ഭ്രാന്തിക്കുട്ടി 3 [Hope] 624

 

അവൻ പറഞ്ഞത് കേട്ടതും ഞാനൊന്ന് ഞെട്ടി പെട്ടെന്ന് ശ്വാസം നിന്നു പോയി….

 

“… പോടാ അവൾക്കങ്ങനെയൊന്നും ചെയ്യാൻ പറ്റൂല എനിക്കറിയാം അവൾക്കവളുടെ അനിയനെ ജീവനായിരുന്നു…. ”

 

ഞാൻ കേട്ടത് വിശ്വസിക്കാനാവാതെ പറഞ്ഞു….

 

“… അങ്ങനെയാണ് എല്ലാവരോടും പറഞ്ഞു വെച്ചിരിക്കുന്നത് …. ചിലപ്പോ ആകെയുള്ള മോൾക്ക് ചീത്തപ്പേരുണ്ടാവാതിരിക്കാനായിരിക്കും…. എന്തായാലും ഇവള് ഇവളുടനിയനെ ഓടി വന്ന ബസ്സിന്റെ മുന്നിലേക്കെടുത്തിട്ടതാ അങ്ങനാ ആ ചെക്കൻ മരിച്ചത്…..

എന്റമ്മ കണ്ടതാടാ അമ്മ തന്നെ എന്നോട് പറഞ്ഞത് … അതീ പിന്നെ എനിക്കാ പെണ്ണിനെ കാണുന്നതേ കലിയാ…. രോഹിത്തിന് എന്തെങ്കിലും പറ്റിയാ എനിക്ക് സഹിക്കാൻ പറ്റുവോ അപ്പോഴാ അനിയനെ കൊന്ന അവളോട് ഞാൻ കൂട്ട് കൂടാൻ പോവുന്നെ….”

 

…. അവൻ പറഞ്ഞത് കേട്ടതും എനിക്ക് നല്ല പേടിയായി ഇത്രേം ക്രൂര മനസ്സുള്ള ഒരാളോടാണ് കൂട്ട് കൂടാൻ പോയതെന്നോർത്തപ്പോ എന്തോ പോലെ…. പിന്നെ അവളോട് ഞാൻ മിണ്ടാതായി തിരിഞ്ഞു പോലും നോക്കാതായി…..

 

ചേച്ചിയോടുള്ള പിണക്കവും ആ പ്രാന്തിപ്പെണ്ണിനെ കുറിച്ച് റോഹൻ പറയേം കൂടി ചെയ്തപ്പോ എന്റെ ചുറുചുറുക്കൊക്കെ കുറഞ്ഞെങ്കിലും ക്രിക്കറ്റിൽ മാത്രം പിന്നോട്ട് പോയില്ല…… അങ്ങനെ ക്രിസ്മസ് അവധിക്ക് സ്കൂളിൽ ആദ്യമായി ക്രിക്കറ്റ് കോച്ചിങ് ക്യാമ്പ് വെച്ചു ക്രിക്കറ്റിനോട്‌ ഒടുക്കത്തെ ഇൻഡ്രസ്റ്റായത് കൊണ്ട് ഞാൻ രാവിലെ ആറുമണിക്ക് തന്നെ ഒരുങ്ങി കെട്ടിയിറങ്ങുകയും ചെയ്തു റോഹനും അശ്വിനും NSS ക്യാമ്പുണ്ടായത് കാരണം പങ്കെടുക്കാൻ പറ്റിയില്ല…. അതുകൊണ്ട് രാവിലെ ഒറ്റക്ക് ഗ്രൗണ്ട് വരെ പോണമെന്നുള്ള സങ്കടം മാത്രേ ഉള്ളൂ….

 

രണ്ടു ദിവസം കഴിഞ്ഞ് രാവിലത്തെ കോച്ചിങും കഴിഞ്ഞു വന്നപ്പോ ആ പെണ്ണ് റോഡിന്റെ നടുക്കിറങ്ങി നിക്കുന്നു….

വരമ്പത്തെ പുല്ലൊക്കെ വായിലിട്ട് ചവച്ചു തുപ്പിയുള്ള നിൽപ്പ് കണ്ടപ്പോഴെ എനിക്കൊരു സ്പെല്ലിങ് മിസ്റ്റെക്കടിച്ചു

‘ ഈശ്വര ഇതിന് വട്ടെളകി നിക്കുവാണോ??..’

മനസ്സിൽ ചോദിച്ച് അവളെ മൈൻഡ് ചെയ്യാതെ ഞാൻ സൈക്കിൾ മുന്നോട്ടെടുത്തു…..

 

“….. ചേട്ടാ…”

 

ഞാൻ പതിയെ മുന്നോട്ട് പോയതും പുറകിൽ നിന്നൊരു വിളി വന്നു….

ആ വിളിക്ക് നല്ല ഇമ്പം തോന്നിയത് കൊണ്ട് ഞാൻ സൈക്കിൾ നിർത്തി….

Updated: April 5, 2022 — 7:53 pm

72 Comments

  1. എന്നാലും ചേച്ചീ എന്തിനാ കഴിഞ്ഞ partil അങ്ങനെ perumariye ?

  2. ബ്രോ..ഒരു അപ്ഡേറ്റ് തരൂ…മെയ് 30 ആണോ ഉദ്ദേശിച്ചത്?

  3. വായനക്കാരെ വെറുതെ പറഞ്ഞു പറ്റിക്കരുത് ?

  4. ?KING OF A KING?

    ഇ 30 പറഞ്ഞാൽ മെയ്‌ ആണോ

  5. എഴുതി കഴിഞ്ഞോ ബ്രോ..
    I am waiting…?

  6. Evide 30 ayi.

  7. Bro…plzzz വേഗം തരുമോ

    1. തരാം ബ്രോ എഴുതിക്കൊണ്ടിരിക്കുവാ….
      30ന് മുൻപു തരാം ❤

  8. Bro അക്ഷയം എന്നാ story കളഞ്ഞോ. നല്ല സ്റ്റോറി ആയിരുന്നു ഇപ്പോൾ കാണുന്നില്ല
    ??

    1. റിമൂവ് ചെയ്താരുന്നു ബ്രോ….

      ഇവിടെ ഇടാൻ ട്രൈ ചെയ്യാം
      ..

Comments are closed.