ഭ്രാന്തിക്കുട്ടി 3 [Hope] 623

അത്രയും പറഞ്ഞമ്മയെന്നെ പുണ്ടടക്കംകെട്ടിപിടിച്ചു എന്റെ നിറഞ്ഞ മിഴികൾ തുടച്ചു വീണ്ടും നെറ്റിയിലും കണ്ണിലും ചുണ്ടിലുമെല്ലാമൊരുപാടുമ്മ കൂടി തന്നു അച്ഛനൊന്നും മിണ്ടിയില്ലെങ്കിൽ കൂടി എന്നോടുള്ള സ്നേഹമാ മുഖത്ത് പ്രകടമായിരുന്നു….

 

“…. അമ്മേമച്ഛനുമില്ലാത്തിടത്ത് ഞാനും നിക്കണില്ല എന്നേം കൂടി കൊണ്ടോ….”

 

ഞാനമ്മയെ ചേർത്തു പിടിച്ചു കരയാൻ തുടങ്ങി…..

 

“…. ഞാൻ പറഞ്ഞില്ലേ മോനെ മോനിനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്…. അതുകഴിഞ്ഞിട്ട് മാത്രമേ മറ്റൊരു ലോകത്തേക്ക് മോന് വരാൻ പറ്റു….”

 

അതിന് ശേഷം കുറച്ചു നേരത്തേക്കെല്ലാരും മൗനമായി എന്തൊക്കെയെ പറയണമെന്നുണ്ടായിരുന്നെങ്കിലുമൊന്നി നും കഴിഞ്ഞില്ല….

കുറച്ചു നേരം കൂടിയെന്റെ കൂടെയിരുന്നതിനു ശേഷം ഒരു നിറ പുഞ്ചിരി തൂവിയെന്റെ മുന്നിൽ നിന്നും

രണ്ടു പേരും മാഞ്ഞു യാത്രപോലും ചോദിക്കാതെ………

അപ്പോഴേക്കും എന്റെ മുന്നിൽ നിന്നെല്ലാം മാഞ്ഞു തുടങ്ങിയിരുന്നു പതിയെ ഞാനുറക്കത്തിലേക്ക് വീണു…

ആരോ കൈയിൽ പിടിക്കുന്നതും തഴുകുന്നതും പോലെ തോന്നിയപ്പോഴാണ് പണിപ്പെട്ടു കണ്ണ് തുറന്നു നോക്കിയത് പക്ഷെ കണ്ണിലേക്ക് വെളിച്ചം ശക്തിയായിട്ട് കണ്ണിലേക്കടിച്ചതു കൊണ്ട് കണ്ണടച്ചു തന്നെ കിടന്നു പക്ഷെ ചെവിയിലൂടെയൊരു നേർത്ത ശബ്ദമെനിക്ക് കേൾക്കാം നല്ല പരിചയമുള്ള ശബ്ദമാണ് ഞാൻ ചെവിയൊന്ന് കൂർപ്പിച്ചു അതെ ചിന്നു ചേച്ചിയുടെ ശബ്ദം ഞാൻ പതിയെ കണ്ണു തുറന്നു ഒന്ന് രണ്ടു തവണ കണ്ണ് ചിമ്മിച്ചപ്പോഴേക്കും തുറക്കാൻ പറ്റി

നോക്കിയപ്പോ ചിന്നു ചേച്ചിയെന്റെ കൂടെയിരിക്കുന്നു എന്റെ കുഞ്ഞി കൈയെടുത്ത് കൈയിൽ കൂട്ടി പിടിച്ചിട്ടുണ്ട് കണ്ണൊക്കെ നിറഞ്ഞ് കുഴിഞ്ഞിരിക്കുന്നു കുറച്ചു നേരമിടവിട്ട് എന്റെ കൈയിലുമ്മ വെക്കുന്നുണ്ട് ഞാനത് നോക്കി കുറച്ചു നേരം കിടന്നു പിന്നെ പതിയെ തൊണ്ടയോന്നനക്കി….

എന്റെ ശബ്ദം കേട്ടപ്പോ ചേച്ചി പെട്ടെന്നെഴുന്നേറ്റു വിടർന്ന കണ്ണുകൾ കൊണ്ടെന്നെ അത്ഭുത പൂർവം നോക്കി പിന്നെയെന്റെ മുഖം കൈവെള്ളയിലെടുത്തു അമ്മ തന്നപോലെ കുറെയുമ്മ തന്നു സത്യം പറഞ്ഞാ എന്റമ്മ കൂടെ നിൽക്കുമ്പോലെയാണെനിക്ക് തോന്നിയത്…..

 

“… എന്തിനാടാ ചാവാൻ നോക്കിയേ ഞങ്ങക്കൊക്കെ എന്ത് സങ്കടയെന്നറിയോ….”

 

എന്റടുത്തുനിന്ന് വിട്ടു മാറി എന്റെ തലയിൽ തലോടിക്കൊണ്ട് ചേച്ചി ചോദിച്ചു…..

 

“…. എനിക്കാരുമില്ലെന്ന് തോന്നിയപ്പോ ചെയ്തതാ…”

 

ഞാനൊരു വിഷമം നിറഞ്ഞ ചിരിയോടെ പറഞ്ഞു….

Updated: April 5, 2022 — 7:53 pm

72 Comments

  1. എന്നാലും ചേച്ചീ എന്തിനാ കഴിഞ്ഞ partil അങ്ങനെ perumariye ?

  2. ബ്രോ..ഒരു അപ്ഡേറ്റ് തരൂ…മെയ് 30 ആണോ ഉദ്ദേശിച്ചത്?

  3. വായനക്കാരെ വെറുതെ പറഞ്ഞു പറ്റിക്കരുത് ?

  4. ?KING OF A KING?

    ഇ 30 പറഞ്ഞാൽ മെയ്‌ ആണോ

  5. എഴുതി കഴിഞ്ഞോ ബ്രോ..
    I am waiting…?

  6. Evide 30 ayi.

  7. Bro…plzzz വേഗം തരുമോ

    1. തരാം ബ്രോ എഴുതിക്കൊണ്ടിരിക്കുവാ….
      30ന് മുൻപു തരാം ❤

  8. Bro അക്ഷയം എന്നാ story കളഞ്ഞോ. നല്ല സ്റ്റോറി ആയിരുന്നു ഇപ്പോൾ കാണുന്നില്ല
    ??

    1. റിമൂവ് ചെയ്താരുന്നു ബ്രോ….

      ഇവിടെ ഇടാൻ ട്രൈ ചെയ്യാം
      ..

Comments are closed.