ഭ്രാന്തിക്കുട്ടി 3 [Hope] 624

 

“…. നിന്നോടാരാ പറഞ്ഞെ നിനക്കാരുല്ലെന്ന് ഞങ്ങളെല്ലാരുണ്ട്… നിന്നെ ഞങ്ങക്കെല്ലാർക്കും എന്തിഷ്ട്ടാണെന്നറിയോ…..

ഇനി തൊട്ട് നിന്റെ അമ്മ ഞാനാ കേട്ടല്ലോ ഇനിയിങ്ങനെയൊന്നും ചെയ്യാൻ നിക്കല്ലും കേട്ടല്ലോ…….”

 

ചിന്നുചേച്ചി കള്ളദേഷ്യത്തിലെന്നോട് പറഞ്ഞു….

 

“… എന്നോടത്രേം ഇഷ്ടമുണ്ടായിട്ടെന്നാ നിങ്ങളാരും PTA ക്ക് വരാതിരുന്നത്???….”

 

തീർത്തും നിഷ്കളങ്ക ഭാവത്തിൽ ഞാൻ ചോദിച്ചതും ചേച്ചി മുഖം പൊത്തിപിടിച്ചു കരഞ്ഞു…..

 

“…. അവിടെ കഴിയാൻ വൈകിപ്പോയെടാ എന്നിട്ടും ഓടിപിടിച്ചാ ഞാൻ വന്നേ അപ്പഴാ ടീച്ചറ് പറഞ്ഞത് നീ നേരത്തെ പോയെന്ന്….. കുറെ നേരം കഴിഞ്ഞിട്ടും നീ വീട്ടില് വരാത്തക്കൊണ്ട് തിരക്കിയിറങ്ങിയപ്പോഴാ നിന്നേം പിടിച്ചോണ്ട് ആ പ്രാന്തികൊച്ച് വയലിക്കൂടെ നടന്ന് വന്നത് അന്നേരം കണ്ടില്ലാരുന്നെ…..”

 

അത്രയും പറഞ്ഞു ചേച്ചിയൊന്ന് വിങ്ങി പൊട്ടി…. എനിക്കും അതുകണ്ടപ്പോ എന്തോ വല്ലാത്ത സങ്കടായി…. ഞാനെന്റെ കൈയെടുത്ത് ചേച്ചിടെ മുഖത്തുനോക്കിയൊരു ചിരിച്ചിരിച്ചു

കവിളിലൊന്ന് പിച്ചി….

കുഞ്ഞിലേ തൊട്ടേ ഞാൻ കുറുമ്പ് കാണിക്കുന്നതിങ്ങനെയാണ് ഇത് കണ്ടിട്ടെങ്കിലും ആ മുഖത്തെ സങ്കടം മാറട്ടെയെന്നോർത്തു…..

 

“…. ചേച്ചിയാരെയാ പ്രാന്തിയെന്ന് പറഞ്ഞത്??….”

 

ഞാനുദ്ദേശിച്ചയാളെ തന്നെയാണോ ചേച്ചി പ്രാന്തിയെന്ന് വിളിച്ചതെന്നറിയാനുള്ള ആകാംഷയിൽ ഞാൻ ചോദിച്ചു……

 

“… എടാ ആ വയലിന്റെ സൈഡിലുള്ള ചാമ്പക്കമരമുള്ള വെള്ള വീട്ടിലെ പെണ്ണില്ലെ അവളെ….”

Updated: April 5, 2022 — 7:53 pm

72 Comments

  1. എന്നാലും ചേച്ചീ എന്തിനാ കഴിഞ്ഞ partil അങ്ങനെ perumariye ?

  2. ബ്രോ..ഒരു അപ്ഡേറ്റ് തരൂ…മെയ് 30 ആണോ ഉദ്ദേശിച്ചത്?

  3. വായനക്കാരെ വെറുതെ പറഞ്ഞു പറ്റിക്കരുത് ?

  4. ?KING OF A KING?

    ഇ 30 പറഞ്ഞാൽ മെയ്‌ ആണോ

  5. എഴുതി കഴിഞ്ഞോ ബ്രോ..
    I am waiting…?

  6. Evide 30 ayi.

  7. Bro…plzzz വേഗം തരുമോ

    1. തരാം ബ്രോ എഴുതിക്കൊണ്ടിരിക്കുവാ….
      30ന് മുൻപു തരാം ❤

  8. Bro അക്ഷയം എന്നാ story കളഞ്ഞോ. നല്ല സ്റ്റോറി ആയിരുന്നു ഇപ്പോൾ കാണുന്നില്ല
    ??

    1. റിമൂവ് ചെയ്താരുന്നു ബ്രോ….

      ഇവിടെ ഇടാൻ ട്രൈ ചെയ്യാം
      ..

Comments are closed.