?മെർവിൻ 6? (ജെസ്സ് ) [VICKEY WICK] 162

 

“ടീച്ചറിനോട് ഞാൻ പറഞ്ഞതല്ലേ എന്റെ പിന്നാലെ വരരുതെന്നു? ”

 

 

അതുപറയുമ്പോൾ അവന്റെ മുഖത്ത് സഹതാപവും വിഷമവും ആയിരുന്നു. അവന്റെ ആ ചോദ്യം ആ ഞെട്ടലിലും അവൾക്കു ഗ്രഹിക്കുവാനായി. അന്ന് പറഞ്ഞ ആ വാക്കുകൾ, അതൊരു മുന്നറിയിപ്പായിരുന്നോ? സ്റ്റെന പിന്നോട്ടുള്ള നടത്തം തുടരവേ ഇരുവശവുമുള്ള മരങ്ങളുടെ നിഴലിലും കുറ്റിക്കാട്ടിലും നിന്നു ചെറിയ അടക്കിയ മുരൾച്ചകൾ കേൾക്കാമായിരുന്നു.

 

 

വൈകാതെ തന്നെ ഇരുവശവുമുള്ള പൊന്തക്കാടുകളിൽ നിന്നും നല്ല വലുപ്പമുള്ള ഒരു ഡോബർമാനും ഒരു ഗ്രേറ്റ്‌ ഡേയ്ൻ ഉം പുറത്തേക്ക് വന്നു. അവ അവളെ നോക്കി പല്ലിളിക്കുന്നുണ്ട്. എന്തോ കടിച് തിന്നപ്പോൾ കൊണ്ട ചെറിയ എല്ലിൻ ചീള് ഗ്രേറ്റ്‌ ഡെയ്‌നിന്റെ മുകളിലത്തെ മോണയിൽ തറച്ചിട്ട് ഉണ്ട്. ആ വേദനപോലും അത് ആസ്വദിക്കും പോലെ തോന്നി. വായിലേക്ക് ഒഴുകിയിറങ്ങുന്ന സ്വന്തം രക്തം പോലും അത് നോട്ടിനുണഞ്ഞു. അവൾ തപ്പി തടഞ്ഞ് പിന്നിൽ നിന്നും ഒരു കമ്പു കണ്ടെടുത്തു.

 

 

ഡോബർമാൻ ഒന്ന് പല്ലുകാട്ടി മുറുമുറുത്തിട്ട് അവൾക്കു നേരെ കുതിച്ചു. അവൾ തന്റെ കൈയിലെ വടിയിൽ പിടുത്തം മുറുക്കി. ഒരു 5 അടി ദൂരത്തിൽ എത്തിയപ്പോഴേ അതവൾക്ക് നേരെ കുതിച്ചു ചാടി. അവൾ സകല ശക്തിയുമെടുത്തു വടി കൊണ്ട് ആഞ്ഞു വീശി. ആ വടി കൃത്യമായി തന്നെ കൊണ്ടു. ഡോബർമാൻ ഒരു ഞെരക്കത്തോടെ തെറിച്ചു ദൂരേക്ക് പോയി വീണു.

 

 

തൊട്ടടുത്ത നിമിഷം എല്ലുകൾ ഓടിയുന്നത് പോലെയുള്ള ശബ്ദം കേട്ട് സ്റ്റെന അവിടേക്കു നോക്കി. ആ കാഴ്ച അവളുടെ ഉള്ളിലൂടെ ഒരു മിന്നൽ പായിച്ചു. ഗ്രേറ്റ്‌ ഡേയ്നിന്റെ രൂപം മാറുകയാണ്. അതിന്റെ നെഞ്ചിലെ എല്ലുകളും പേശികളും വശങ്ങളിലേക്ക് ഉന്തിവന്നു. തോളെല് തെന്നി കയറി.

 

 

പേശികൾ കൂടുതൽ ദൃഢവും ആകൃതിയുള്ളതുമായി. രണ്ടുകലുകളിലുമായി അത് നിഷ്പ്രയാസം എഴുനേറ്റു നിന്നു. വലുപ്പത്തിൽ വളരെ ചെറിയ മാറ്റം മാത്രം. ഇതിനോടകം തന്നെ ഡോബ്ബർമാനും രൂപമാറ്റം സംഭവിച്ചിരുന്നു. ആ രണ്ടു ഭീകരസത്വങ്ങളും. കൂടുതൽ ആർത്തിയോടെ അവളെ നോക്കി.

 

 

ഇനിയും പിടിച്ചു നിൽക്കുവാൻ കഴിയില്ലെന്ന് മനസിലാക്കിയ സ്റ്റെന പതിയെ രണ്ടു സ്റ്റെപ് പിന്നിലേക്ക് വെച്ചിട്ട് കാട്ടിലൂടെ തിരികെ ഓടി. പലതവണ തട്ടി വീഴാൻ പോയെങ്കിലും ഒരു വിധം അവൾ അത് തരണം ചെയ്തു. തന്റെ പിന്നാലെ കാറ്റിനേക്കാൾ വേഗത്തിൽ ഓടിയടുക്കുന്ന ആ ജന്തുക്കളുടെ ഇടയ്ക്കിടെയുള്ള ഓളിയിടൽ അവളെ കൂടുതൽ വേഗത്തിൽ ഓടുവാൻ പ്രേരിപ്പിച്ചു.

 

 

പക്ഷെ കുറെ ദൂരം ആയപ്പോഴേക്കും അവൾ വല്ലാതെ ക്ഷീണിച്ചു. മാത്രമല്ല നിലാവിന്റെ അരണ്ട വെളിച്ചത്തിൽ ആ കാട്ടിലൂടെ ഓടുക എന്നത് ദുഷ്‌കരവും ആയിരുന്നു. അടുത്ത സ്റ്റെപ് എടുത്തുവെയ്‌ക്കേണ്ട താമസം, സ്റ്റെന ഒരു കമ്പിൽ തട്ടി കമഴ്ന്നടിച്ചു വീണു. അവൾ നിരാശകൊണ്ട് കരഞ്ഞു പോയി.

 

 

തിരിഞ്ഞു നോക്കുമ്പോൾ തന്നെ കാത്തിരിക്കുന്ന കാഴ്ച എന്താണെന്ന് അവൾക്ക് അറിയാമായിരുന്നു. പ്രതീക്ഷ തെറ്റിയില്ല. ഓട്ടം നിർത്തി തിളങ്ങുന്ന കണ്ണുകളാൽ നോക്കിയും കൊമ്പല്ലുകൾ ഇളിച്ചു കാട്ടിയും അവ രണ്ടും തളർന്നു വീണു കിടക്കുന്ന അവളുടെ അടുത്തേക്ക് നടന്നടുത്തു.

 

 

ഇനിയും ഓടുവാനാകില്ല. അതിനുള്ള സാഹചര്യവും ഇല്ല. കിതപ്പും മടുപ്പും കൊണ്ട് കണ്ണിൽ ശ്വാസം എടുക്കുന്നതിനൊപ്പം ഇരുട്ടും മിന്നുന്നത് അവൾ അറിഞ്ഞു. ഗ്രേറ്റ്‌ ഡേയ്ൻ അവളുടെ തലക്ക് തൊട്ടുമുകളിൽ എത്തി. പതിയെ തല അവളുടെ മുഖത്തിന്‌ നേരെ താഴ്ത്തി. അവൾ ദീർഘമായി കിതച്ചു കൊണ്ടിരിന്നു.

 

 

അതിന്റെ മോണയിൽ തറച്ചിരുന്ന എല്ലിൻ കഷ്ണം ഉണ്ടാക്കിയ മുറിവിൽ നിന്നും സ്റ്റേനയുടെ മുഖത്തേക്ക് രക്തം ഇറ്റുവീണു. അവൾ അത് സഹിക്കാനാവാതെ മുഖം ചെരിച്ചു. അടുത്ത നിമിഷം ആ ഗ്രേറ്റ്‌ ഡേയ്ൻ തന്റെ തല പതിയെ പിൻവലിച്ചു. സ്റ്റെന ചെരിച്ച തല വീണ്ടും അതിനോട് അഭിമുഖമാക്കി നോക്കി. അതിന്റെ പല്ലിളിക്കൽ ഇപ്പോഴില്ല. സ്റ്റെനക്ക് അൽപ്പം ആശ്വാസമായി.

 

 

“ൾൾ…ർർർ….”

 

 

അത് വീണ്ടും മുരണ്ടുകൊണ്ട് വയപിളർന്നു കടിക്കുവാൻ ആഞ്ഞു. സ്റ്റെന കണ്ണുകൾ ഇറുക്കിയടച്ചു…

 

 

 

(തുടരും… )

 

Previous part

 

15 Comments

  1. കൊച്ചിക്കാരൻ

    ഇത് കഴിഞ്ഞോ..

    1. കഴിഞ്ഞില്ല. ബ്രേക്ക്‌. ?

  2. വിക്കി ബ്രോ,
    തുടക്കം തന്നെ ഗംഭീരം… ആ ട്രാക്കിലേക്ക് കേറിയതാണ് മനോഹരം…. ??
    ആ ഭാഗത്തോടെ തന്നെ ജെസ്സിനെ കുറിച്ചും മാതാപിതാക്കളെ കുറിച്ചും ഒരു ധാരണ കിട്ടി…

    ഇടതു ഭാഗത്ത് ഇരിക്കരുതെന്ന് അവൻ സ്റ്റെനയോട് പറഞ്ഞപ്പോൾ ആ ഭാഗത്ത് വല്ല ആത്മാവും ഇരിപ്പുണ്ടായിരിക്കും എന്ന് ഞാൻ വിചാരിച്ചു… പക്ഷെ, അവിടെ നിന്നും അവൻ മാഞ്ഞു പോയി എന്ന് മനസിലാക്കിയപ്പോൾ ഞാൻ ഞെട്ടിപ്പോയി…

    പിന്നീടുള്ള ജെസ്സിന്റെ സംസാരം ഒക്കെ അവൾക്കായുള്ള താക്കീത് ആയിരുന്നു… അതു പോലെ ജെസ്സിന്റെ കൂടെ ഒരു ആത്മാവ് ഉണ്ടെന്നും വ്യക്തമായി… മെർവിൻ ആണോ.. അതോ മറ്റാരെങ്കിലുമൊ..?

    അബിയയുടെ ഗ്രന്ഥവായനയും മോതിരനിർമാണവും ഒക്കെ ഉള്ളിൽ കൗതുകം ഉണർത്തി..
    ഒപ്പം സ്റ്റെനയുടെ ഉപദേശങ്ങളും അത് സ്വീകരിക്കാൻ തയ്യാറായ റെക്സും ക്ലാരയും ഒക്കെ നന്നായിരുന്നു..

    സ്റ്റെന കാട്ടിലൂടെ ജെസ്സിനെ പിന്തുടരുന്നതും പിന്നീട് നടക്കുന്ന സംഭവവികാസങ്ങളും ഒക്കെ ഭയത്തോടെയും ആശങ്കയോടെയും ആണ് വായിച്ചത്… അവൾ നേർച്ചക്കോഴി ആകുമോ… ?

    ഒത്തിരി ഇഷ്ടമായി… ❤ ആശംസകൾ ?

    1. Thanks? നേർച്ചക്കോഴികളെകൊണ്ട് സമ്പന്നമാണല്ലോ ഹൊററോർ. എനി വേ വെയിറ്റ് ആൻഡ് സീ.

  3. Weirdooo master ✌

    1. Thanks man. ???

  4. എല്ലാം പുകമയം,

    Spell.. COC ഓർമവന്നു

    എന്തായാലും പൊളി ❤❤❤

    1. പുകമയം എന്ന് വെച്ചാൽ? മനസിലായില്ല എന്നാണോ? ? കറക്റ്റ് പിടി കിട്ടണം എങ്കിൽ ആദ്യത്തെ പാർട്ട് മുതൽ വായിക്കണം. Coc മീൻസ്, ക്ലാഷ് ഓഫ് ക്ലാൻസ് ആണോ? സ്പെൽ അതിൽ മാത്രം അല്ല കേട്ടോ. മന്ത്രപ്രയോഗങ്ങൾ ഒക്കെ സ്പെല്ല്സ് ആണ്. എനി വേ താങ്ക്സ് ബ്രോ. ?

  5. Vazhiyae poya vayyaveli thalayil kettiya stenayk adharanjalikal????

    1. ബ്രോ പേരില്ലല്ലോ? ആരാ ഇത്‌? ?

  6. കൈലാസനാഥൻ

    ജെസ് ഉണ്ടായിരുന്ന കാറിനെ അബിയ പിന്തുടർന്നുകൊണ്ടിരുന്നു പക്ഷേ അവർ ദൃഷ്ടിയിൽ നിന്നും മറയുന്നതിന് മുമ്പ് കാറിന്റെ നമ്പർ എഴുതി എടുത്തിരുന്നു അല്ലെങ്കിൽ പെട്രോൾ തീർന്ന് കാർ വഴിയിൽ കിടന്നേനേ യുക്തിഭദ്രമായ തീരുമാനം.

    ജെസിന്റെ പെരുമാറ്റത്തിലുള്ള അസ്വോഭാവികതയും വിഷാദവും ഏകനായി ഇരിക്കുന്നതും സ്റ്റെന എന്ന റ്റീച്ചർ ശ്രദ്ധിക്കുകയും മറ്റു റ്റീച്ചേഴ്സിന്റെ അഭിപ്രായങ്ങൾ കേൾക്കുകയും ചെയ്ത് അവനെ നിരീക്ഷിച്ച് ഉപദേശിക്കുവാൻ ശ്രമിച്ചു. അങ്ങനെ ഒറ്റയ്ക്ക് പാർക്കിൽ ഇരിക്കുന്ന അവന്റെ അടുത്ത് ചെന്ന് സംസാരിച്ചിരുന്നു പക്ഷേ ചില വിചിത്ര അനുഭവങ്ങൾ ഉണ്ടായി അവൻ അപ്രത്യക്ഷനായി, ഒറ്റയ്ക്കിരുന്ന് സംസാരിക്കുന്ന സ്റ്റെനെയെ ടെസി റ്റീച്ചർ കാണുന്നു. അതേ പോലെ സ്കൂളിൽ വെച്ച് വീണ്ടും ജെസി നോട് സംസാരിക്കുന്നു എന്നാൽ മറ്റുള്ളവർ അവൾ ഒറ്റയ്ക്ക് സംസാരിക്കുന്നതായി കാണുന്നു അവർക്കും അവനെ അപ്പോൾ കാണാൻ സാധിച്ചില്ല. റ്റീച്ചർക്ക് കാര്യമായ കുഴപ്പം ഉള്ളതായി മറ്റുള്ളവർക്ക് തോന്നി. രസകരവും ആകാംക്ഷാഭരിതവും ആയിരുന്നു

    അബിയ തന്റെ വാടക റൂമിൽ മാന്ത്രിക ഗ്രന്ഥങ്ങൾ വായിച്ച് മനസ്സിലാക്കി മാന്ത്രിക
    മോതിരം ഉണ്ടാക്കുകയും പരീക്ഷണം നടത്തുകയും ഒക്കെ ചെയ്യുന്നു. കൗതുകകരം

    സ്റ്റെനറ്റീച്ചർ അവനെ നിരീക്ഷിച്ചു ബോധ്യമായി അവന് എന്തോ ചില പ്രത്യേകതകളോ അദൃശ്യ ശക്തി കൂടെ ഉണ്ടെന്നു തോന്നുന്നു. കാരണം രണ്ടാൾ ചെയ്യേണ്ടുന്ന പ്രവർത്തികൾ അവൻ ഒറ്റയ്ക്കു ചെയ്യുന്നു. കൗതുകവും ജിജ്ഞാസയുമുണർത്തി.

    ഒരു ദിവസം രാവിലെ ജോഗിംഗിനിടെ ജെസിന്റെ വസതിയിൽ സ്റ്റെന എത്തുന്നു അവന്റെ അച്ഛനും അമ്മയും വഴക്കിടുന്നു അവരെ ഉപദേശിക്കുന്നു അവർ ശാന്തരാകുന്നു പക്ഷേ അന്ന് അവൻ സ്കൂളിൽ എത്തിയില്ല. വൈകുന്നേരം റ്റീച്ചർ യാത്രയാകുമ്പോൾ പൈൻ മരക്കാടിനടുത്ത് വെച്ച് ജെസിനെ ഒറ്റയ്ക്ക് കാണുന്നു. അവനെ പിന്തുടർന്നയവൾ ഭീകര ദൃശ്യങ്ങൾ കണ്ട് ഭയപ്പെടുന്നു രണ്ട് ഭീകര സത്വങ്ങൾ അവളെ ആക്രമിച്ച് കൊല്ലാൻ ശ്രമിക്കുന്നു. ഭാവനാസമ്പന്നം ഭയചകിതം.

    നല്ലൊരു വായനാനുഭവം ആകാംക്ഷാഭരിതം ഭാവുകങ്ങൾ??❤️

    1. വളരെ നന്ദി സഹോ. ഇതിലും വിശദമായ ഒരു കമന്റ്‌ തന്നെ. ?

  7. Ee partum oru rekshayumilla pwoli… Wtg 4 nxt part…

    1. താങ്ക് യു ഷാന. ?

Comments are closed.