കഴിഞ്ഞില്ല, അപ്പോഴാണ് രാജി കയ്യുയർത്തി പിടിച്ചത്. ഞങ്ങൾ എല്ലാവരും എഴുന്നേറ്റു രാജിയുടെ അടുത്തിരുന്ന രണ്ടു പേരുടെ അടുത്തേക്ക് ചെന്നു. ഞങ്ങൾ പത്തിരുപത് പേർ വട്ടം ചുറ്റി നിന്നപ്പോൾ തന്നെ അതിലൊരുവനു എന്തോ പന്തികേട് മണത്തു. അവൻ പതിയെ എഴുന്നേറ്റു. പ്രഭാത് അവന്റെ തോളിൽ പിടിച്ചു ഡെസ്കിൽ ഇരുത്തി. സംഭവം ഫസ്റ്റ് ഇയറാണെങ്കിലും നല്ല സൈസിലുള്ള പ്രഭാതിനെ കണ്ടാൽ ആരും ഒന്ന് വിറക്കുമായിരുന്നു.
“എന്താ ചേട്ടന്റെ പേര് ?”
“നീയെന്തിനാ അതൊക്കെ അറിയുന്നത് ?” അവന്റെ സ്വരത്തിൽ അല്പം പേടി കലർന്നിരുന്നു.
അപ്പോഴേക്കും അവന്റെ കൂടെ വന്നവരൊക്കെ ഒന്നിച്ചു ഞങ്ങളുടെ അടുത്തേക്ക് വന്നു.
“അതെ ഞങ്ങൾ സെക്കൻഡ് ഇയറുകാരാണ്, കളിക്കാൻ നിക്കല്ലേ…വിവരമറിയും” അവരുടെ നേതാവ് എന്നു തോന്നിക്കുവാൻ പറഞ്ഞു.
“അതുതന്നെയാ ഞങ്ങൾക്കും പറയാനുള്ളത്. സെക്കൻഡ് ഇയറുകാർ അധികം കളിച്ചാൽ വിവരമറിയും”
“ഒന്നു പോടാ”
എന്നിങ്ങനെ ഒന്നും രണ്ടും പറഞ്ഞു സംസാരം മൂത്തു വരികയായിരുന്നു. അതിനിടയിലാണ് അതു സംഭവിച്ചത്.
“പെണ്ണുങ്ങളുടെ കയ്യിൽ കേറി പിടിച്ചിട്ട് ഇപ്പൊ ന്യായം പറയുന്നോടാ $%^$&@@ ” പറഞ്ഞുതീരലും അടിയും കഴിഞ്ഞു. ആരെയെങ്കിലും ഇടിക്കാൻ തക്കം നോക്കി നടക്കുന്ന ബിജുവായിരുന്നു അത്. ക്‌ളാസ്സിലെ അലമ്പ് സെറ്റിന്റെ നേതാവായിരുന്നു ബിജു. പിന്നെ മൊത്തം ഇടിയായിരുന്നു. വന്നവരിലൊരുത്തനെ എടുത്തുപൊക്കി ഡെസ്കിലേക്കെടുത്തെറിഞ്ഞു പ്രഭാത്. അതോടു കൂടി ഇനി നിന്നാൽ പണി പാളുമെന്ന് മനസ്സിലാക്കി സെക്കൻഡ് ഇയറുകാർ ഡോറിനടുത്തേക്കോടി. അപ്പോഴേക്കും ക്‌ളാസ്സിലെ ഗേൾസ് എല്ലാവരും കൂടി ഡോറടച്ചിരുന്നു. പിന്നെ അറഞ്ചം പുറഞ്ചം അടിയായിരുന്നു. പൊതുവെ അടിയുടെയും ഇടിയുടെയും അടുത്തേക്ക് പോലും പോവാത്ത ഞാൻ പോലും അത്യാവശ്യം സംഭാവനയർപ്പിച്ചു. എൻറെ ഷർട്ടിന്റെ കൈ ഭാഗം അല്പം കീറിയിരുന്നു. അപ്പോഴേക്കും പുറത്തു ഇംഗ്ലീഷ് ഡിപ്പാർട്മെന്റിലെയും കൊമേഴ്‌സ് ഡിപ്പാർട്മെന്റിലെയും സാറന്മാർ വന്നു ഡോറിൽ തട്ടി. ആതിര ഡോർ തുറന്നു. സാറന്മാരെ കണ്ടതോട് കൂടി എല്ലാവരും അടി നിർത്തി.
“ഇനി ഈ ക്‌ളാസ്സിലെങ്ങാനും അനാവശ്യമായി കയറിയാൽ ആ കാൽ ചവിട്ടിയൊടിക്കും, കേട്ടോടാ…” ഇതും പറഞ്ഞു ദീപക് അവനെ പുറത്തേക്ക് തള്ളി. വൈശാഖ് എന്നായിരുന്നു നേതാവിന്റെ പേര്. അവസാനം വരെ പിടിച്ചുനിൽക്കാൻ നോക്കിയ അവന് നല്ലവണ്ണം കിട്ടിയിട്ടുണ്ടായിരുന്നു. കാര്യം അത്ര പന്തിയല്ല എന്നു മനസ്സിലാക്കിയ രണ്ടു പേർ ഡോർ അടയ്ക്കുന്നതിന് മുമ്പ് പുറത്തേക്ക് കടന്നിരുന്നു. യഥാർത്ഥ പ്രശ്നം കുറച്ചു കഴിഞ്ഞപ്പോഴാണ് തുടങ്ങിയത്. ഉച്ചക്ക് ശേഷമുള്ള ആദ്യ അവറിൽ മീര ടീച്ചർ ക്‌ളാസെടുത്തു കൊണ്ടിരിക്കെയാണ് പ്യൂൺ വന്നു പ്രഭാത്, ബിജു, വിനോദ്, വിജോയ്, അജിത്, ദീപക്, ഫൈസൽ എന്നിവരെ പ്രിൻസിപ്പൽ വിളിക്കുന്നുവെന്ന നോട്ടീസ് കൊണ്ടുവന്നത്. ഞങ്ങളെല്ലാവരും എഴുന്നേറ്റു. മറ്റെല്ലാവരും ഒരു വീര പരിവേഷത്തോടെയാണ് എഴുന്നേറ്റതെങ്കിലും ഞാൻ പേടിച്ചു വിറച്ചാണ് പ്രിൻസിപ്പലിന്റെ റൂമിലേക്ക് പോയത്. കാരണം വീട്ടിൽ ആരെയെങ്കിലും വിളിച്ചുകൊണ്ടു
Super continue
Thank You Bro
4th korach speed und nalla moodum und✌
OK. Will correct next time. Thank you for your opinion.
♥️?♥️?♥️??????
????????
????❤❤❤❤
????????
1st❤?❤?
Thank you vector ???