വന്നിട്ട് ക്‌ളാസിൽ കയറിയാൽ മതി എന്നു പറഞ്ഞാൽ എന്റെ പഠിപ്പ് അവിടെ നിൽക്കും. അവിടെ ചെന്നപ്പോൾ വൈശാഖും ടീമും അവിടെയുണ്ട്. അവരുടെ ടീമിൽ പെട്ട ഒരുത്തന്റെ കൈ ഒടിഞ്ഞിരുന്നു. അതാണ് പ്രശ്നമായത്. പ്രഭാത് കാര്യം പറഞ്ഞു. പെൺകുട്ടികളോട് മോശമായി പെരുമാറിയത് ചോദിച്ച ഞങ്ങളെയാണ് അവർ തല്ലിയതെന്ന് പറഞ്ഞു. എന്നാൽ ആ പെൺകുട്ടികളെ വിളിക്കാൻ പ്രിൻസിപ്പൽ പറഞ്ഞു. പ്യൂൺ പോയി അതിരയെയും രാജിയെയും വിളിച്ചു കൊണ്ടുവന്നു. ഞങ്ങൾക്ക് പേടിയുണ്ടായിരുന്നു. ഇനി അവർ നിഷേധിക്കുമോ എന്ന്. പക്ഷെ, അങ്ങനെയൊന്നുമുണ്ടായില്ല. വൈശാഖിന്റെ ഒപ്പം നിന്ന ഒരുത്തനെ ചൂണ്ടിക്കാണിച്ച് അവൻ തന്റെ —യിൽ പിടിച്ചെന്ന് പച്ചക്കു തന്നെ രാജി പറഞ്ഞതോടു കൂടി പ്രിൻസിപ്പൽ നിരായുധനായി. ഇതൊക്കെ ക്‌ളാസ് ടീച്ചറോട് പറഞ്ഞാൽ പോരെ എന്ന പതിവ് ചോദ്യം ചോദിച്ചെങ്കിലും ടീച്ചറോട് പറഞ്ഞപ്പോൾ ‘അതൊക്കെ കുറച്ചു ദിവസം കഴിയുമ്പോൾ നിൽക്കും എന്ന മറുപടിയാണ് കിട്ടിയതെന്ന് ആതിര പറഞ്ഞപ്പോൾ പിന്നെ പ്രിൻസിപ്പൽ വേറെ ഒന്നും പറഞ്ഞില്ല. ഇപ്പോൾ എല്ലാവരും പൊയ്ക്കോ, ഇനി ആവർത്തിച്ചാൽ സസ്‌പെൻഷൻ ആയിരിക്കും എന്ന ക്ളീഷേ ഡയലോഗ് പറഞ്ഞു എല്ലാവരെയും വിട്ടു. ക്ലാസ്സിലേക്ക് ചെന്ന ഞങ്ങൾക്ക് ഗംഭീര സ്വീകരണമായിരുന്നു.
ആ ഇടിയോടു കൂടി ഞങ്ങളുടെ ക്‌ളാസ്സിലേക്ക് എന്നല്ല എല്ലാ ഫസ്റ്റ് ഇയർ ക്ളാസുകളിലെക്കുമുള്ള സീനിയേഴ്‌സിന്റെ വരവ് നിലച്ചു. കോളേജിൽ ചെന്ന് രണ്ടു മാസത്തിനകം ഇടിയുണ്ടാക്കിയവർ എന്ന പേരും ഞങ്ങൾക്ക് കിട്ടി. അതുകൊണ്ടു തന്നെ പിന്നീട് റാഗിംഗോ മറ്റു പ്രശ്നങ്ങളോ ഒന്നും തന്നെ ഉണ്ടായില്ല.കൂടാതെ ക്‌ളാസ്സിലുള്ള എല്ലാവരും തമ്മിൽ ഒരു ആത്മബന്ധം ഉടലെടുത്തു. ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കടന്നുപോയി. ആതിരയുമായും മറ്റെല്ലാ ഗേൾസുമായും നല്ല അടുപ്പം തന്നെ കാത്തുസൂക്ഷിക്കാൻ സാധിച്ചു. എന്നിൽ വന്ന മാറ്റം എനിക്ക് തന്നെ വിശ്വസിക്കാൻ പറ്റുന്നില്ലായിരുന്നു. മാർച്ച് വന്നു. എല്ലാവർക്കും എക്സാം കാലമാണെങ്കിലും ഞങ്ങൾ ഫസ്റ്റ് പീ ഡി സി ക്കാർക്ക് ഏപ്രിൽ ലാസ്റ്റോ മെയ് ഫസ്റ്റോ ആണ് എക്സാമുണ്ടാവുക. അതുകൊണ്ടു തന്നെ പരീക്ഷയുടെ ടെൻഷൻ കാര്യമായില്ലാതെ വെക്കേഷന് ഞങ്ങൾ പിരിഞ്ഞു. രണ്ടു മാസം തമ്മിൽ കാണാൻ പറ്റില്ലല്ലോ എന്നതായിരുന്നു എല്ലാവരുടെയും വിഷമം. ഒരു മാസം കഴിയുമ്പോൾ എക്‌സാമിന് കാണാം എന്നുള്ളതായിരുന്നു ഉള്ളിലെ വിഷമം മറച്ചു വെക്കാനുള്ള ഊർജം.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ പതിവ് നീട്ടിവെക്കലില്ലാതെ ഏപ്രിലിൽ തന്നെ എക്സാം വന്നതുകൊണ്ട് ഞങ്ങളുടെ കാത്തിരിപ്പ് അധികം വൈകിയില്ല. എക്സാമിനേക്കാളുപരി ഒന്നരമാസത്തോളമായി കാണാതിരിക്കുന്ന കൂട്ടുകാരെ കാണാമല്ലോ എന്ന സന്തോഷമായിരുന്നു കൂടുതൽ. പ്രീ ഡി ഗ്രീ സെക്കൻഡ് ഇയർ എക്സാം നടക്കുന്നതിനാൽ മാർച്ച് 20 നു തന്നെ ഞങ്ങളുടെ ക്‌ളാസ് അവസാനിച്ചിരുന്നു. ഞങ്ങൾ പരീക്ഷയ്ക്കായി കാമ്പസ്സിലേക്ക് വരുമ്പോൾ കാമ്പസിലെ വാക മരങ്ങൾ പൂക്കൾ പൊഴിച്ചു ചുവന്ന പരവതാനി ഒരുക്കിയിരുന്നു. എല്ലാവരും നല്ല ആഹ്ലാദത്തിലായിരുന്നു. എക്‌സാമൊക്കെ വലിയ പ്രശ്നങ്ങളില്ലാതെ കഴിഞ്ഞു. അക്കൗണ്ടൻസി മാത്രമാണ് എല്ലാവർക്കും പ്രശ്നമായത്. ബാലൻസ് ഷീറ്റ് തയ്യാറാക്കാനുള്ള ക്വസ്റ്റിൻ ആർക്കും ടാലി ആക്കാൻ പറ്റിയില്ല. ബാക്കിയെല്ലാം നല്ല രീതിയിൽ തന്നെ എഴുതി. പരീക്ഷകളൊക്കെ കഴിഞ്ഞു വീണ്ടും എല്ലാവരും ചെറിയൊരു വെക്കേഷനിലേക്ക് വീണ്ടും.
ജൂൺ ഒന്നിന് തന്നെ സെക്കൻഡ് ഇയർ ക്ളാസുകൾ ആരംഭിച്ചു. ഏതു കോളേജിലെയും ഏറ്റവും ബോറായ ദിവസങ്ങളായിരിക്കും അത്. ഞങ്ങളുടെ കോളേജിൽ ഏകദേശം മൂവായിരത്തോളം വിദ്യാർഥികൾ ഉണ്ടായിരുന്നു. ഇതിൽ പകുതിയോളം പേരും ഇല്ലാത്ത സമയമാണ് ജൂൺ, ജൂലൈ മാസങ്ങൾ ഫസ്റ്റ് ഇയറിലേക്ക് പുതിയ അഡ്മിഷൻ വന്നു കോളേജ് ഫുൾ ആകുന്നത് ആഗസ്റ്റോടു കൂടിയായിരിക്കും. അതോടു കൂടിയായിരിക്കും കാമ്പസ് ആക്റ്റീവ് ആകുക. ആ സമയത്തൊക്കെ കാംപസിന്റെ പരിസരങ്ങൾ പച്ചപ്പ് നിറഞ്ഞതായിരിക്കുമെങ്കിലും അതുവരെ കാമ്പസ് ജീവിതം ശുഷ്ക്കിച്ച് പരമ ബോറായിരിക്കും.
Super continue
Thank You Bro
4th korach speed und nalla moodum und✌
OK. Will correct next time. Thank you for your opinion.
♥️?♥️?♥️??????
????????
????❤❤❤❤
????????
1st❤?❤?
Thank you vector ???