ഭ്രാന്തിക്കുട്ടി 3 [Hope] 623

ഇന്ന് ക്ലാസ്സില്ലെന്നും ചോദിച്ചു വിളിച്ചിട്ടാണെ ആര് കേക്കാൻ അവസാനം അപ്പുറത്തേക്ക് പോവാൻ ഞാൻ തീരുമാനിച്ചു….. റോഹനെയും അശ്വിനെയും ഇപ്പുറത്തെ സൈഡിലെ ബസ്സ് സ്റ്റോപ്പിൽ നിർത്തി ഞാനപ്പുറത്തേക്ക് റോഡ് ക്രോസ്സ് ചെയ്ത് ചേച്ചിക്കടുത്തേക്ക് നടന്നു ചേച്ചി പുറകോട്ട് തിരിഞ്ഞു നിന്ന് ആരോടോ സംസാരിക്കുവാരുന്നു…..

 

” ചേച്ചിയെ……!!”

 

എന്റെ വിളികേട്ടതും ചേച്ചി ഞെട്ടിയൊന്ന് തിരിഞ്ഞു നോക്കി എന്നെ കണ്ടതും നിമിഷ നേരം കൊണ്ട് ചേച്ചിയാകെ വിയർത്തു കുളിച്ചു…..

 

“… ഇന്ന് ക്ലാസ്സില്ലാരുന്നോ???…”

 

“…. അഹ് ഉച്ചവ… അല്ല ഇന്നില്ലാരുന്നു…. വിട്ടീ പോവാൻ നിക്കുവാരുന്നു…..”

 

എന്റെ ചോദ്യത്തിന് ചേച്ചി തപ്പി തടഞ്ഞാണ് ഉത്തരം പറഞ്ഞത്…..

 

“…. ആരാടി ഇത്???….”

 

അപ്പോഴാണ് ചേച്ചിക്ക് പിന്നിൽ നിന്നും അധികം വണ്ണമില്ലാത്ത എന്നാൽ നല്ല പൊക്കമുള്ള ഒരു ചേട്ടൻ മുന്നോട്ട് വന്നത്…. മീശയില്ലാത്ത എന്നാ കട്ട താടിയുള്ള ജീൻസിന്റെ ഷർട്ടും പാന്റുമിട്ട് എന്റെ മുന്നിൽ വന്നു നിന്ന ആളെ ഞാനൊന്ന് തറപ്പിച്ചു നോക്കി പുള്ളി എന്നേം……

 

“…. അനിയനാ ഞാൻ പറഞ്ഞിട്ടില്ലേ… ”

 

ചേച്ചി ചോദിക്കുമ്പോലെ പറഞ്ഞു….

 

“…. ഓ മറ്റേ അനാഥ ചെക്കൻ…..”

 

പുള്ളിയതും പറഞ്ഞോന്ന് പുച്ഛിച്ചു ചിരിച്ചു….. ചേച്ചിയെന്നെ ദയനീയ ഭാവത്തിലൊന്ന് നോക്കി…..

ഞാനൊരു നിമിഷം മരവിച്ചു നിന്നു പോയി. നിമിഷ നേരം കൊണ്ട് കണ്ണൊക്കെ നിറഞ്ഞു കലങ്ങി ഒന്നും പറയാനും ചോദിക്കാനും ഒന്നനങ്ങാൻ പോലും കഴിയാതെ ശിലകണക്കെ ഞാനങ്ങനെ കുറച്ച് നേരം നോക്കി നിന്നു എന്റെ കരഞ്ഞുള്ള നിൽപ് കണ്ടിട്ടാണോ വഴിക്കുടെ പോകുന്നവരൊക്കെ എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു……

 

“…. ടാ… വാ പോവാം…”

 

ചേച്ചിയെന്റെ കൈയിൽ പിടിച്ചു കുലുക്കി വിളിച്ചപ്പോഴാണ് ഞാൻ ശ്വാസം പോലും മര്യാദക്കെടുക്കുന്നത്…..

ഞാൻ തിരിച്ചു പ്രതികരിക്കാതായതോടെ എന്റെ കൈയിൽ പിടിച്ചു ചേച്ചി മുന്നോട്ട് നടന്നു ചേച്ചിയുടെ പുറകെ ഞാനും നടന്നു പാവയെ പോലെ….

Updated: April 5, 2022 — 7:53 pm

72 Comments

  1. എന്നാലും ചേച്ചീ എന്തിനാ കഴിഞ്ഞ partil അങ്ങനെ perumariye ?

  2. ബ്രോ..ഒരു അപ്ഡേറ്റ് തരൂ…മെയ് 30 ആണോ ഉദ്ദേശിച്ചത്?

  3. വായനക്കാരെ വെറുതെ പറഞ്ഞു പറ്റിക്കരുത് ?

  4. ?KING OF A KING?

    ഇ 30 പറഞ്ഞാൽ മെയ്‌ ആണോ

  5. എഴുതി കഴിഞ്ഞോ ബ്രോ..
    I am waiting…?

  6. Evide 30 ayi.

  7. Bro…plzzz വേഗം തരുമോ

    1. തരാം ബ്രോ എഴുതിക്കൊണ്ടിരിക്കുവാ….
      30ന് മുൻപു തരാം ❤

  8. Bro അക്ഷയം എന്നാ story കളഞ്ഞോ. നല്ല സ്റ്റോറി ആയിരുന്നു ഇപ്പോൾ കാണുന്നില്ല
    ??

    1. റിമൂവ് ചെയ്താരുന്നു ബ്രോ….

      ഇവിടെ ഇടാൻ ട്രൈ ചെയ്യാം
      ..

Comments are closed.