ഭ്രാന്ത് പാർട്ട്‌ 2 {ക്‌ളൈമാക്‌സ്} {അപ്പൂസ്} 2002

അവൾ അഭിലാഷിന് മറുപടി നൽകും മുമ്പ് കോളേജിന് ഉള്ളിൽ നിന്നും അരവിന്ദ് അവളെ വിളിച്ചു….

ഏതാനും മിനിട്ടുകൾ മുമ്പ് അരവിന്ദിനോട് യെസ് പറഞ്ഞ് കഴിഞ്ഞ അവൾ നിർവാഹമില്ലാതെ അഭിലാഷിനെ ഒന്ന് നോക്കിയ ശേഷം ഉള്ളിലേക്ക് തന്നെ കയറി….

അതേ സമയം സമയം മായ മിസ്സ്‌ ചെയ്ത ജോലിക്കുള്ള കൂലി ആയി ലഭിച്ച കോളേജിലെ പെര്മനൻറ് ജോലി പദവിക്കു എഗ്രിമെന്റ് സൈൻ ചെയ്യുകയായിരുന്നു….

കോളേജിൽ വച്ചു അപമാനിതയായ ടീച്ചർക്ക് നൽകുന്ന ജോലിയിലൂടെ മാനേജ്മെന്റിനെ എല്ലാവരും വാഴ്ത്തി….

ഏറെ കാലമായി ഇടതുപക്ഷത്തിന്റെ കോട്ടയായിരുന്ന കോളേജ് യൂണിയൻ പിടിച്ചെടുത്ത അരവിന്ദിനെ ഭാവി MLA ആയും….

എല്ലാത്തിനും പുറകിൽ പ്രവർത്തിച്ച കോളേജ് മാനേജ്‌മെന്റിന്റെ ഇഷ്ടക്കാരൻ ആയിരുന്ന അരവിന്ദിന്റെ ഉദ്ദേശങ്ങൾ അല്ലെങ്കിലും വലുതായിരുന്നു…. അല്ലായിരുന്നേൽ കോളേജിൽ പാവം എന്ന ഇമേജ് ഉണ്ടെങ്കിലും തന്റെ കീപ് ആയ മായ മിസ്സിനെ ഇങ്ങനെ നാണക്കേടിലേക്ക് അയാൾ കൊണ്ടിടില്ലല്ലോ…

നഷ്ടം അഭിലാഷിന് മാത്രം ആയിരുന്നു….

അല്പം കഴിഞ്ഞു അരവിന്ദിന്റെ ബൈക്കിൽ അരവിന്ദും ജാനകിയും പുറത്തേക്ക് വന്നപ്പോൾ അഭിലാഷ് തകർന്ന് പോയി….

ആ ബൈക്ക് അവനു മുൻപിൽ ഒന്ന് നിന്നു… അവന്റെ തോളിൽ പിടിച്ച അവളുടെ കൈകൾ അവന്റെ വയറിനു കുറുകെ എടുത്തു വയ്പ്പിച്ചു അവളെ തന്നോട് ചേർത്തമർത്തി അവനു നേരെ പരിഹാസം കലർന്ന ഒരു നോട്ടം നൽകി അവൻ ബൈക്ക് എടുത്തു…

ആ ബൈക്ക് റോഡിലേക്ക് ഇറങ്ങിയപ്പോൾ അരവിന്ദിന്റെ ഇടങ്കയിലെ നടുവിരൽ അവനു നേരെ ഉയർന്നു… അതേ നിമിഷം തന്നെ ജാനകിയിൽ നിന്ന് സഹതാപത്തോടെ ഒരു നോട്ടവും അവനു നേരെ നീണ്ടു…

അടുത്ത നിമിഷം ഒരു കഷ്ണം തുണ്ട് കടലാസ്സും ജാനകിയിൽ നിന്ന് പാറി വീണു…

“സോറി വൈകി പോയി…

പക്ഷേ….

കണ്ണുകൊണ്ട് സംസാരിക്കൂ….
മനസ്കൊണ്ട് ചിരിക്കൂ….
ഹൃദയം കൊണ്ടു ചുംബിക്കൂ….

നിങ്ങൾക്കായി എന്റെ കണ്ണുകൾ ഇനിയും നനയും….”

ആ തുണ്ടുകടലാസ്സും പിടിച്ചു അർദ്ധബോധവസ്ഥയിൽ അവനാ കൊടുംവളവും അതിവേഗതയിൽ വണ്ടികൾ പോകുന്നതുമായ റോഡിനു നടുവിൽ തന്നെ ഇതികർത്തവ്യമൂഢനായി നിന്നു പോയി….

അല്പം കഴിഞ്ഞു അവരെയും കടന്നു അതിവേഗം കടന്നുപോയ ആംബുലൻസിൽ ആരായിരുന്നുവെന്ന് ജാനകിക്ക് മനസിലായില്ല….

ആക്സിഡന്റിൽ തലക്ക് ക്ഷതമേറ്റ, ടീച്ചറെ നശിപ്പിക്കാൻ ശ്രമിച്ച ഭ്രാന്തനെ നാടിനും വീടിനും വേണ്ടാതായി….

“കണ്ണുകൊണ്ട് സംസാരിക്കൂ….
മനസ്കൊണ്ട് ചിരിക്കൂ….
ഹൃദയം കൊണ്ടു ചുംബിക്കൂ….

നിങ്ങൾക്കായി എന്റെ കണ്ണുകൾ ഇനിയും നനയും….”

ഒരൊറ്റ വാചകം മാത്രം നിരന്നു നിന്ന അവന്റെ തലച്ചോർ പൂർണബുദ്ധി വീണ്ടെടുക്കുമ്പോളേക്ക് അയാളെ ഭ്രാന്തനെന്ന് മുദ്ര കുത്തി കഴിഞ്ഞിരുന്നു സമൂഹം….

Updated: May 4, 2021 — 5:49 pm

90 Comments

  1. Super. Kannu nanayicha story

  2. സഞ്ജയ് പരമേശ്വരൻ

    ഒരു രക്ഷയുമില്ലാത്ത കഥ…. വായിച്ചു തുടങ്ങിയപ്പോഴേ ഉറപ്പിച്ചിരുന്നു sed ആക്കുമെന്ന്…. ഇനിയും എഴുതൂ bro

  3. രുദ്രദേവ്

    ബ്രോയ്,

    ” ഇന്നാണ് വായിക്കാൻ സാധിച്ചത്, ഒരു രക്ഷയും ഇല്ലാത്ത എഴുത്ത് !!! ശരിക്കും കണ്ണ് നിറഞ്ഞു പോയി.. ഞാൻ കരുതിയത് ഭ്രാന്തൻ അമ്മൂട്ടിയെ ഉപദ്രവിക്കും എന്നാ, പക്ഷെ അതെല്ലാം മാറ്റി മറിച് ഭ്രാന്തനും അമ്മൂട്ടിയും തമ്മിലുള്ള സ്നേഹ പ്രകടനം സൂപ്പർ ആയിരുന്നു ♥️”
    //ആ ഭ്രാന്തന്റെ നീറ്റിപ്പിടിച്ച കൈ താഴ്ന്നു… ഒപ്പമാ മുഖവും…//
    “ഈ വരി മാത്രം മതി കണ്ണ് നനയിക്കാൻ ♥️”

    ” മായ മിസ്സിന് ഒരു പണി കൊടുത്തെങ്കിൽ കുറച്ചു ഹാപ്പി ആയേനെ… എന്തായാലും മനസ്സിൽ തട്ടിയ നല്ലൊരു കൊച്ചു കഥ ♥️”

  4. എന്നാലും ന്റെ പ്രവാസി ചേട്ടാ ഇത് വേണ്ടായിരുന്നു….പോയി മൂഡ് പോയി…?…comments കണ്ടപ്പോ തന്നെ മനസിലായി അതോണ്ടാ ഇത്രേം ദിവസോം വായിക്കാതെ ഇരുന്നത് ….പിന്നെ പ്രവാസി എന്ന പേരു കാണുമ്പോ വായിക്കാതെ ഇരിക്കാന്നും തോന്നില്ല…..പിന്നെ ഉള്ളത് പറയാലോ ഇന്നിം ഇങ്ങനെ എഴുതല്ലേ മനുഷ്യാ…. anyway ഇഷ്ട്ടായി ?? ഇഷ്ട്ടായി??????….സ്നേഹത്തോടെ?????

  5. ചെമ്പരത്തി

    J ശരിക്കും സന്തോഷിക്കണോ സങ്കടപ്പെടണോ എന്നറിയാത്ത അവസ്ഥ ആണ്…… സന്തോഷിപ്പിച്ചു കൊണ്ട് സങ്കടപ്പെടുത്തി എന്ന് പറയുന്നതായിരിക്കും ശരി………????????????????❤❤❤❤❤❤❤❤❤❤?

    1. ചെമ്പരത്തി

      ഇത്രനാൾ അവൻ പൊഴിച്ച കണ്ണുനീർ ഒരു മലവെള്ളപ്പാച്ചിൽ ആയി,അവനെ തന്നെ ഈ ലോകത്തിലെ, ഭ്രാന്തില്ലെന്നഭിയിക്കുന്ന ഭ്രാന്തന്മാരിൽ നിന്നും ദൂരെയകറ്റി….

      1. യെസ്… ആർക്കാണ് ഭ്രാന്ത് എന്ന് അയാൾ ചോസിക്കുന്നുണ്ടല്ലോ… ശരിക്കും ഭ്രാന്ത് നിറഞ്ഞ സമൂഹത്തിൽ നിന്നയാൾ രക്ഷപെടട്ടെ ?

    2. സന്തോഷിപ്പിക്കാണ് ഞാൻ ശരിക്കും ചെയ്തത്… ആണ് ഭ്രാന്ത്‍ന്റെ ആക്സിഡന്റ്റിന് ശേഷമുള്ള ജീവിതമ്പിലാഷമാണ് നടത്തി കൊടുത്തത്.. ??

  6. ?സിംഹരാജൻ

    Prevasi❤?,
    Nthu paniyado Ingane sed end adikkalle…avasanam avar kand muttiyappoll orumichu jeevukkunna oru scene ittal nthaytunnu kuzhappam ????????
    ❤?❤?

    1. മ്യാൻ, ഇഷ്ടം ?

      ചോദിക്കട്ടെ… ഇത്ര കാലം ഒറ്റക് താമസിച്ച ഭ്രാന്തൻ…. പതിമൂന്ന് വയസ്സുള്ള മോള് ഉള്ളിടത്ത് കൊണ്ടുവരണം എന്നാണോ ഉദ്ദേശിച്ചത്???

      അത്പോലെ, പണ്ടെന്നോ തോന്നിയ ഇഷ്ടം അത് ഇപ്പോളും ഉണ്ടാവുന്നത് എങ്ങനെ ജാനകിക്ക്…

      നാട്ടുകാർ എന്ത്‌ പറയും?? ഒരു ഭ്രാന്തനെ കൂടെ താമസിപ്പിക്കുന്ന ഒരമ്മയെ എവിടെ എങ്കിലും കാണാൻ കഴിയുമോ ലൈഫിൽ???.

      കഥ ഹാപ്പി ആക്കാൻ വേണ്ടി അഡ്ജസ്റ്റ്മെന്റ് ആവാം എന്ന് തോന്നിയില്ല മാൻ…

      അറിയാം… ഹാപ്പി ആയിരുന്നേൽ കുറേകൂടി ആളുകൾ വായിച്ചേനെ… ബട്ട്, ഞാൻ വായിക്കുന്നവർക്ക് വേണ്ടി മാത്രമല്ല എഴുതുന്നെ.. എനിക്ക് കൂടി സംതൃപ്തി ലഭിക്കാൻ ആണ്…

      കേട്ടോടാ ഊളെ…

      ഇനി ഇത് കേട്ട് ഫീൽ ആയെങ്കിൽ അനക് ഉള്ള തെറി വിളി pm ആയി തരാം കേട്ടോ ???

      1. ?സിംഹരാജൻ

        ആ ഭ്രാന്തന് നേരെ കണ്ണിമ ചിമ്മാതെ നോക്കുമ്പോൾ അവളുടെ കണ്ണുകളിൽ നിന്നൊരു തുള്ളി മിഴിനീർ അടർന്നു ഭൂമിയിലേക്ക് വീണു…

        അത് കണ്ടാ ഭ്രാന്തന്റെ ചുണ്ടിൽ വീണ്ടുമൊരു പുഞ്ചിരി വിടർന്നു…

        “നിങ്ങൾ കണ്ണുകൊണ്ട് സംസാരിക്കൂ…. മനസ്കൊണ്ട് ചിരിക്കൂ…. ഹൃദയം കൊണ്ടു ചുംബിക്കൂ….

        ആ നിമിഷം നിങ്ങൾക്കായി എന്റെ കണ്ണുകൾ നനയും….”…..
        Ippozhum avalkk Ayale ishtam aayttalle….pinne nattukar avare njan nokkikkolam??….
        Story short aanelum athinte jevaan atrakkund❤?

        1. യെസ്… പക്ഷേ, ആണ് ഭ്രാന്തന്റെ മനസ്സിൽ അവളല്ലായിരുന്നു.. ആണ് വാക്യങ്ങൾ മാത്രമായിരുന്നു….

          ആണ് വാക്യം.. അവളുടെ കണ്ണുകൾ നനയുന്നത് അത് നടന്നല്ലോ… സോ അവൻ ഹാപ്പി ആയി… അത്ര പോരേ

Comments are closed.