ഭ്രാന്തിക്കുട്ടി 3 [Hope] 623

 

ഞാൻ നാട്ടിലെ സ്കൂളിൽ പ്ലസ് വണ്ണിന് ചേർന്നപ്പോ ചേച്ചി ടൗണിലെ ഒരു എയ്ടഡ് കോളേജിലാണ് പഠിക്കാൻ ചേർന്നത്….. അങ്ങനെ സ്കൂളിലെ ആദ്യത്തെ രണ്ടു മാസം കഴിഞ്ഞപ്പോഴേക്കും ഞാനെല്ലാവരോടും നല്ല രീതിക്ക് തന്നെ കമ്പനിയായി….

കൂട്ട്കെട്ടിന്റെ ഗുണമാണോ ഞാനിപ്പോ പഴയതൊന്നുമോർക്കാറില്ല…..

ഞാൻ മാക്സിമം പുതിയ കൂട്ടുകെട്ട് എൻജോയ് ചെയ്തു…. ഡസ്കിൽ കൊട്ടി പാട്ടും ഒരു പൊതിച്ചോറിൽ കൈയിട്ടു വാരി തിന്നലും ചെറിയ ചെറിയ വായിന്നോട്ടവും ഒരുപാട് തമാശകളും കൂട്ടത്തിൽ ഒറ്റക്ക് കിട്ടുന്നവനെ കളിയാക്കലും അങ്ങനങ്ങനെ…..പിന്നെയെന്റെ കാര്യത്തിൽ അമ്മയും അച്ഛനും ചേച്ചിയുമൊന്നും യാതൊരു പിശുക്കും കാണിക്കാത്തതുകൊണ്ട് എന്ത് കൊണ്ടും സന്തോഷമായി മുന്നോട്ട് പൊയ്ക്കൊണ്ടിരുന്ന സമയം…..

സാധാരണ ഞാൻ സ്കൂളീന്ന് വന്നാ അന്ന് നടന്ന സംഭവങ്ങൾ മുഴുവൻ ചേച്ചിനേം അമ്മേനേം പറഞ്ഞു കേൾപ്പിക്കും ആദ്യമൊക്കെ ചേച്ചിയും അങ്ങനെത്തന്നെയായിരുന്നു എന്നാലും ഓരോ ദിവസം കഴിയും തോറും ചേച്ചി ഇത്തിരി ഗ്യാപ്പിടാൻ തുടങ്ങി പുതിയ ഫോൺ മേടിച്ചു കൊടുത്തതുക്കൊണ്ട് ഫുൾ ടൈം അതിനാത്ത് തന്നെ കുത്തിയിരിക്കും അതെന്നെ ചെറുതായിട്ട് വിഷമിപ്പിച്ചുവെങ്കിലും സ്കൂളിലെത്തുന്നത് വരെ ആ സങ്കടം കാണൂ അവന്മാരുടെ കൂടെ കൂടുമ്പോ ആ വിഷമം പമ്പ കടക്കും പിന്നെ ചേച്ചി കോളേജിലല്ലേ അപ്പൊ കൊറേ പഠിക്കാനുണ്ടാവുമെന്ന് ഞാൻ മനസ്സിലാക്കിയതോടെ ആ സങ്കടമെന്നിൽ നിന്നുമകന്നു……

പിന്നെ എന്റെ കഥ കേക്കാൻ അവരും പിന്നെ അമ്മയുമൊക്കെയുണ്ടല്ലോ എനിക്കതു മതിയാരുന്നു…… അവന്മാരുടെ കൂടെ കൂടി ഞാൻ ക്രിക്കറ്റ് നന്നായി കളിക്കാൻ തുടങ്ങി അത് സ്കൂൾ ക്രിക്കറ്റ് ടീമിലേക്ക് എങ്ങനെയെത്തിച്ചു…..ടീമിലെത്താൻ റോഹന്റെയും അശ്വിന്റെക്കെയും കറുത്ത കൈകളെന്നെ സഹായിച്ചിരുന്നു എന്നതൊരു സത്യമാണ്……

 

ക്ലാസ്സ്‌ തുടങ്ങി കൃത്യം നാല് മാസം കഴിഞ്ഞാണ് ഞങ്ങളുടെ കന്നി മാച്ച് വരുന്നത് അതും നാട്ടിൽ നിന്ന് കുറച്ച് അകലെയുള്ള സർക്കാർ സ്കൂളിലെ പിള്ളേരുമായിട്ട് വെറുതെ പ്രാക്റ്റിസ് മാത്രമായിട്ട് നടന്ന ഞങ്ങൾക്കത് കേട്ടപ്പോ ചെറുതല്ലാത്തൊരു പേടി വേറൊന്നുമല്ല ഒരുവിധം അലമ്പ് പിള്ളേർ പഠിക്കുന്ന സ്കൂൾ പോരാത്തതിന് ആ ടീമിൽ കളിക്കുന്നത് മുഴുവൻ നല്ല കിടിലൻ പിള്ളേര് എങ്ങാനും പോയി കളിച് തോറ്റാ മാനം പോവും ‘ ആദ്യത്തെ കളിയല്ലേ സാരില്ലടാ ‘ ഈ വക ഡയലോഗൊന്നും ആരും പറയാനും പോവുന്നില്ല എന്തായാലും പേടിച്ചിരുന്നിട്ട് കാര്യമില്ല കളിച്ചു തീർത്തിട്ട് തന്നെ ബാക്കി കാര്യം എന്ന് ഞങ്ങളെല്ലാം ഒറ്റ സ്വരത്തിൽ തീരുമാനമെടുത്തു…..

 

കളിക്കാൻ പോവുന്നതിനുള്ള ക്യാഷ് കൈയീന്നിടണം എന്നിട്ട് കളി കഴിഞ്ഞു വരുമ്പോ കണക്ക് കാണിച്ചാ ചിലവായ ക്യാഷ് സ്കൂൾ മാനേജ്മെന്റ് തരും അങ്ങനെയാണ് നടപടി ക്രമം… കൂടുതല് കാശടിക്കാനുള്ള ചാൻസ് കിട്ടുന്ന കാരണം ഞങ്ങളെല്ലാം ആ നടപടികള് തന്നെയാണ് പാലിക്കാറ്…..

 

സ്കൂൾ ബസ്സ് എടുക്കാന്ന് പറഞ്ഞെങ്കിലും രാവിലെ സ്കൂളിൽ വരെ പോവാനുള്ള മടികാരണം അത് വേണ്ടെന്ന് വെച്ച് ഞങ്ങളെല്ലാം ബസ്സ് പിടിച്ചു…. എട്ട് മണിയായപ്പോഴേക്കും ഗ്രൗണ്ടിലെത്തി അവടെ ചെന്നപ്പോഴേക്കും അവര് പ്രാക്റ്റീസ് ചെയ്തോണ്ടിരിക്കുവാരുന്നു മോശം പറയരുതല്ലോ അവന്മാരുടെൽ ഒരു പേസ് ബോളറുണ്ടായിരുന്നു ആദിത്യ നല്ല കിണ്ണം ബോളിംഗ് ഫാനാക്കി കളഞ്ഞു ചെക്കൻ….. ആദ്യം ഒക്കെ നല്ല തല്ല് മേടിച്ചെങ്കിലും ഞങ്ങള് തിരിച്ചു വന്നു പത്തൊവറിൽ നൂറ്റിരണ്ട് മേടിച്ച ഞങ്ങൾ രണ്ട് ബോൾ ബാക്കി നിക്കുമ്പോ ആ സ്കോർ മറികടന്നു ആദിത്യ ഒഴികെ അവന്മാരുടെ ടീമിലെ ബാക്കിയെല്ലാരും നല്ല തല്ല് മേടിച്ചു ടീമിന് വേണ്ടി ഇരുപത്തിയെട്ട് റണ്ണേടുക്കാൻ പറ്റിയതിൽ എനിക്കാണേലൊടുക്കത്തെ സന്തോഷം ആ സന്തോഷത്തിൽ ഞാനും റോഹനും അശ്വിനും കൂടി ബിരിയാണിയടിക്കാനായിട്ട് ടൗണിലോട്ട് വെച്ചു പിടിച്ചു തീറ്റയും കഴിഞ്ഞ് റോഡിലെക്കിറങ്ങിയപ്പോഴാണ് ചേച്ചി അപ്പുറത്തെ സൈഡിലെ ബസ്സ് സ്റ്റോപ്പിനരികിൽ നിക്കുന്നത് കണ്ടത്

Updated: April 5, 2022 — 7:53 pm

72 Comments

  1. എന്നാലും ചേച്ചീ എന്തിനാ കഴിഞ്ഞ partil അങ്ങനെ perumariye ?

  2. ബ്രോ..ഒരു അപ്ഡേറ്റ് തരൂ…മെയ് 30 ആണോ ഉദ്ദേശിച്ചത്?

  3. വായനക്കാരെ വെറുതെ പറഞ്ഞു പറ്റിക്കരുത് ?

  4. ?KING OF A KING?

    ഇ 30 പറഞ്ഞാൽ മെയ്‌ ആണോ

  5. എഴുതി കഴിഞ്ഞോ ബ്രോ..
    I am waiting…?

  6. Evide 30 ayi.

  7. Bro…plzzz വേഗം തരുമോ

    1. തരാം ബ്രോ എഴുതിക്കൊണ്ടിരിക്കുവാ….
      30ന് മുൻപു തരാം ❤

  8. Bro അക്ഷയം എന്നാ story കളഞ്ഞോ. നല്ല സ്റ്റോറി ആയിരുന്നു ഇപ്പോൾ കാണുന്നില്ല
    ??

    1. റിമൂവ് ചെയ്താരുന്നു ബ്രോ….

      ഇവിടെ ഇടാൻ ട്രൈ ചെയ്യാം
      ..

Comments are closed.