരയുടെ ഒപ്പം നിന്നു. അതുവരെ ഞങ്ങൾ ഏറെ കൊട്ടിഘോഷിച്ച ക്‌ളാസിലെ ഐക്യവും കെട്ടുറപ്പും അതോടു കൂടി കഴിഞ്ഞെങ്കിലും ഞങ്ങളുടെ ഈ ഏഴുപേർ തമ്മിലുള്ള ആത്മ ബന്ധം വളരാൻ ഇത് കാരണമായി.

10 Comments

  1. Super continue

    1. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

      Thank You Bro

  2. 4th korach speed und nalla moodum und✌

    1. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

      OK. Will correct next time. Thank you for your opinion.

  3. ♥️?♥️?♥️??????

    1. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

      ????????

  4. ????❤❤❤❤

    1. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

      ????????

  5. 1st❤?❤?

    1. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

      Thank you vector ???

Comments are closed.