മാന്ത്രികർ പൂര്‍ണ ശക്തിയുള്ളവരായി ജനിക്കുന്നില്ല… പക്ഷേ അവര്‍ മറ്റുള്ള ശക്തികളില്‍ നിന്നെല്ലാം സ്വീകരിച്ചും നിഗൂഢ ശക്തികളില്‍ നിന്നും ജീവനുള്ള തിരിച്ചറിവ് ഊര്‍ജ്ജത്തെ നേടിയും ശക്തി പ്രാപിക്കുന്നു… ദൈവങ്ങള്‍ പോലും അതുതന്നെയാണ് ചെയ്യുന്നത്. അങ്ങനെ ഒന്ന് നിലനില്ക്കാന് മറ്റൊന്നിനെ ആശ്രയിക്കുന്നു. അതിനെ ആരും തെറ്റായി കാണുന്നില്ല. കാരണം അതുതന്നെയാണ് ശരി.
അതുപോലെ തന്നെയാണ് നശീകരണ ശക്തിയും. ആ ശക്തിക്ക് നിലനില്‍ക്കണം എന്നുണ്ടെങ്കില്‍ മറ്റുള്ള ശക്തിയെ ഭക്ഷിക്കുക എന്ന മാര്‍ഗം മാത്രമാണ് ഉള്ളത്… സ്വയം നിലനില്ക്കാന് മനുഷ്യരും മാന്ത്രികരും ദൈവങ്ങളും ചെയ്യുന്നത് തന്നെയാണ് ആ ശക്തിയും ചെയ്യുന്നത്… പിന്നേ എല്ലാ ശക്തികളെ ക്കാൾ ഉയർന്നു നില്ക്കുന്ന ഞാൻ മറ്റുള്ള ശക്തികള്‍ എന്നെ നശിപ്പിച്ചു കളയാതിരിക്കാൻ വേണ്ടി ഞാൻ എടുക്കുന്ന മുന്‍കരുതലുകള്‍ മാത്രമാണ് ഇതൊക്കെ. എന്റെ നിലനില്പിന് വേണ്ടി എന്തു വേണമെങ്കിലും ഞാൻ നശിപ്പിക്കും… എത്ര വേണമെങ്കിലും ഞാൻ നശിപ്പിക്കും, ഫ്രൻഷെർ….”
“പക്ഷേ എല്ലാ ജീവജാലങ്ങളേയും നി നശിപ്പിക്കാനുള്ള കാരണം…..?” ഞാൻ ചോദിച്ചു.
“മനുഷ്യര്‍, മാന്ത്രികർ പിന്നേ മാന്ത്രിക ജീവികള്‍ — അവർക്ക് മാത്രമാണ് വളരെ ഉയർന്ന ചിന്താശേഷിയുള്ളത്. ഇന്നല്ലെങ്കില്‍ നാളെ അവരെന്നെ നശിപ്പിക്കാനുള്ള പല മാര്‍ഗ്ഗങ്ങളും കണ്ടുപിടിക്കും. അത് ഞാൻ ഒരിക്കലും അനുവദിക്കില്ല, ഫ്രൻഷെർ…”
“ഈ പ്രപഞ്ചത്തില്‍ ഉള്ള എല്ലാ സൃഷ്ടികളെയും നിനക്ക് നിന്റെ അടിമകളായി മാറ്റാൻ കഴിയുമല്ലോ… അങ്ങനെ ചെയ്താൽ അവർ നിനക്ക് അനുസരണയുള്ള ജീവികളായി കഴിഞ്ഞോളും. പിന്നെന്തിന് അവരെ നി നശിപ്പിക്കണം…?”
“നീ കാര്യമായി ചിന്തിക്കുന്നില്ല, വിഡ്ഢി..” അവ്യവസ്ഥ-ശക്തി കോപത്തോടെ പറഞ്ഞു.
ഞാൻ അതിനെ ദേഷ്യത്തില്‍ തുറിച്ചു നോക്കി.
“നിന്റെ ശക്തിയെ ഞാൻ സ്വീകരിച്ച് കഴിഞ്ഞാൽ ഇപ്പോൾ നിലവിലുള്ള എല്ലാ സൃഷ്ടികളേയും എന്റെ അടിമകളായി നിലനിർത്താൻ കഴിയും… നശിപ്പിക്കാനും കഴിയും. പക്ഷേ ഓരോ ദിവസവും ലക്ഷക്കണക്കിന് ജീവികള്‍ ജനിക്കുന്നു… പലതിനെയും സൃഷ്ടിക്കപ്പെട്ടുനു. അവയൊന്നും എന്റെ നിയന്ത്രണത്തിലുള്ള സൃഷ്ടികള്‍ ആയിരിക്കില്ല, ഫ്രൻഷെർ. എന്നുമെന്നും എനിക്ക് ഓരോ ജീവികളെയും എന്റെ അടിമയായി മാറ്റി കൊണ്ടിരിക്കാൻ എനിക്ക് കഴിയില്ല… എന്റെ ശ്രദ്ധയെ എപ്പോഴും അവര്‍ക്ക് മേല്‍ പതിച്ച് വെക്കാനും എനിക്ക് കഴിയില്ല…. അതുകൊണ്ട് അവര്‍ക്ക് എന്നെ നശിപ്പിക്കാനുള്ള സാഹചര്യം ഞാൻ എന്തിന് ഒരുക്കണം…? ആയതിനാൽ എല്ലാ സൃഷ്ടികളേയും ഞാൻ നശിപ്പിക്കും. ആ ഒറ്റ മാര്‍ഗം മാത്രമേ ഫലം ചെയ്യുകയുള്ളു.
എന്നിട്ട് എന്റെ നിയന്ത്രണത്തിൽ നിന്നും വഴുതി പോകാൻ കഴിയാത്തവയെ ഞാൻ പുതിയതായി സൃഷ്ടിക്കും… അതിന്റെയെല്ലാം ആത്മാവിനെ ഞാൻ എന്നില്‍ ബന്ധിച്ചു കൊണ്ടായിരിക്കും ആ സൃഷ്ടികളെ ഞാൻ പൂര്‍ത്തിയാക്കുക. അങ്ങനെ ചെയ്യുന്നത് മൂലം ആ സൃഷ്ടികളുടെ ഏതൊരു അംശത്തിൽ നിന്നും ജനിച്ചതും സൃഷ്ടിക്കപ്പെട്ടതും ആയാലും അതിന്റെയെല്ലാം ആത്മാവ് എന്നില്‍ താനെ ബന്ധിതമായിരിക്കും….”
അത്രയും പറഞ്ഞിട്ട് അവ്യവസ്ഥ-ശക്തി പൊട്ടിച്ചിരിച്ചു. എന്നിട്ട് തുടർന്നു ——,
“അതൊക്കെ പിന്നീടുള്ള കാര്യമാണ്.
ഇപ്പോൾ ഞാൻ ആദ്യമായും അവസാനമായും ഒരു യുദ്ധം മാത്രമേ നടത്തുകയുള്ളൂ, ഫ്രൻഷെർ… പക്ഷേ രണ്ടു ഘട്ടമായി ആ യുദ്ധം നടക്കും.
ആദ്യഘട്ടം —— അതാണ് വളരെ പ്രധാനവും നിര്‍ണായകമായതും. ആദ്യഘട്ടത്തില്‍ നി ഒഷേദ്രസിനെ നശിപ്പിക്കും —പക്ഷേ രണ്ടാം ഘട്ടം കാണാന്‍ നി ഉണ്ടാവില്ല ഫ്രൻഷെർ….”
അതും ഞാൻ പ്രതീക്ഷിച്ചതാണ്. പക്ഷേ എന്നിട്ടും ഞാൻ അതിനെ തുറിച്ചുനോക്കി. എന്റെ ഭാവം കണ്ടിട്ട് അത് കൗതുകത്തോടെ ചിരിച്ചു.
“അതിന് കാരണമുണ്ട്, ഫ്രൻഷെർ…”
“എന്തു കാരണം…?”
മച്ചാനെ, ഇന്നാണ് കഥ മുഴുവനായും വായിച്ച് കഴിഞ്ഞത് , എൻ്റെ സകല കിളിയും പാറി, എന്നാലും കുറച്ചൊക്കെ എങ്ങനെ ഒകെ മനസ്സിലാക്കാൻ ശ്രമിക്കുന്നു.പക്ഷേ മുഴുവനായി സാധിക്കുന്നില്ല. ഇങ്ങനെ ഒരു കഥ എഴുതിയ ഇങ്ങളെ എങ്ങനെ പ്രശംസികം എന്ന് എനിക്കറിയില്ല. വളരെ നന്നായിട്ടുണ്ട്. കഥയുടെ അവസാനം ആയി എന്ന് വിചാരിക്കുന്നു. ഫ്രെൻ അവൻ്റെ കഴിവും, ബുദ്ധിയും ഉപയോഗിച്ച് എല്ലാ വിദ തടവറകളിൽ നിന്നും വിമുക്തമായി ,സാക്ഷയുടെ കൂടെ ജീവികും എന്ന് പ്രദീഷിക്കുന്നു. അടുത്ത ഭാഗവും ഇതിലും നന്നായി എഴുതാൻ സാധിക്കട്ടെ. ഇത്രെയും പെട്ടെന്ന് ബാക്കി തരും എന്ന പ്രധീഷയോടെ….
സ്നേഹത്തോടെ LOTH…???
വായിച്ചതില്‍ വളരെ സസന്തോഷം bro. നിങ്ങൾ വിചാരിച്ചപോലെ കഥ ഏകദേശം അവസാനമായി കഴിഞ്ഞു. പിന്നെ അടുത്ത part നാളെ മുതൽ എഴുതി തുടങ്ങണം… കഴിയുന്നതും വേഗം അടുത്ത part publish ചെയ്യാൻ ശ്രമിക്കാം bro.
നല്ല വാക്കുകള്‍ക്ക് ഒത്തിരി നന്ദി… സ്നേഹം❤️❤️
Bro… Dutiyil join cheitho.. May 1 pratheekshikkamo
ചെറിയൊരു business ആണ് ചെയ്യുന്നത് bro… അതിന്റെ കുറെയേറെ കാര്യങ്ങളാണ് clear ചെയ്യേണ്ടതും… അതുകൊണ്ട് തിരക്കില്‍ പെട്ടുപോയി…. ഇപ്പോഴും കാര്യങ്ങൾ കഴിഞ്ഞിട്ടില്ല… തിരക്കിനിടയില്‍ മനസ്സിരുത്തി സ്വസ്ഥമായി എഴുതാന്‍ കഴിയില്ല bro – മനസ്സ് ശാന്തമാകണം.
സത്യത്തില്‍ കഥയുടെ ടച്ച് തന്നെ വിട്ടുപോയി… അതുകൊണ്ട് ഒരിക്കല്‍ മാന്ത്രികലോകത്ത് മുങ്ങി എഴുന്നേറ്റിട്ട് വേണം continue ചെയ്യാൻ. ഒന്നാം തിയതി കഴിയില്ലെങ്കിലും വേഗം തന്നെ എഴുതി തീർക്കാൻ ശ്രമിക്കാം bro…
കഥ വൈകുന്നതിന് ഈ കഥ വായിക്കുന്ന എല്ലാവരോടും ക്ഷമ ചോദിക്കുന്നു.
സ്നേഹത്തോടെ Cyril ❤️❤️❤️
Thanks bro
ഈ കഥ വായിക്കുന്ന പ്രിയ സുഹൃത്തുക്കളെ,
നാട്ടില്‍ നിന്നും UAE ലേക്ക് ഈയാഴ്ച ലാസ്റ്റ് ഞാൻ തിരികെ പോകും..അവിടത്തെ കാര്യങ്ങൾ കുറച്ച് സെറ്റില്‍ ആക്കിയ ശേഷം എഴുത്ത് തുടങ്ങും… (കഴിഞ്ഞ മാസം ലാസ്റ്റ് തന്നെ തിരികെ പോകേണ്ടതായിരുന്നു പക്ഷേ Easter കഴിഞ്ഞിട്ട് പോകാം എന്ന് plan change ആയി.)
ഇതുവരെ ക്ഷമയോടെ സഹകരിച്ച “മാന്ത്രികലോകം” വായനക്കാർക്ക് ഒരുപാട് നന്ദിയും സ്നേഹവും ???.
Oke bro etra vaykiyalum koyapalla nirthikalarudhu ketto
❤️?
Take Ur own time bro nighalude storikkayii etra venamenghilum njanghal kathirikkum
അധികം വൈകില്ല bro❤️?
Othiri gap ozhivaakkaan shramichoode, Cyril?
March 5th nu upload checytha bhaagathinu shesham othiri gap vannaal athu aa flow baadhikkappedum 🙂
Any how take care…
നിങ്ങൾ പറഞ്ഞത് ശരിയാണ് സന്തോഷ് bro… വലിയ Gap വന്നാല്‍ കഥയുടെ ടച്ച് വിട്ടുപോകും, അത് എഴുത്തുകാരൻ ആയാലും വായനക്കാർ ആയാലും. But സാഹചര്യം അങ്ങനെ ആയിപ്പോയി…. എന്തായാലും വേഗം continue ചെയ്ത് അടുത്ത part publish ചെയ്യാൻ ഞാൻ ശ്രമിക്കുന്നുണ്ട് ❤️?
? Happy Vishu ❤️
Belated വിഷു ആശംസകള്‍ ?