ഭ്രാന്തിക്കുട്ടി 3 [Hope] 624

 

വീട്ടിൽ ചെന്ന് നേരെ ടീവിയുടെ മുന്നിലേക്കിരുന്നു ഉച്ചക്ക് റോമനും ഷെയ്മസും തമ്മിലുള്ള ഇടിയും കണ്ടോണ്ടിരുന്നപ്പോഴാണ് ചേച്ചി വീട്ടിലേക്ക് കേറി വന്നത്…. വന്നതും അമ്മേന്നും വിളിച്ചാലാറാൻ തുടങ്ങി…

 

“എന്തിനാ പെണ്ണെ ഒച്ചയെടുക്കുന്നെ…. പെൺപിള്ളേരായാ കുറച്ച് അടുക്കോം ഒതുക്കൊമൊക്കെ വേണം….”

 

“… ദേ തള്ളേ ഇവൻ കാണിച്ചു വെച്ചത് എന്തേലും അറിയുന്നുണ്ടോ…. ആ സുഖമില്ലാത്ത കൊച്ചിനെ പ്രാന്തിയെന്ന് വിളിച്ചിട്ടും വന്നിരിക്കുവാ…..ആ കൊച്ച് പറമ്പീ കെടന്ന് കരയുന്നുണ്ട്…. എന്നാ പറഞ്ഞിട്ടും കരച്ചില് നിർത്തുന്നില്ല…

കരച്ചിൽ അടങ്ങിയപ്പോ വീട്ടില് ആക്കിയിട്ട് വരുവാ ഞാൻ….”

 

ചേച്ചി കലിച്ചു തുള്ളിക്കൊണ്ട് പറഞ്ഞു….

 

“… ആരെ…. ”

 

അമ്മ സംശയത്തിൽ എന്നെ നോക്കിയിട്ട് ചോദിച്ചു….

 

“…. ആ വയലോരാത്തെ കൊച്ചിനെ…. എന്നാ കരച്ചിലായിരുന്നെന്നറിയോ….”

 

“…. എന്തിനാടാ നീയാ കൊച്ചുമായിട്ട് വഴക്കിട്ടോ???….”

 

അമ്മയെന്നെ നോക്കി കണ്ണുരുട്ടി ചോദിച്ചു….

 

“…. ഏയ്‌ ഞാനൊന്നും പറഞ്ഞില്ല… അല്ലെ തന്നെ ഞാനതിനോട് മിണ്ടാറില്ല…”

Updated: April 5, 2022 — 7:53 pm

72 Comments

  1. എന്നാലും ചേച്ചീ എന്തിനാ കഴിഞ്ഞ partil അങ്ങനെ perumariye ?

  2. ബ്രോ..ഒരു അപ്ഡേറ്റ് തരൂ…മെയ് 30 ആണോ ഉദ്ദേശിച്ചത്?

  3. വായനക്കാരെ വെറുതെ പറഞ്ഞു പറ്റിക്കരുത് ?

  4. ?KING OF A KING?

    ഇ 30 പറഞ്ഞാൽ മെയ്‌ ആണോ

  5. എഴുതി കഴിഞ്ഞോ ബ്രോ..
    I am waiting…?

  6. Evide 30 ayi.

  7. Bro…plzzz വേഗം തരുമോ

    1. തരാം ബ്രോ എഴുതിക്കൊണ്ടിരിക്കുവാ….
      30ന് മുൻപു തരാം ❤

  8. Bro അക്ഷയം എന്നാ story കളഞ്ഞോ. നല്ല സ്റ്റോറി ആയിരുന്നു ഇപ്പോൾ കാണുന്നില്ല
    ??

    1. റിമൂവ് ചെയ്താരുന്നു ബ്രോ….

      ഇവിടെ ഇടാൻ ട്രൈ ചെയ്യാം
      ..

Comments are closed.