“എന്നെങ്കിലും ഇത് നിങ്ങളോട് പറയേണ്ടി വരും എനിക്കറിയാമായിരുന്നു. പലതവണ പറയണമെന്ന് വിചാരിച്ചതാണ്. പക്ഷെ എങ്ങനെ പറഞ്ഞു തുടങ്ങും എന്നറിയാത്തതു കൊണ്ടാണ് പറയാതിരുന്നത്….”
ഒന്നു നിർത്തിയ ശേഷം അവൻ തുടർന്നു.
“കുറച്ചധികം പറയാനുണ്ട്…. എൻ്റെ ഉമ്മയുടെ കഥ മുതൽ പറയേണ്ടി വരും…”
“പറഞ്ഞോളൂ… കേട്ടുകഴിഞ്ഞിട്ടേ ഞങ്ങൾ പോകുന്നുള്ളൂ…”
“അത്യാവശ്യം നല്ല രീതിയിൽ ജീവിച്ചിരുന്ന ആളായിരുന്നു എന്റെ ഉമ്മ. പക്ഷെ, ഉമ്മയുടെ ഉപ്പയുടെ പെട്ടെന്നുള്ള മരണം ആ വീടിനെ തളർത്തിക്കളഞ്ഞു. അധികം വൈകാതെ ഉമ്മയുടെ ഉമ്മയും മരിച്ചു. ഉമ്മാക്ക് ഒരു സഹോദരനുണ്ടായിരുന്നത് ചെറുപ്രായത്തിൽ തന്നെ മരിച്ചിരുന്നു. അതുകൊണ്ടു മറ്റാരുമില്ലാത്ത ഉമ്മയെ ഉമ്മയുടെ മൂത്താപ്പ സംരക്ഷണമേറ്റെടുത്ത് വീട്ടിൽ കൊണ്ടുപോയി. ഉമ്മ അന്ന് നാലിൽ പഠിക്കുകയാണ്. മൂത്താപ്പ ഏറ്റവും മൂത്ത സഹോദരനായിരുന്നു. നല്ല പ്രായമുണ്ടായിരുന്നു. മക്കളൊക്കെ ജോലിക്ക് പോയിത്തുടങ്ങിയിരുന്നു. മൂത്താപ്പ സന്തോഷത്തോടെയാണ് ഉമ്മയെ കൊണ്ടുപോയതെങ്കിലും മൂത്തുമ്മക്ക് ഇതത്ര ഇഷ്ടപ്പെട്ടിരുന്നില്ല. പക്ഷെ, മൂത്താപ്പയെ പേടിച്ചു ഒന്നും പറഞ്ഞില്ല എന്നുമാത്രം. പക്ഷെ, അടുത്ത വർഷം മൂത്താപ്പ സുഖമില്ലാതെ കിടപ്പിലായ ശേഷം മൂത്തുമ്മായുടെ യഥാർത്ഥ സ്വഭാവം പുറത്തുവന്നു. ഒരു വേലക്കാരിക്ക് കൊടുക്കുന്ന പരിഗണന പോലും ഉമ്മാക്ക് പിന്നീട് ആ വീട്ടിൽ ഉണ്ടായിരുന്നില്ല. സ്കൂളിൽ നിന്ന് വന്നാൽ പിടിപ്പതു പണിയുണ്ടാകും വീട്ടിൽ. കൂടാതെ എന്തിനും ഏതിനും ശകാരവും. മൂത്താപ്പയുടെ മക്കളും ഉമ്മയെ ഒരു സഹോദരിയായി പരിഗണിച്ചിരുന്നില്ല. ഉമ്മയെ സ്കൂളിൽ വിടുന്നതിന് മൂത്തുമ്മക്ക് തീരെ താത്പര്യമുണ്ടായിരുന്നില്ല. അങ്ങനെ അഞ്ചാം ക്ളാസിൽ വെച്ച് ഉമ്മയുടെ പഠനം അവസാനിച്ചു. പിന്നീട് ഒരു വേലക്കാരിയായി മൂത്താപ്പയുടെ വീട്ടിൽ കഴിഞ്ഞുകൂടി. ഉമ്മാക്ക് അതിൽ തീരെ പരിഭവമൊന്നും ഉണ്ടായിരുന്നില്ല. ജോലിഭാരത്തേക്കാളും ശകാരത്തിനേക്കാളും പ്രാധാന്യം സുരക്ഷിതത്വത്തിനാണല്ലോ. പക്ഷെ മൂത്താപ്പയുടെ മക്കളുടെ കല്യാണം കഴിഞ്ഞതോടു കൂടി ഉമ്മയുടെ കഷ്ടപ്പാട് കൂടുതലായി. രക്തബന്ധം ഉള്ളവർക്ക് ഇല്ലാത്ത സ്നേഹവും ദയയും എന്തായാലും മറ്റുള്ളവർക്ക് ഉണ്ടാകില്ലല്ലോ. ആ വലിയ വീട്ടിലെ എല്ലാ പണിയും ഒറ്റക്കു ചെയ്യേണ്ടതായി വന്നു. കൊല്ലങ്ങൾ കഴിഞ്ഞു പോയി. അങ്ങനെയിരിക്കേയാണ് ഉമ്മാക്ക് 20 വയസ്സുള്ളപ്പോൾ എങ്ങോ നിന്ന് ഒരു കല്യാണാലോചന വന്നത്. ഇഷ്ടമുണ്ടായിട്ടല്ലെങ്കിലും നാട്ടുകാരുടെ മുറുമുറുപ്പ് ഒഴിവാക്കാൻ വിവാഹത്തിന് മൂത്തുമ്മ സമ്മതിച്ചു. പിന്നെ സ്വർണ്ണം ഒന്നും കൂടുതൽ കൊടുക്കേണ്ടി വരില്ലതാനും. വിവാഹത്തിനോടൊന്നും താല്പര്യമുണ്ടായിരുന്നില്ലെങ്കിലും അവിടുത്തെ കഷ്ടപ്പാടിൽ നിന്നും ഒഴിവായിക്കിട്ടുമല്ലോ എന്ന ചിന്തയിൽ ഉമ്മയും സമ്മതിച്ചു. കല്യാണം കഴിഞ്ഞു ഉമ്മ സ്വന്തം വീട്ടിലേക്ക് വന്നു. ബാപ്പയുടെ വീട് കൊല്ലം ജില്ലയിൽ ഏതോ ഒരു സ്ഥലത്തായിരുന്നു. കൃത്യമായ സ്ഥലം എവിടെയാണെന്ന് ആർക്കുമറിയില്ലായിരുന്നു. ആരും അന്വേഷിച്ചിരുന്നില്ല എന്ന് പറയുന്നതാവും ശരി എങ്ങനെയെങ്കിലും തലയിൽ നിന്ന് ഒഴിവാക്കുക എന്നായിരുന്നല്ലോ എല്ലാവരുടെയും താൽപര്യം. വീടിനെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും ചോദിക്കുന്നത് ഇഷ്ടമില്ലാത്തതുകൊണ്ട് ഉമ്മയും കാര്യമായി ചോദിച്ചിരുന്നില്ല. വളരെ സന്തോഷത്തിൽ തന്നെയാണ് ഉമ്മയും ബാപ്പയും കഴിഞ്ഞിരുന്നത്. ഞാൻ ജനിച്ചതോടുകൂടി സന്തോഷം ഇരട്ടിയായി. എനിക്ക് ഒരു പത്ത് മാസം പ്രായമുള്ളപ്പോൾ ഉമ്മയുടെ കയ്യിലുണ്ടായിരുന്ന സ്വർണവും വാങ്ങി എന്തോ കച്ചവടം തുടങ്ങാൻ എന്നുപറഞ്ഞുപോയതാണ് ബാപ്പ. പിന്നീട് ഇതുവരെ തിരിച്ചു വന്നിട്ടില്ല.
Thudaru mone thudaru…. emotional vibe on❤✌
Ayva Nyc one Be Continue Pages kutaneee
താങ്ക്സ്. പേജ് കൂട്ടാൻ ശ്രമിക്കാം.
വളരെ നന്നായിട്ടൂണ്ഫ്യൂ bro
താങ്ക്യൂ വളരെ സന്തോഷം.
80 90 കാലഘട്ടങ്ങളിൽ പഠിച്ചവർക്ക് അറിയാം അന്നത്തെ ക്യാമ്പസുകളിൽ ഇങ്ങനെ പറയപ്പെടാത്ത കുറെ കഥകൾ ഉണ്ടായിരുന്നു. ക്യാമ്പസ് ലൈഫ് ആസ്വദിക്കാനോ പെൺകുട്ടികളോട് സംസാരിക്കാനോ അറിയാത്ത കുറെ കുട്ടികൾ ഉണ്ടായിരുന്നു. ഞാനും അങ്ങനെ തന്നെ?. അന്നത്തെ നാട്ടിലെ അവസ്ഥ അങ്ങനെ ആയിരുന്നു. ഇന്നത്തെ തലമുറയ്ക്ക് അത് മനസ്സിലാവില്ല. അവരുടെ ലൈക്കും കിട്ടില്ല താങ്കൾ എഴുതുക. ഇത് ഇഷ്ടപ്പെടുന്ന ഞങ്ങൾ കുറെ ആളുകൾ ഇവിടെയുണ്ട്. എഴുതാനുള്ള മടി കൊണ്ടാണ് കമൻറ് ചെയ്യാത്തത്.
വളരെ ശരിയാണ്. അന്നത്തെ അവസ്ഥ ഇന്ന് പറഞ്ഞാൽ ആളുകൾക്ക് ചിരി വരും. അഭിപ്രായത്തിനു നന്ദി.
♥♥♥♥
ഒരുപാട് സന്തോഷം.
ഇന്നാണ്ണ ഞാൻ ആദ്യം മുതൽ ഈ ഭാഗം വരെ വായിച്ചത്. പ്രീഡിഗ്രി 1988 ആ കാലഘട്ടം മനസ്സിലാക്കിയവർക്ക് ഇഷ്ടമാകും എന്ന് 88 ൽ ഞാൻ PDC കഴിഞ്ഞിരുന്നു. ഫൈസലിന്റെ അനാഥത്വം പോലെ അല്ലായിരുന്നെങ്കിലും രണ്ട് ആൺ മക്കളിൽ മൂത്തവനായി വളർന്നതിനാലും പത്താം ക്ലാസ്സ് വരെ ആൺകുട്ടികളുടെ സ്കൂളിൽ മാത്രം പഠിച്ചതിന്റേയും മാതാപിതാക്കളുടെ പ്രത്യേകിച്ച് പിതാവിന്റെ പട്ടാളച്ചിട്ടയിലും വളർന്ന എനിക്കും പ്രീഡിഗ്രി സമയത്ത് പെൺകുട്ടികളെ അഭിമുഖീകരിക്കാൻ ഭയങ്കര പ്രയാസമുണ്ടായിരുന്നു. ആതിരയേേ പാലെ ഒരു സഹോദരി എനിക്കു മുണ്ടായി അവിടെ , കാരണം സയൻസ് ഗ്രൂപ്പിന് വേണ്ടി 16 കി.മീ. ദൂരത്തെ കോളേജിലായിരുന്നു പഠനം. ആ സഹോദരി എന്റെ അത്ര അകലമല്ലാത്ത ബന്ധത്തിൽ സഹോദരി തന്നെയായിരുന്നു എന്ന് 20 വർഷം കഴിഞ്ഞ് അമ്മയുടെ ജ്യേഷ്ഠ പിതാവിന്റെ മരണത്തിന് ആണ് മനസ്സിലായത് .അതൊക്കെ പെട്ടെന്ന് മനസ്സിലേക്കോടിയെത്തി. യഥാർത്ഥ ജീവിത സാഹചര്യങ്ങളുമായി ഏറെ പൊരുത്തപ്പെടുന്നതായി തോന്നുന്നു. വേറിട്ടൊരു കഥാനുഭവം പച്ചയായ ജീവിതങ്ങളുടെ ആവിഷ്ക്കാരം ആശംസകൾ.
വളരെ വളരെ സന്തോഷം ചേട്ടാ ഇങ്ങനെയുള്ള കമന്റുകൾ കാണുന്നത്. ഞാൻ 95 ലാണ് പ്രീ ഡിഗ്രി കഴിഞ്ഞത്. പെൺകുട്ടികളോട് ഇടപെടാനുള്ള ഭയം എന്റെ സമപ്രായക്കാരിൽ കുറെ പേരിൽ ഞാൻ കണ്ടിട്ടുണ്ട്. നമ്മൾ വളർത്തപ്പെട്ട സാഹചര്യത്തിന്റേതാവാം. ആതിരയെപോലെ ഒരു സഹോദരി ഉണ്ടായിരുന്നു എന്നതൊഴിച്ചാൽ ബാക്കി എല്ലാം, പെൺകുട്ടികളുടെ റാഗിങ്ങ്, സെക്കൻഡ് ഇയറുകാരെ തല്ലിയത്, ഏഴംഗ ടീം, ഷമീറ എന്ന കഥാപാത്രം, അവളുടെ പ്രൊപോസൽ, ഉയർന്ന മാർക്ക് വാങ്ങുന്നത്, കാമ്പസിലെ വർണാഭമായ പച്ചത്തുരുത്ത്, കാമ്പസിലെ സ്വൈര വിഹാരം എല്ലാം വളരെ മനോഹരമായ നടക്കാത്ത ആഗ്രഹങ്ങൾ മാത്രമാണ്.
എനിക്ക് ഇഷ്ട്ടപെട്ടു❤️. എല്ലാ രീതിയിലും കഥ നന്നായി ഫാലിപ്പിച്ചിട്ടുണ്ട്. ഇത്രയും neat&nice ആയി കഥ പറയുന്നത് വളരെ അപൂര്‍വമാണ്?. സത്യം പറഞ്ഞാല്‍ വായനക്കരനായ ഞാൻ എഴുതാൻ മടിയായിട്ടാണ് comment’s ഇടാത്തത്, എന്നുവെച്ച് കഥ കൊള്ളില്ല – മോശം ആയിട്ടല്ല. തീര്‍ച്ചയായും നിങ്ങടെ കഥയ്ക്ക് വായനക്കാര്‍ ഇഷ്ടംപോലെ പേർ ഉണ്ടാകും. വിഷമിക്കാതെ അടുത്ത പാര്‍ട്ടുകൾ പെട്ടന്ന് പോരട്ടെ. പറയാന്‍ മനസില്‍ കുറെ ഉണ്ട് പക്ഷെ ഇത്രയും അധികം എഴുതാൻ ഞാൻ കഷ്ടപ്പെട്ടു അതുകൊണ്ട് നിര്‍ത്തുവാ??
താങ്ക്യൂ വളരെ സന്തോഷം. ഇങ്ങനെയുള്ള അഭിപ്രായങ്ങൾ തീർച്ചയായും എഴുതുന്നയാളുടെ എനർജി കൂട്ടും. ഞാൻ വളരെയധികം ലൈക്ക് പ്രതീക്ഷിച്ചൊന്നുമല്ല ഇത് എഴുതി തുടങ്ങിയത്. പക്ഷെ, ഇതിനു വേണ്ടി ചിലവഴിക്കുന്ന സമയത്തെക്കുറിച്ച് ആലോചിച്ചപ്പോൾ അധികമാർക്കും ഇഷ്ടപ്പെടുന്നില്ലെങ്കിൽ എന്തിനു വെറുതെ സമയം ചെലവഴിക്കണം എന്നു തോന്നി. നൗഫു പറഞ്ഞ കാര്യങ്ങൾ വായനക്കാരോടായിരുന്നെങ്കിലും എന്റെ ചിന്ത വേറെ നിലക്കാണ് പോയത് അത് ഞാൻ വേറെ കമന്റിൽ പറയാം. കമന്റിന് നന്ദി. വളരെ സന്തോഷം.
Nice bro ❤️❤️❤️…. ഇത് പോലെ മുമ്പോട്ട് പോട്ടെ ??
താങ്ക്യൂ. ഈ കമൻറ് പെട്ടെന്ന് ശ്രദ്ധയിൽ പെട്ടില്ല. അതു കൊണ്ടാ റിപ്ലെ വൈകിയത്.
Dear bro….
ആര് പറഞ്ഞു ഈ കഥയ്ക്ക് ആളില്ലാ എന്ന്…
കഴിഞ്ഞ part മുതൽ ഈ കഥയുടെ വേവ് മാറി തുടങ്ങി… ഈ Part ഓട് കൂടി അത് clear ആയി so…. ഇനി ഇതിന് വായനക്കാര്‍ ഉണ്ടാകും…
ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️
കഥ വായിക്കാൻ ആളുകൾ കാത്തിരിക്കുന്നു എന്നറിയുന്നത് തന്നെ വലിയ സന്തോഷം.
എന്നാൽ പിന്നെ ഞാൻ Third ആയിക്കോട്ടെ!
വളരെ സന്തോഷം
ഞാൻ 2nd
വളരെ സന്തോഷം.
❤️❤️❤️❤️
ഇതിലും first ???… Iam a disco dencer ??..
സന്തോഷം