വീട്ടിലെത്തിയതും ഞാൻ എല്ലാരോടും ആശുപത്രിയിയിലെ പോലെത്തന്നെ പെരുമാറാൻ തുടങ്ങി ചെറിയ തമാശകൾക്ക് പോലും ചിരിക്കുക എല്ലാ കാര്യത്തിലും ഇടപെടുക വീണ്ടും ഒരുവിധമെല്ലാത്തിലും ആക്ടിവായി അങ്ങനെയങ്ങനെ പക്ഷെ എന്റേയീ മാറ്റം സൗമ്യമ്മക്കൊന്നും ആദ്യമാങ്ങോട്ട് ഉൾക്കൊള്ളാൻ പറ്റിയില്ലെങ്കിലും പതിയെ പതിയെ എല്ലാം നോർമലായി എങ്കിലും സ്കൂളിലൊക്കെ പോകുമ്പോ പല പിള്ളേരുമെന്നെ അന്യഗ്രഹജീവിയെ നോക്കുമ്പോലെ നോക്കിയിട്ടുണ്ട് ആദ്യമൊക്ക ആ നോട്ടം അസഹനീയമായി തോന്നിയെങ്കിലും പിന്നെ പിന്നെയാതൊരു ശീലമായി കുറച്ചു കാലം കഴിഞ്ഞതും എല്ലാരുമെല്ലാം മറന്നു തുടങ്ങി ഞാൻ പോലും…….
…. അന്ന് കണ്ടത് സ്വപ്നമാണോ സത്യമാണോന്നിതുവരെ മനസ്സിലായില്ലെങ്കിലും അന്നമ്മ പറഞ്ഞ
വാക്ക് ഞാൻ മനസ്സിൽ വെച്ച് പഠിച്ചു ചിന്നു ചേച്ചിക്ക് നേടാൻ കഴിയാതെ പോയ പത്തെപ്ലസ്സെന്ന ഷാജിയച്ഛന്റെയും സൗമ്യമ്മയുടെയും സ്വപ്നം ഞാൻ നേടി…… നാട്ടിലെ തന്നെ സ്കൂളിൽ പ്ലസ് വണ്ണിന് അഡ്മിഷനും കിട്ടി അങ്ങനെയൊരുവിധം സന്തോഷമായി ജീവിതം നീങ്ങി തുടങ്ങിയ സമയത്താണ് നാട്ടിലെ പ്രമാണിമാരിലൊരാളായ രാഘവൻ നായരുടെ ഏക മകന്റെ കല്യാണം വരുന്നത് ടൌണിലൊരു സ്വർണക്കടയും തുണിക്കടയും നാട്ടിലെ പാവങ്ങൾക്ക് പലിശക്ക് കൊടുപ്പുമാണ് പ്രധാന പണി
എല്ലാരും രാഘവേട്ടാന്നാണ് വിളിക്കുന്നത്…. ഏക മകന്റെ കല്യാണമായതുകൊണ്ടു തന്നെ പാവപെട്ടവൻ പാണക്കാരണങ്ങനെ ഒരാളെയും മാറ്റി നിർത്താതെയെല്ലാവരെയും വിളിച്ചിട്ടുണ്ട്
ആ കല്യാണത്തെ ഞങ്ങളെല്ലാരും ഒരുത്സവം പോലെയാണ് കണ്ടത്….
കല്യാണ തലേന്ന് വൈകുന്നേരം അഞ്ചുമണിയായപ്പോഴേ ഞാനുൾപ്പടെയുള്ള പിള്ളേരെല്ലാം കല്യാണവീട്ടിൽ അണിനിരന്നു വേറൊന്നും കൊണ്ടല്ല വൈകുന്നേരം കിടിലൻ അപ്പവും സ്റ്റൂവുമാണ് കഴിക്കാൻ അപ്പൊ അതങ്ങനെ വെറുതെവിടാൻ പറ്റില്ലല്ലോ
ഒരുവിധം ഇടിച്ചു കുത്തി ആദ്യത്തെ പന്തിയിലിരുന്നപ്പോഴാണ് എനിക്കെതിരെ നിന്നെന്നെ ഇമവെട്ടാതെ നോക്കി നിന്നൊരു പെണ്ണിനെ ഞാൻ കണ്ടത് …
……കുഴിഞ്ഞു കറുപ്പ് വീണ കണ്ണും മുഖത്തൊരു നിസംഗ ഭാവവും ഭംഗിതോന്നിക്കാനായി ഒരാഭരണവും ധരിക്കാതെ വളരെ മെലിഞ്ഞ ശരീരമുള്ള അവളെ ഞാൻ കൗതുക പൂർവ്വം നോക്കി നിന്നു……
… ഞാൻ നോക്കിയതുകൊണ്ടാണോ ആ കുഞ്ഞി മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു ആ പഴയ ഐശ്വര്യമുള്ള ചിരി…..
അതിനിടക്ക് ഫുഡ് വന്നെങ്കിലും എന്റെ നോട്ടം മുഴുവനുമവളിലായിരുന്നു തീറ്റ കഴിഞ്ഞാളുകളെഴുന്നേറ്റ് പോയി തുടങ്ങിയതും ഞാനുമെഴുന്നേറ്റോടി എന്റെ പരക്കംപ്പാച്ചിലുകണ്ടാളുകള് ശ്രദ്ധിക്കുന്നതൊന്നും എനിക്കൊരു വിഷയമേയല്ലായിരുന്നു ഒരുവിധം കൈയും വായും കഴുകി ഓടിയവളുടെ അരികിലെത്തി ഞാൻ വരുന്നകണ്ടാണോ അവളൊരു മൂലയിലേക്ക് ഒതുങ്ങി നിന്നു….
എന്നാലും ചേച്ചീ എന്തിനാ കഴിഞ്ഞ partil അങ്ങനെ perumariye ?
ബ്രോ..ഒരു അപ്ഡേറ്റ് തരൂ…മെയ് 30 ആണോ ഉദ്ദേശിച്ചത്?
വായനക്കാരെ വെറുതെ പറഞ്ഞു പറ്റിക്കരുത് ?
ഇ 30 പറഞ്ഞാൽ മെയ് ആണോ
എഴുതി കഴിഞ്ഞോ ബ്രോ..
I am waiting…?
Evide 30 ayi.
Bro…plzzz വേഗം തരുമോ
തരാം ബ്രോ എഴുതിക്കൊണ്ടിരിക്കുവാ….
30ന് മുൻപു തരാം ❤
Bro അക്ഷയം എന്നാ story കളഞ്ഞോ. നല്ല സ്റ്റോറി ആയിരുന്നു ഇപ്പോൾ കാണുന്നില്ല
??
റിമൂവ് ചെയ്താരുന്നു ബ്രോ….
ഇവിടെ ഇടാൻ ട്രൈ ചെയ്യാം
..