“…. ടാ ചെക്കാ വീട്ടി പോകുന്നതൊക്കെ കൊള്ളാം എന്നേം ഇവളെ ഒരുമിച്ച് കണ്ടെന്നെങ്ങാനും വീട്ടില് പറഞ്ഞാ അടിച്ചു തല ഞാൻ പൊട്ടിക്കും കേട്ടല്ലോ….”
ഞങ്ങള് നടന്നപ്പോ ആ ചേട്ടൻ പുറകിൽ നിന്നും വിളിച്ചു പറഞ്ഞു….
വീട്ടിലേക്ക് പോവാനുള്ള ബസ്സ് സ്റ്റോപ്പിൽ പോയി നിന്നപ്പോഴേക്കും എന്റെ മുഖം മാറിയിരിക്കുന്നത് അവന്മാർക്ക് മനസ്സിലായി കുറെ തവണ എന്ത് പറ്റിയെന്നൊക്കെ അവന്മാര് ചോദിച്ചപ്പോ ചേച്ചിയുമായിട്ട് ചെറിയൊരു വഴക്കെന്നും പറഞ്ഞോഴിഞ്ഞു മാറി……
അധികം ലാഗടിപ്പിക്കാതെ ബസ്സ് വന്നു
ഉച്ചക്ക് സ്കൂൾ വിട്ടത് കാരണം ബസ്സിൽ നല്ല തിരക്കായിരുന്നു…. ചേച്ചിയെന്നോട് പുറകിൽ പോയി കേറാൻ പറഞ്ഞിട്ട് ബസ്സിൽ കേറി ഞാൻ നേരെ ബാക്ക് ഡോറിലോട്ടും വിട്ടു എല്ലാവരും കേറി കഴിഞ്ഞ് അവസാന കേറാനായി ഞാൻ നിന്നു ബസ്സിൽ കാലെടുത്തു വെച്ചതും എന്തോ ഒരു തോന്നലിൽ ആ കാല് ഞാൻ തിരിച്ചു ഭൂമിയിലേക്ക് തന്നെ വെച്ചു…. ബസ്സിന്റെ ബോഡിയിൽ രണ്ട് കൊട്ട് കൊടുത്തതും ബസ്സ് മുന്നോട്ടെടുത്തു ബസ്സിൽ നല്ല തിരക്കായത് കൊണ്ട് ഞാൻ തിരിച്ചിറങ്ങിയത് ചേച്ചിയും അവന്മാരുമറിഞ്ഞു കാണില്ല…… ബസ്സ് പോയി കുറച്ചു നേരം കൂടി അവിടെ തന്നെ നിന്നിട്ട് ഞാൻ മുന്നോട്ട് നടന്നു ഒരു പത്തു കിലോമീറ്റർ എങ്കിലും കാണും ടൗണിൽ നിന്നും വീടുവരെ നടന്നപ്പോ മുഴുവനും മനസ്സിൽ പല പല ചോദ്യങ്ങളായിരുന്നു…..
….ചേച്ചി ആ ചേട്ടനോട് ഞാൻ അനാഥനാണെന്നല്ലേ പറഞ്ഞെ അപ്പൊ ചേച്ചിയെന്നോട് കാണിക്കുന്ന സ്നേഹവും പരിചരണവുമൊക്കെ വെറും അഭിനയമല്ലേ എന്നെ അനിയനെന്നതിന് പകരം ആരുമില്ലാത്ത വെറുമൊരു അനാഥനായിട്ടല്ലേ അന്യനയിട്ടല്ലേ കണ്ടിരിക്കുന്നെ…. മനസിനോട് പലതവണ ചോദിച്ചു…..ഈ വക ചിന്തകൾക്ക് ബിജിമെന്ന പോലെ ‘ആ അനാഥചെക്കനെന്ന്’ പറഞ്ഞത് ലൂപ്പായി ചെവിയിൽ മുഴങ്ങി കേട്ടു….. വീടുവരെ നടന്നെത്തിയത് പോലും ഞാനറിഞ്ഞില്ല…. ഇത്തവണ ഞാനെന്റെ സ്വന്തം വീട്ടിലേക്കാണ് പോയത് അച്ഛനും കൂടി മരിച്ചേ പിന്നെ വല്ലപ്പോഴും മാത്രേ അങ്ങോട്ട് ഞാൻ പോവാറുള്ളു അതും കുറച്ചു സമയം മാത്രം…..സൗമ്യമ്മ അടിച്ചു വാരാൻ വരാറുള്ളത് കൊണ്ട് പുറകിലെ ഡോർ ജസ്റ്റ് ചാരിയിട്ടേ ഉണ്ടാവാറുള്ളു പുറകിലെ ഡോർ തള്ളിത്തുറന്ന് ഞാനകത്തു കേറി കുറ്റിയിട്ടു കട്ടിലിൽ അമ്മയുടെ ഒരു സാരിയും വിരിച്ചു കിടന്നു. എന്തോ അങ്ങനെ ചെയ്തപ്പോ അമ്മ കൂടെയുള്ളൊരു സുഖം…. രാവിലെ കളിച്ചതിന്റേം
ഇത്രേം നടന്നതിന്റേം നല്ല ക്ഷീണമുണ്ടായിരുന്നു അതിന്റെ കൂടെ ബിരായണീം കൂടെയായപ്പോ ഞാൻ പെട്ടെന്ന് കിടന്നുറങ്ങി പോയി……
….എപ്പോഴോ ഉറങ്ങിയെഴുന്നേറ്റപ്പോ മുറിയിൽ നിറയെ ഇരുട്ട് നിറഞ്ഞിരുന്നു പതിയെ എഴുന്നേറ്റ് തപ്പിപ്പിടിച്ചു റൂമിലെ ലൈറ്റിട്ട് വീണ്ടും കട്ടിലിൽ ഇരുന്നു കണ്ണുനീര് ഒഴുകി കവിളൊക്കെ നനഞ്ഞൊട്ടിയിരുന്നു അതും തുടച്ചു കട്ടിലിൽ തന്നെയിരുന്നു തൊണ്ട വരണ്ട് തുപ്പലിറക്കുമ്പോ വേദനയെടുക്കുന്നുണ്ട്
കുറച്ചു വെള്ളം കുടിക്കാനായി ഞാൻ അടുക്കളയിലോട്ട് നടന്നപ്പോ സൗമ്യമ്മ എനിക്കരികിലേക്ക് ഓടി വന്നു….
എന്നാലും ചേച്ചീ എന്തിനാ കഴിഞ്ഞ partil അങ്ങനെ perumariye ?
ബ്രോ..ഒരു അപ്ഡേറ്റ് തരൂ…മെയ് 30 ആണോ ഉദ്ദേശിച്ചത്?
വായനക്കാരെ വെറുതെ പറഞ്ഞു പറ്റിക്കരുത് ?
ഇ 30 പറഞ്ഞാൽ മെയ് ആണോ
എഴുതി കഴിഞ്ഞോ ബ്രോ..
I am waiting…?
Evide 30 ayi.
Bro…plzzz വേഗം തരുമോ
തരാം ബ്രോ എഴുതിക്കൊണ്ടിരിക്കുവാ….
30ന് മുൻപു തരാം ❤
Bro അക്ഷയം എന്നാ story കളഞ്ഞോ. നല്ല സ്റ്റോറി ആയിരുന്നു ഇപ്പോൾ കാണുന്നില്ല
??
റിമൂവ് ചെയ്താരുന്നു ബ്രോ….
ഇവിടെ ഇടാൻ ട്രൈ ചെയ്യാം
..