ഭ്രാന്ത് പാർട്ട്‌ 2 {ക്‌ളൈമാക്‌സ്} {അപ്പൂസ്} 2002

അതിനിടെ അതിലൊരാൾ മരക്കൊമ്പിൽ സൂക്ഷിച്ച് വച്ചിരിക്കുന്ന പ്ലാസ്റ്റിക് കവർ നിലത്തേക്ക് വിതറി…

ഏതാനും മയിൽ‌പീലിക്കൊപ്പം ഒരു അപ്പൂപ്പൻ താടിയും ഒരു ഒറ്റ രൂപാ നാണയവും വീണു ചിതറി….

തലയൊന്നു ഉയർത്താൻ പോലും കഴിയില്ലെങ്കിൽ കൂടി ആ ഭ്രാന്തനാ ഒറ്റ രൂപ നാണയം മാത്രം ഇഴഞ്ഞു കയ്യിലാക്കുമ്പോളേക്ക് അകലെ നിന്ന് ഓടി വന്ന ആരോ വിളിച്ചു പറയുന്നുണ്ട്…..

“അമ്മൂട്ടി പൊഴേ വീണതാ…. നാലാന്തുരുത്തീ കുടുങ്ങി കിടപ്പുണ്ട്….”

തങ്ങൾ ചവിട്ടി കൂട്ടി അർദ്ധ പ്രാണനായ ആ ഭ്രാന്തനെ മറന്നു എല്ലാവരും അങ്ങോട്ട് ഓടി…

പക്ഷേ, മുകളിൽ എവിടെയോ ഉണ്ടായ ഉരുൾ പൊട്ടലിൽ പുഴ അതിന്റെ സർവ സംഹാരഭാവവും പുറത്തെടുത്തിട്ടുണ്ട്….

പക്ഷേ, അപ്പോളും തുരുത്തിലെ മുൾചെടികളിൽ തുണി കുരുങ്ങി അപ്പോളും തല മുകളിലേക്ക് ഉയർന്നു കിടക്കുന്ന അമ്മൂട്ടിയെ ടോർച്ചിന്റെ വെട്ടത്തിൽ കാണാൻ അവർക്ക് കഴിഞ്ഞു…

ഏതു നിമിഷവും തുരുത്തിനെയും മുക്കി കരകവിഞ്ഞു ഒഴുകാവുന്ന പുഴ… ആർക്കും ധൈര്യം വന്നില്ല….

പക്ഷേ പെട്ടന്ന് ഒരാളാ പുഴയിലേക്ക് എടുത്തു ചാടി….

ഭ്രാന്തൻ…. ഏതാനും നിമിഷങ്ങൾ കൊണ്ടു അയാൾ അവൾക്കരികിലെത്തി….

അവളെയും തോളിലിട്ട് അയാൾ തിരിച്ചു നീന്തി… അവളെ ഏറ്റു വാങ്ങാൻ നീണ്ട ഒരായിരം കൈകളിലേക്ക് അവളെ നൽകുമ്പോൾ തൻറെ നേരെ നീളുന്ന ഒരു ജോഡി കണ്ണുകളിൽ മാത്രമാ ഭ്രാന്തന്റെ കണ്ണുകൾ ഉടക്കി…

തന്റെ നേരെ ഓടിവന്ന അമ്മൂട്ടിയെ വാരി പുണരുമ്പോളും ജാനകിയുടെ കണ്ണുകളും അയാളിൽ…. ആ ഭ്രാന്തനിലായിരുന്നു….

ആ നിലയില്ലാ വെള്ളത്തിൽ കിട്ടിയ വള്ളിപടർപ്പിൽ പിടിച്ചു രക്ഷപെടാൻ ശ്രമിക്കുമ്പോളും ആ ഭ്രാന്തന്റെ കണ്ണുകളിൽ എന്തെന്നില്ലാത്ത തിളക്കം…. അതുകണ്ടു പതിയെ ജാനകിയുടെ കണ്ണുകൾ സജാലങ്ങളായി…

ആ ഭ്രാന്തന് നേരെ കണ്ണിമ ചിമ്മാതെ നോക്കുമ്പോൾ അവളുടെ കണ്ണുകളിൽ നിന്നൊരു തുള്ളി മിഴിനീർ അടർന്നു ഭൂമിയിലേക്ക് വീണു…

അത് കണ്ടാ ഭ്രാന്തന്റെ ചുണ്ടിൽ വീണ്ടുമൊരു പുഞ്ചിരി വിടർന്നു…

“നിങ്ങൾ കണ്ണുകൊണ്ട് സംസാരിക്കൂ…. മനസ്കൊണ്ട് ചിരിക്കൂ…. ഹൃദയം കൊണ്ടു ചുംബിക്കൂ….

ആ നിമിഷം നിങ്ങൾക്കായി എന്റെ കണ്ണുകൾ നനയും….”

ജാനകിയുടെ വാക്കുകൾ മാത്രമായിരുന്നു അപ്പോളുമാ ഭ്രാന്തന്റെ മനസ്സിൽ…

ആദ്യമായി സഹാനുഭൂതിയോടെ തനിക്ക് നേരെ നീണ്ട കൈകൾ ആ ഭ്രാന്തന്റെ കണ്ണുകളിൽപെട്ടില്ല….

തന്നെ നോക്കി പുഞ്ചിരിയോടെ കയറി വരാൻ പറയുന്ന മാളൂട്ടിയുടെ നേരെ ആ ഭ്രാന്തൻ തന്റെ അവസാന ആശ്രയമായ വള്ളി പടർപ്പിൽനിന്ന് കൈയെടുത്തു വീശി….

അപ്പോളും മറുകൈയിൽ അമ്മൂട്ടി നൽകിയ വിഷുക്കണി ഒറ്റ രൂപ അയാൾ ഭദ്രമായി ചേർത്തു പിടിച്ചിരുന്നു…..

♥️♥️♥️♥️

സ്നേഹത്തോടെ പ്രവാസി….

നബി : ഒരിക്കൽ കൂടി പറയുന്നു
ഇതെഴുതിയ എനിക്കാണ് ഭ്രാന്ത് എന്ന് തോന്നുന്നു എങ്കിൽ സംശയമില്ല…. നിങ്ങൾക്കാണ് ഭ്രാന്ത്…. ????