“…. അതെന്താ ചേച്ചി ആ കൊച്ചിനെ അങ്ങനെ വിളിക്കുന്നെ അതൊരു പാവമല്ലേ!!…”
“…. ആടാ അതൊരു പാവം കാണാൻ നമ്മളെ പോലൊന്നുമല്ല നല്ല ഐശ്വര്യാ
ഒരു സുന്ദരി കൊച്ച് പക്ഷെ എന്തേയ്യാനാ അതിനൊരു അനിയൻ ചെക്കനുണ്ടായിരുന്നു അതാ കൊച്ചിന്റെ മടിയിൽ കെടന്നാ മരിച്ചേ അത് കണ്ടിട്ട് ആ കൊച്ചിന് പ്രാന്തായി….”
ചേച്ചിയതും പറഞ്ഞൊരു നെടുവീർപ്പ് വിട്ടു….
പിന്നെ എനിക്കൊന്നും മിണ്ടാൻ തോന്നിയില്ല എന്റെ ഭവമാറ്റം കണ്ടിട്ടാണോ ചേച്ചി പിന്നെയെന്നോടൊന്നും ചോദിച്ചുമില്ല…..അങ്ങനെ കുറച്ചു നേരത്തെയിരുപ്പുകഴിഞ്ഞപ്പോഴേക്കും സൗമ്യമ്മ ഞാൻ കിടന്ന മുറിയിലേക്ക് കേറി വന്നു കൂടെ ഡോക്ടറും….
ഡോക്ടർ വന്നവഴി ഒരു ദയയുമില്ലാതെ എന്റെ കൺപോള രണ്ടും താഴ്ത്തി പെട്ടെന്നുള്ള അറ്റക്കായത് കൊണ്ട് ഞാനൊന്ന് ചാടിപോയി പിന്നെ നെഞ്ചിലൊക്കെ സ്റ്റെതസ്കോപ് കൊണ്ടുവന്നു വെച്ചു വാപൊളിച്ചു നോക്കിയങ്ങനെ ചടങ്ങുകളൊക്കെ കഴിഞ്ഞതും…. എനിക്ക് കുഴപ്പമൊന്നുമില്ലെന്ന ക്ലിഷേ ഡയലോഗുമെത്തി അപ്പോഴാണ് സൗമ്യമ്മയുടെ മുഖമൊന്ന് തെളിഞ്ഞത്
ഡോക്ടർ പുറകിൽ നിന്ന ഷാജിയച്ചനോടെന്തോ പറഞ്ഞതിന് ശേഷം പുറത്തേക്ക് പോയി അപ്പോഴും സൗമ്യമ്മ മുഖവും വീർപ്പിച്ചു വാതിൽ പടിയിൽ തന്നെനിന്നേന്നെനോക്കുവാരുന്നു…. മുഖം വീർപ്പിച്ചാണ് നിന്നതെങ്കിലും ആ കണ്ണിൽ നിന്ന് ചാലിട്ടെഴുകിയ കണ്ണീരിന്റെ പാട് ആ മുഖത്ത് തെളിഞ്ഞു കാണാമായിരുന്നു…..
കണ്ണിലെ തളർച്ചയും കൺപോളയിലെ കറുത്തപാടും രണ്ട് ദിവസമായി ഉറങ്ങിയിട്ടില്ലെന്നും വിളിച്ചു പറഞ്ഞു….
“…. അമ്മേ..”
എന്റെ വിളികേട്ടതും സൗമ്യമ്മയെന്നെ കെട്ടിപ്പിടിച്ചു ഉടുപ്പൊന്നുമിടാതെ കിടത്തിയിരുന്ന കാരണമെന്റെ ദേഹത്തു മുഴുവൻ കണ്ണീരായി….
എന്തോ പറയാൻ പോയതും ഒന്നും പറയേണ്ടെന്നും പറഞ്ഞു ഞാൻ കണ്ണടച്ചു കാണിച്ചു അതുകൊണ്ട് പിന്നെയൊന്നും മിണ്ടിയില്ല അതിനിടക്ക് ഷാജിയച്ഛനെന്തോ പറഞ്ഞെങ്കിലും ഞാനതൊന്നും ശ്രദ്ധിച്ചില്ല…. ആകെ മൊത്തം ശോക മൂകമായിരുന്ന അന്തരീക്ഷത്തിന് ഒരിത്തിരി മാറ്റമുണ്ടായത് രണ്ട് നേഴ്‌സുമാരുടെ വരവിന് ശേഷമാണ് അവരുടെ ചെറിയ ചെറിയ തമാശകൾക്ക് ഞാൻ പൊട്ടിച്ചിരിച്ചുകൊടുത്തു സൗമ്യമ്മയുടെയും ചിന്നുവേച്ചിയുടെയും മൈൻഡ് മാറ്റാനായിരുന്നു ആദ്യമൊക്കെ അങ്ങനെ പെരുമാറിയിരുന്നതെങ്കിലും പിന്നെ പിന്നെയത് ഓട്ടോമാറ്റിക്കായിട്ട് വന്നു തുടങ്ങി…..പിന്നെയുള്ള രണ്ടു ദിവസം സൗമ്യമ്മയും ചിന്നുവേച്ചിയും ഹോസ്പിറ്റലിലെ മൂന്നാല് നേഴ്‌സുമാരും കൂടെയെന്നെ സ്നേഹിച്ചു കൊല്ലുവാരുന്നു….. എന്തിനാ എന്നെയിങ്ങനെ കെയർ ചെയ്യാണെന്നുള്ള എന്റെ ചോദ്യത്തിന് നീയോടുക്കത്തെ ക്യൂട്ടാണെന്നായിരുന്നു നേഴ്‌സുമാര് പറഞ്ഞത്……
…അങ്ങനെ ഒരാഴ്ചയോളം നീണ്ട ആശുപത്രി വാസത്തിന് ശേഷം ഞങ്ങള് തിരിച്ചു വീട്ടിലെത്തി…. ഒതളങ്ങ തിന്ന പുള്ളയെ കാണാൻ അങ്ങ് ദൂരെന്ന് വരെയാളെത്തി ‘എന്ത് കാര്യത്തിനാണെന്നറിയില്ല…’
എന്നാലും ചേച്ചീ എന്തിനാ കഴിഞ്ഞ partil അങ്ങനെ perumariye ?
ബ്രോ..ഒരു അപ്ഡേറ്റ് തരൂ…മെയ് 30 ആണോ ഉദ്ദേശിച്ചത്?
വായനക്കാരെ വെറുതെ പറഞ്ഞു പറ്റിക്കരുത് ?
ഇ 30 പറഞ്ഞാൽ മെയ് ആണോ
എഴുതി കഴിഞ്ഞോ ബ്രോ..
I am waiting…?
Evide 30 ayi.
Bro…plzzz വേഗം തരുമോ
തരാം ബ്രോ എഴുതിക്കൊണ്ടിരിക്കുവാ….
30ന് മുൻപു തരാം ❤
Bro അക്ഷയം എന്നാ story കളഞ്ഞോ. നല്ല സ്റ്റോറി ആയിരുന്നു ഇപ്പോൾ കാണുന്നില്ല
??
റിമൂവ് ചെയ്താരുന്നു ബ്രോ….
ഇവിടെ ഇടാൻ ട്രൈ ചെയ്യാം
..