ഭ്രാന്ത് പാർട്ട്‌ 2 {ക്‌ളൈമാക്‌സ്} {അപ്പൂസ്} 2002

“കാലേ പ്പളും വേദന ണ്ടാ…???”

“ഇല്ലാലോ മാറി… ദേ നോക്കിയേ….”

ഒരന്യപുരുഷൻ ആണെന്ന ചിന്ത ഇല്ലാതെ അവൾ ചുരിദാർ അല്പം പൊക്കിപിടിച്ചു അതിന്റെ ബോട്ടം കാൽ മുട്ടിനു മുകളിലേക്ക് ഉയർത്തി അന്നുണ്ടായ മുറിവിന്റെ പാട് കാണിച്ചു കൊടുത്തു…

“ന്നാ… ഞാമ്പോട്ടെ???”

അല്പം കഴിഞ്ഞവൾ അയാളോട് ചോദിച്ചു…

അയാൾ ചിരിച്ചു നിന്നെയൊള്ളു… അവൾ പതുകെ നടന്നു തുടങ്ങി… അല്പം കഴിഞ്ഞു ഉളുക്കുന്ന പോലെ കാട്ടി നിന്ന ശേഷം അയാൾക്ക് നേരെ നോക്കി വേദന കാണിച്ചുകൊണ്ട് കൈ നീട്ടി…

ഇന്നുമയാൾ അവളെയും ചുമന്നു കൊണ്ടുപോയി… പുഴ കടക്കും വരെ…. ഈ വട്ടം പക്ഷേ അയാളുടെ വേഗത അവളെ ഭയപ്പെടുത്തിയില്ല….

നരച്ച ശരീരത്തിൽ അവശേഷിച്ച തിളക്കത്തിലേക്ക്….. അയാളുടെ കണ്ണുകളിലേക്ക് നോക്കികൊണ്ട് അവൾ അയാളുടെ കൈകളിൽ കിടന്നു….

പിന്നെ ഏതാനും ദിവസങ്ങൾ കഴിഞ്ഞാണ് അവൾ ആ ആനപ്പറമ്പിലേക്ക് കയറിയത്… സ്കൂൾ ഇല്ലാത്ത ഒരു ശനിയാഴ്ച അമ്മ പുറത്തെങ്ങോ പോയ തക്കത്തിന് അവൾ അങ്ങോട്ട് ഓടുകയായിരുന്നു…

അന്നു അയാൾ അവൾക്കായി കരുതിയത് ഒരു പേരക്കയായിരുന്നു…

അവൾ കടിച്ചു പകുത്ത അതിലൊരു പങ്ക് അയാൾക്ക് നേരെ അവൾ നീട്ടി… അയാളത് നിരസിച്ചപ്പോൾ അവൾ മടികൂടാതെ അയാളുടെ വായിലേക്ക് വച്ചു നൽകി…

അന്നും…. അന്ന് മാത്രമല്ല എല്ലാ ദിവസവും തിരിച്ചു പോകുമ്പോൾ മാത്രമൊരു പ്രത്യേക വേദന അവളുടെ കാലുകൾക്ക് അനുഭവപ്പെട്ടുകൊണ്ടിരുന്നു…. അവളുടെ ഭാരം അയാളുടെ കൈകൾക്ക് ഒരു ശീലവും ആയികൊണ്ടിരുന്നു….

“എന്തോന്നാ വിളിക്കണ്ടേ ഞാൻ???”

എന്നോ ഒരിക്കൽ അയാളുടെ കൈകളിൽ കിടന്നു ആ നരച്ച താടിരോമങ്ങൾക്ക് ഇടയിൽ കൈ വിരൽ കടത്താൻ നോക്കികൊണ്ട് കുസൃതി നിറഞ്ഞ കണ്ണുകളോടെ അവൾ ചോദിച്ചു…

അവളുടെ കണ്ണുകളിൽ പുഞ്ചിരിയോടെ നോക്കി നടന്ന അയാൾ പെട്ടന്ന് ദൃഷ്ടി മാറ്റി… നടത്തതിന്റെ വേഗത കുറഞ്ഞു….

മറുപടി നൽകാതെ തന്നെ അയാൾ എന്നത്തേയും പോലെ പുഴ കടന്നു ജനവാസത്തിന് അടുത്തു അവളെ നിലത്തിറക്കി….

“ന്നാ… ഞാനങ്കിൾ ന്ന് വിളിച്ചോട്ടെ???”

“വേ… വേണ്ടാ…. ഭ്രാന്തൻന്ന് വിളിച്ചോ… ല്ലേ.. ഭ്രാന്തങ്കുട്ടൻ….”

Updated: May 4, 2021 — 5:49 pm

90 Comments

  1. Super. Kannu nanayicha story

  2. സഞ്ജയ് പരമേശ്വരൻ

    ഒരു രക്ഷയുമില്ലാത്ത കഥ…. വായിച്ചു തുടങ്ങിയപ്പോഴേ ഉറപ്പിച്ചിരുന്നു sed ആക്കുമെന്ന്…. ഇനിയും എഴുതൂ bro

  3. രുദ്രദേവ്

    ബ്രോയ്,

    ” ഇന്നാണ് വായിക്കാൻ സാധിച്ചത്, ഒരു രക്ഷയും ഇല്ലാത്ത എഴുത്ത് !!! ശരിക്കും കണ്ണ് നിറഞ്ഞു പോയി.. ഞാൻ കരുതിയത് ഭ്രാന്തൻ അമ്മൂട്ടിയെ ഉപദ്രവിക്കും എന്നാ, പക്ഷെ അതെല്ലാം മാറ്റി മറിച് ഭ്രാന്തനും അമ്മൂട്ടിയും തമ്മിലുള്ള സ്നേഹ പ്രകടനം സൂപ്പർ ആയിരുന്നു ♥️”
    //ആ ഭ്രാന്തന്റെ നീറ്റിപ്പിടിച്ച കൈ താഴ്ന്നു… ഒപ്പമാ മുഖവും…//
    “ഈ വരി മാത്രം മതി കണ്ണ് നനയിക്കാൻ ♥️”

    ” മായ മിസ്സിന് ഒരു പണി കൊടുത്തെങ്കിൽ കുറച്ചു ഹാപ്പി ആയേനെ… എന്തായാലും മനസ്സിൽ തട്ടിയ നല്ലൊരു കൊച്ചു കഥ ♥️”

  4. എന്നാലും ന്റെ പ്രവാസി ചേട്ടാ ഇത് വേണ്ടായിരുന്നു….പോയി മൂഡ് പോയി…?…comments കണ്ടപ്പോ തന്നെ മനസിലായി അതോണ്ടാ ഇത്രേം ദിവസോം വായിക്കാതെ ഇരുന്നത് ….പിന്നെ പ്രവാസി എന്ന പേരു കാണുമ്പോ വായിക്കാതെ ഇരിക്കാന്നും തോന്നില്ല…..പിന്നെ ഉള്ളത് പറയാലോ ഇന്നിം ഇങ്ങനെ എഴുതല്ലേ മനുഷ്യാ…. anyway ഇഷ്ട്ടായി ?? ഇഷ്ട്ടായി??????….സ്നേഹത്തോടെ?????

  5. ചെമ്പരത്തി

    J ശരിക്കും സന്തോഷിക്കണോ സങ്കടപ്പെടണോ എന്നറിയാത്ത അവസ്ഥ ആണ്…… സന്തോഷിപ്പിച്ചു കൊണ്ട് സങ്കടപ്പെടുത്തി എന്ന് പറയുന്നതായിരിക്കും ശരി………????????????????❤❤❤❤❤❤❤❤❤❤?

    1. ചെമ്പരത്തി

      ഇത്രനാൾ അവൻ പൊഴിച്ച കണ്ണുനീർ ഒരു മലവെള്ളപ്പാച്ചിൽ ആയി,അവനെ തന്നെ ഈ ലോകത്തിലെ, ഭ്രാന്തില്ലെന്നഭിയിക്കുന്ന ഭ്രാന്തന്മാരിൽ നിന്നും ദൂരെയകറ്റി….

      1. യെസ്… ആർക്കാണ് ഭ്രാന്ത് എന്ന് അയാൾ ചോസിക്കുന്നുണ്ടല്ലോ… ശരിക്കും ഭ്രാന്ത് നിറഞ്ഞ സമൂഹത്തിൽ നിന്നയാൾ രക്ഷപെടട്ടെ ?

    2. സന്തോഷിപ്പിക്കാണ് ഞാൻ ശരിക്കും ചെയ്തത്… ആണ് ഭ്രാന്ത്‍ന്റെ ആക്സിഡന്റ്റിന് ശേഷമുള്ള ജീവിതമ്പിലാഷമാണ് നടത്തി കൊടുത്തത്.. ??

  6. ?സിംഹരാജൻ

    Prevasi❤?,
    Nthu paniyado Ingane sed end adikkalle…avasanam avar kand muttiyappoll orumichu jeevukkunna oru scene ittal nthaytunnu kuzhappam ????????
    ❤?❤?

    1. മ്യാൻ, ഇഷ്ടം ?

      ചോദിക്കട്ടെ… ഇത്ര കാലം ഒറ്റക് താമസിച്ച ഭ്രാന്തൻ…. പതിമൂന്ന് വയസ്സുള്ള മോള് ഉള്ളിടത്ത് കൊണ്ടുവരണം എന്നാണോ ഉദ്ദേശിച്ചത്???

      അത്പോലെ, പണ്ടെന്നോ തോന്നിയ ഇഷ്ടം അത് ഇപ്പോളും ഉണ്ടാവുന്നത് എങ്ങനെ ജാനകിക്ക്…

      നാട്ടുകാർ എന്ത്‌ പറയും?? ഒരു ഭ്രാന്തനെ കൂടെ താമസിപ്പിക്കുന്ന ഒരമ്മയെ എവിടെ എങ്കിലും കാണാൻ കഴിയുമോ ലൈഫിൽ???.

      കഥ ഹാപ്പി ആക്കാൻ വേണ്ടി അഡ്ജസ്റ്റ്മെന്റ് ആവാം എന്ന് തോന്നിയില്ല മാൻ…

      അറിയാം… ഹാപ്പി ആയിരുന്നേൽ കുറേകൂടി ആളുകൾ വായിച്ചേനെ… ബട്ട്, ഞാൻ വായിക്കുന്നവർക്ക് വേണ്ടി മാത്രമല്ല എഴുതുന്നെ.. എനിക്ക് കൂടി സംതൃപ്തി ലഭിക്കാൻ ആണ്…

      കേട്ടോടാ ഊളെ…

      ഇനി ഇത് കേട്ട് ഫീൽ ആയെങ്കിൽ അനക് ഉള്ള തെറി വിളി pm ആയി തരാം കേട്ടോ ???

      1. ?സിംഹരാജൻ

        ആ ഭ്രാന്തന് നേരെ കണ്ണിമ ചിമ്മാതെ നോക്കുമ്പോൾ അവളുടെ കണ്ണുകളിൽ നിന്നൊരു തുള്ളി മിഴിനീർ അടർന്നു ഭൂമിയിലേക്ക് വീണു…

        അത് കണ്ടാ ഭ്രാന്തന്റെ ചുണ്ടിൽ വീണ്ടുമൊരു പുഞ്ചിരി വിടർന്നു…

        “നിങ്ങൾ കണ്ണുകൊണ്ട് സംസാരിക്കൂ…. മനസ്കൊണ്ട് ചിരിക്കൂ…. ഹൃദയം കൊണ്ടു ചുംബിക്കൂ….

        ആ നിമിഷം നിങ്ങൾക്കായി എന്റെ കണ്ണുകൾ നനയും….”…..
        Ippozhum avalkk Ayale ishtam aayttalle….pinne nattukar avare njan nokkikkolam??….
        Story short aanelum athinte jevaan atrakkund❤?

        1. യെസ്… പക്ഷേ, ആണ് ഭ്രാന്തന്റെ മനസ്സിൽ അവളല്ലായിരുന്നു.. ആണ് വാക്യങ്ങൾ മാത്രമായിരുന്നു….

          ആണ് വാക്യം.. അവളുടെ കണ്ണുകൾ നനയുന്നത് അത് നടന്നല്ലോ… സോ അവൻ ഹാപ്പി ആയി… അത്ര പോരേ

Comments are closed.