“…. അപ്പൊ ശെരി പോകുവാ ചാമ്പക്ക തന്നതിന് താങ്ക്സ്……”
അതും പറഞ്ഞു ഞങ്ങള് സൈക്കിളും ചവിട്ടി അവിടുന്ന് യാത്ര തുടർന്നു…..
… ചാമ്പക്ക പറിക്കാൻ മടിയാരുന്നേലും തിന്നാൻ റോഹനൊരു മടിയുമില്ലാരുന്നു എന്നതെന്നെ വഴിയിലൂടനീളം ചിരിപ്പിച്ചു….
പിന്നെയും ഇടക്കിടക്ക് അവളുടെ വീട്ടിൽ ചാമ്പക്ക പറിക്കാനും മറ്റുമായി പോവാൻ തുടങ്ങി ഇടക്കിടക്കുള്ള കാണലും സംസാരവും ഞങ്ങള് തമ്മിലൊരു സൗഹൃദം രൂപപ്പെടുത്തി……
ഇപ്പൊ എന്നും രാവിലെ അവള് മുറ്റത്തോ ടെറസിലോ കേറി നിക്കും എന്നിട്ട് ഞങ്ങള് പോകുമ്പോ ചിരിച്ചു കാണിക്കും നല്ല പൊന്ന് പോലത്തെ ചിരി….. ഞാനും തിരിച്ചു ചിരിച്ചു കാണിക്കുമെങ്കിലും റോഹൻ അവളെ കണ്ടാ അപ്പൊ കണ്ണുരുട്ടി കാണിക്കും എന്തിനാണെന്ന് ചോദിച്ചാ അവക്ക് ഭ്രാന്തല്ലേയെന്ന് ചോദിക്കും……
ഇത് സ്ഥിരമായപ്പോ ഒരു ദിവസം അവനെ ഞാൻ പിടിച്ചു നിർത്തി അവളോട് ഒന്ന് മിണ്ടീയെ പോലും ചെയ്യാത്ത ഇവനെന്തിനാ അവളോട് ദേഷ്യം കാണിക്കുന്നതെന്നറിയണമല്ലോ….
“…. റോഹാ നീ സത്യം പറയണം നീ എന്തിനാ ആ പ്രാന്തിപ്പെണ്ണിനെ കാണുമ്പോ കാണുമ്പോ കണ്ണൂരുട്ടി കാണിക്കുന്നേ ഒരു കാര്യോമില്ലാണ്ട് നീയെങ്ങനെ ചെയ്യൂല്ലെന്നെനിക്കറിയാം നീ കാര്യം പറാ….”
“…. ഞാൻ പറയാം പക്ഷെ വേറാരോടും പറയല്ലും ചേച്ചിയോട് പോലും…. ആരോടും പറയില്ലെന്ന് സത്യം ചെയ്താ ഞാൻ പറയാം….”
“… ഞാൻ അവന്റെ കൈയിൽ പിടിച്ചു സത്യം ചെയ്തു….”
“… ആ പെണ്ണിനൊരു അനിയനുണ്ടായിരുന്നു കുഞ്ഞായിരുന്നപ്പോ അത് മരിച്ചു പോയി
അല്ല അവള് കൊന്നു കളഞ്ഞു…..”
എന്നാലും ചേച്ചീ എന്തിനാ കഴിഞ്ഞ partil അങ്ങനെ perumariye ?
ബ്രോ..ഒരു അപ്ഡേറ്റ് തരൂ…മെയ് 30 ആണോ ഉദ്ദേശിച്ചത്?
വായനക്കാരെ വെറുതെ പറഞ്ഞു പറ്റിക്കരുത് ?
ഇ 30 പറഞ്ഞാൽ മെയ് ആണോ
എഴുതി കഴിഞ്ഞോ ബ്രോ..
I am waiting…?
Evide 30 ayi.
Bro…plzzz വേഗം തരുമോ
തരാം ബ്രോ എഴുതിക്കൊണ്ടിരിക്കുവാ….
30ന് മുൻപു തരാം ❤
Bro അക്ഷയം എന്നാ story കളഞ്ഞോ. നല്ല സ്റ്റോറി ആയിരുന്നു ഇപ്പോൾ കാണുന്നില്ല
??
റിമൂവ് ചെയ്താരുന്നു ബ്രോ….
ഇവിടെ ഇടാൻ ട്രൈ ചെയ്യാം
..