അബിയ വായന തുടർന്നു.
വെയർ വോൾഫ്, വാംപയർ, രൂപം മാറിയ മറ്റെന്തെങ്കിലും ക്രീച്ചർ അല്ലെങ്കിൽ മന്ത്രവാദിനി എന്നിവരെ ആരെ വേണമെങ്കിലും ഈ സ്പെൽ കൊണ്ട് പഴയ രൂപത്തിൽ ആക്കാം.
വർക്കിങ് : __
സാധാരണയായി ഈ സ്പെല്ലും റിവേഴ്‌സെൻ എന്ന ഒറ്റ വാക്കിൽ തന്നെ പ്രയോഗികമാക്കാവുന്നതാണ്. എന്നാൽ ഇത് നടക്കാതെ വന്നാൽ ഫുൾ സ്പെൽ ഉപയോഗിക്കേണ്ടതായി വരും. മിക്കപ്പോഴും ഗ്രാബെറസിനോട് ഒപ്പം ഒരു കോമ്പിനേഷൻ സ്പെൽ ആയാണ് ഇത് യൂസ് ചെയ്യാറുള്ളത്.
ഫുൾ സ്പെൽ : __
“Reversen, Chench to origino natura. ”
ഈ സ്പെൽ മുഴുവൻ ആക്കുന്നത്തോടെ അഫക്റ്റഡ് ആകുന്നത് എന്തോ അത് 10 മടങ്ങ് അധികം നാച്ചുറൽ രൂപത്തിലേക്ക് വരാൻ ഫോഴ്സ്ഡ് ആകും.
വീക്നെസ് : __
ഇതും എതിരാളിയുടെ ശക്തി അനുസരിച് ഇരിക്കും. മാത്രമല്ല ഇത് മാജിക് എനർജിയെ ഉപയോഗിക്കുന്നു എന്നത്കൊണ്ട് തന്നെ സ്പെൽ പ്രയോഗിക്കുന്ന ആളുടെ മാജിക് പവറിൽ റിഡക്ഷൻ ഉണ്ടാകുകയും ചെയ്യും.
അബിയ അതിന് ശേഷവും കുറെ കൂടി ഇരുന്ന് വായിച്ചു. ആ ബുക്കിൽ നിറയെ സ്പെൽസിനെ കുറിച്ചാണ് പറയുന്നത്. കൂടുതലും ഡയറക്റ്റ് അറ്റാക്കിങ് ആൻഡ് ഡിഫെൻഡിംഗ് സ്പെൽസ്. ഓരോ പുസ്തകങ്ങളും വ്യത്യസ്തമായ കാര്യങ്ങൾ ആണ് സംവദിക്കുന്നത് എന്നവൾക്ക് മനസിലായി. കുറെ നേരം കൂടി അറ്റാക്കിങ് ആൻഡ് ഡിഫെൻഡിംഗ് സ്പെല്ലസ് നോക്കിയിരുന്ന ശേഷം. അവൾ കട്ടിലിലേക്ക് മലർന്നു. കണ്ണുകൾ രണ്ടും അവൾ പോലും അറിയാതെ അടഞ്ഞു വന്നു.
?️?️?️?️?️
ഇത് കഴിഞ്ഞോ..
കഴിഞ്ഞില്ല. ബ്രേക്ക്. ?
വിക്കി ബ്രോ,
തുടക്കം തന്നെ ഗംഭീരം… ആ ട്രാക്കിലേക്ക് കേറിയതാണ് മനോഹരം…. ??
ആ ഭാഗത്തോടെ തന്നെ ജെസ്സിനെ കുറിച്ചും മാതാപിതാക്കളെ കുറിച്ചും ഒരു ധാരണ കിട്ടി…
ഇടതു ഭാഗത്ത് ഇരിക്കരുതെന്ന് അവൻ സ്റ്റെനയോട് പറഞ്ഞപ്പോൾ ആ ഭാഗത്ത് വല്ല ആത്മാവും ഇരിപ്പുണ്ടായിരിക്കും എന്ന് ഞാൻ വിചാരിച്ചു… പക്ഷെ, അവിടെ നിന്നും അവൻ മാഞ്ഞു പോയി എന്ന് മനസിലാക്കിയപ്പോൾ ഞാൻ ഞെട്ടിപ്പോയി…
പിന്നീടുള്ള ജെസ്സിന്റെ സംസാരം ഒക്കെ അവൾക്കായുള്ള താക്കീത് ആയിരുന്നു… അതു പോലെ ജെസ്സിന്റെ കൂടെ ഒരു ആത്മാവ് ഉണ്ടെന്നും വ്യക്തമായി… മെർവിൻ ആണോ.. അതോ മറ്റാരെങ്കിലുമൊ..?
അബിയയുടെ ഗ്രന്ഥവായനയും മോതിരനിർമാണവും ഒക്കെ ഉള്ളിൽ കൗതുകം ഉണർത്തി..
ഒപ്പം സ്റ്റെനയുടെ ഉപദേശങ്ങളും അത് സ്വീകരിക്കാൻ തയ്യാറായ റെക്സും ക്ലാരയും ഒക്കെ നന്നായിരുന്നു..
സ്റ്റെന കാട്ടിലൂടെ ജെസ്സിനെ പിന്തുടരുന്നതും പിന്നീട് നടക്കുന്ന സംഭവവികാസങ്ങളും ഒക്കെ ഭയത്തോടെയും ആശങ്കയോടെയും ആണ് വായിച്ചത്… അവൾ നേർച്ചക്കോഴി ആകുമോ… ?
ഒത്തിരി ഇഷ്ടമായി… ❤ ആശംസകൾ ?
Thanks? നേർച്ചക്കോഴികളെകൊണ്ട് സമ്പന്നമാണല്ലോ ഹൊററോർ. എനി വേ വെയിറ്റ് ആൻഡ് സീ.
Weirdooo master ✌
Thanks man. ???
എല്ലാം പുകമയം,
Spell.. COC ഓർമവന്നു
എന്തായാലും പൊളി ❤❤❤
പുകമയം എന്ന് വെച്ചാൽ? മനസിലായില്ല എന്നാണോ? ? കറക്റ്റ് പിടി കിട്ടണം എങ്കിൽ ആദ്യത്തെ പാർട്ട് മുതൽ വായിക്കണം. Coc മീൻസ്, ക്ലാഷ് ഓഫ് ക്ലാൻസ് ആണോ? സ്പെൽ അതിൽ മാത്രം അല്ല കേട്ടോ. മന്ത്രപ്രയോഗങ്ങൾ ഒക്കെ സ്പെല്ല്സ് ആണ്. എനി വേ താങ്ക്സ് ബ്രോ. ?
Vazhiyae poya vayyaveli thalayil kettiya stenayk adharanjalikal????
?
ബ്രോ പേരില്ലല്ലോ? ആരാ ഇത്? ?
ജെസ് ഉണ്ടായിരുന്ന കാറിനെ അബിയ പിന്തുടർന്നുകൊണ്ടിരുന്നു പക്ഷേ അവർ ദൃഷ്ടിയിൽ നിന്നും മറയുന്നതിന് മുമ്പ് കാറിന്റെ നമ്പർ എഴുതി എടുത്തിരുന്നു അല്ലെങ്കിൽ പെട്രോൾ തീർന്ന് കാർ വഴിയിൽ കിടന്നേനേ യുക്തിഭദ്രമായ തീരുമാനം.
ജെസിന്റെ പെരുമാറ്റത്തിലുള്ള അസ്വോഭാവികതയും വിഷാദവും ഏകനായി ഇരിക്കുന്നതും സ്റ്റെന എന്ന റ്റീച്ചർ ശ്രദ്ധിക്കുകയും മറ്റു റ്റീച്ചേഴ്സിന്റെ അഭിപ്രായങ്ങൾ കേൾക്കുകയും ചെയ്ത് അവനെ നിരീക്ഷിച്ച് ഉപദേശിക്കുവാൻ ശ്രമിച്ചു. അങ്ങനെ ഒറ്റയ്ക്ക് പാർക്കിൽ ഇരിക്കുന്ന അവന്റെ അടുത്ത് ചെന്ന് സംസാരിച്ചിരുന്നു പക്ഷേ ചില വിചിത്ര അനുഭവങ്ങൾ ഉണ്ടായി അവൻ അപ്രത്യക്ഷനായി, ഒറ്റയ്ക്കിരുന്ന് സംസാരിക്കുന്ന സ്റ്റെനെയെ ടെസി റ്റീച്ചർ കാണുന്നു. അതേ പോലെ സ്കൂളിൽ വെച്ച് വീണ്ടും ജെസി നോട് സംസാരിക്കുന്നു എന്നാൽ മറ്റുള്ളവർ അവൾ ഒറ്റയ്ക്ക് സംസാരിക്കുന്നതായി കാണുന്നു അവർക്കും അവനെ അപ്പോൾ കാണാൻ സാധിച്ചില്ല. റ്റീച്ചർക്ക് കാര്യമായ കുഴപ്പം ഉള്ളതായി മറ്റുള്ളവർക്ക് തോന്നി. രസകരവും ആകാംക്ഷാഭരിതവും ആയിരുന്നു
അബിയ തന്റെ വാടക റൂമിൽ മാന്ത്രിക ഗ്രന്ഥങ്ങൾ വായിച്ച് മനസ്സിലാക്കി മാന്ത്രിക
മോതിരം ഉണ്ടാക്കുകയും പരീക്ഷണം നടത്തുകയും ഒക്കെ ചെയ്യുന്നു. കൗതുകകരം
സ്റ്റെനറ്റീച്ചർ അവനെ നിരീക്ഷിച്ചു ബോധ്യമായി അവന് എന്തോ ചില പ്രത്യേകതകളോ അദൃശ്യ ശക്തി കൂടെ ഉണ്ടെന്നു തോന്നുന്നു. കാരണം രണ്ടാൾ ചെയ്യേണ്ടുന്ന പ്രവർത്തികൾ അവൻ ഒറ്റയ്ക്കു ചെയ്യുന്നു. കൗതുകവും ജിജ്ഞാസയുമുണർത്തി.
ഒരു ദിവസം രാവിലെ ജോഗിംഗിനിടെ ജെസിന്റെ വസതിയിൽ സ്റ്റെന എത്തുന്നു അവന്റെ അച്ഛനും അമ്മയും വഴക്കിടുന്നു അവരെ ഉപദേശിക്കുന്നു അവർ ശാന്തരാകുന്നു പക്ഷേ അന്ന് അവൻ സ്കൂളിൽ എത്തിയില്ല. വൈകുന്നേരം റ്റീച്ചർ യാത്രയാകുമ്പോൾ പൈൻ മരക്കാടിനടുത്ത് വെച്ച് ജെസിനെ ഒറ്റയ്ക്ക് കാണുന്നു. അവനെ പിന്തുടർന്നയവൾ ഭീകര ദൃശ്യങ്ങൾ കണ്ട് ഭയപ്പെടുന്നു രണ്ട് ഭീകര സത്വങ്ങൾ അവളെ ആക്രമിച്ച് കൊല്ലാൻ ശ്രമിക്കുന്നു. ഭാവനാസമ്പന്നം ഭയചകിതം.
നല്ലൊരു വായനാനുഭവം ആകാംക്ഷാഭരിതം ഭാവുകങ്ങൾ??❤️
വളരെ നന്ദി സഹോ. ഇതിലും വിശദമായ ഒരു കമന്റ് തന്നെ. ?
Ee partum oru rekshayumilla pwoli… Wtg 4 nxt part…
താങ്ക് യു ഷാന. ?