“….പറ്റില്ലടോ….
ഞാൻ വീണ്ടും പറഞ്ഞപ്പോ അവള് മുന്നിൽ വന്നു നിന്ന് ഹാൻഡിലിൽ പിടിച്ചു…..
“…. ഒറ്റത്തവണ ദേ ആ കല്ല് വരെ കൊണ്ടുപോയാ മതി….”
അവള് വെറും നൂറ് മീറ്റർ മാത്രം ദൂരെയുള്ള ഒരു കല്ല് കാണിച്ചുക്കൊണ്ട് പറഞ്ഞു…..
അവള് ചൂണ്ടി കാണിക്കുന്നിടത്തേക്ക് നോക്കിയപ്പോഴാണ് ചിന്നു ചേച്ചി നടന്നു വരുന്നത് ഞാൻ കണ്ടത് ഞാനും ഇവളും ഒരുമിച്ചു നിക്കുന്നത് കണ്ടാ പ്രശ്നമാവും സൗമ്യമ്മയോട് പറഞ്ഞു കൊടുക്കും സൗമ്യമ്മയാണെ പ്രത്യേകം പറഞ്ഞിട്ടുള്ളതാ ഇങ്ങനുള്ളതിനോടൊന്നും കൂട്ട് കൂടരുതെന്ന് ഇതെങ്ങാനും അറിഞ്ഞാ ഞങ്ങള് തമ്മീ പിണങ്ങും…. വെറുതെ ഒരു പ്രശ്നം ആക്കണ്ടാ…..
“…. മാറിക്കെ ഞാൻ പോട്ടെ….”
സൗണ്ടിൽ ചെറിയ മോഡ്ലേഷനോക്കെ വരുത്തി ഇത്തിരി ദേഷ്യത്തിൽ ഞാൻ പറഞ്ഞു…..
“… ഇല്ല ഒറ്റത്തവണ കൊണ്ടോയാ മതി ഒന്നുല്ലേലും ഞാൻ ചേട്ടന്റെ ജീവൻ രക്ഷിച്ചതല്ലേ…..”
അവള് കൊഞ്ചി പറഞ്ഞു…
“… പറ്റില്ല… ചേച്ചി വരുന്നുണ്ട് ഞാൻ നിന്നെയിപ്പോ സൈക്കിളിൽ കേറ്റിക്കൊണ്ട് നടക്കുന്നത് കണ്ടാ വഴക്ക് പറയും…..”
“…. എന്നെ സൈക്കിളിൽ കേറ്റുന്നതിനെന്തിനാ ചേച്ചി വഴക്ക് പറയുന്നേ???…”
“…. നിനക്ക് ഭ്രാന്തുള്ളതല്ലേ … ഇങ്ങനുള്ളവരോട് കൂട്ട് കൂടരുതെന്നാ അമ്മ പറഞ്ഞേക്കുന്നെ….”
ഞാൻ പറഞ്ഞു തീർന്നത് അവള് ഹാൻഡിലിൽ പിടിച്ചിരുന്ന കൈയെടുത്തു മാറ്റി…. ഞാനപ്പോതന്നെ സൈക്കിളുമെടുത്ത് പാഞ്ഞു…..
എന്നാലും ചേച്ചീ എന്തിനാ കഴിഞ്ഞ partil അങ്ങനെ perumariye ?
ബ്രോ..ഒരു അപ്ഡേറ്റ് തരൂ…മെയ് 30 ആണോ ഉദ്ദേശിച്ചത്?
വായനക്കാരെ വെറുതെ പറഞ്ഞു പറ്റിക്കരുത് ?
ഇ 30 പറഞ്ഞാൽ മെയ് ആണോ
എഴുതി കഴിഞ്ഞോ ബ്രോ..
I am waiting…?
Evide 30 ayi.
Bro…plzzz വേഗം തരുമോ
തരാം ബ്രോ എഴുതിക്കൊണ്ടിരിക്കുവാ….
30ന് മുൻപു തരാം ❤
Bro അക്ഷയം എന്നാ story കളഞ്ഞോ. നല്ല സ്റ്റോറി ആയിരുന്നു ഇപ്പോൾ കാണുന്നില്ല
??
റിമൂവ് ചെയ്താരുന്നു ബ്രോ….
ഇവിടെ ഇടാൻ ട്രൈ ചെയ്യാം
..