പ്രണയകാലം 2 [RESHMA JIBIN] 76

പ്രവി പറഞ്ഞത് കണക്കിലെടുത്ത് തൽക്കാലം തന്റെ വിഷമമെല്ലാം മാറ്റി വച്ച് അമ്മു ബഞ്ചിലിരിക്കുന്ന കുട്ടികളെ പരിചയപ്പെടാൻ തുടങ്ങി.. ഒരാൾ ഗ്രീഷ്മ.. മറ്റേ കുട്ടി ജെസ്മി.. ഗ്രീഷ്മ വളരെ ഉയരം കുറഞ്ഞ് മുട്ടറ്റം മുടിയുള്ള കുട്ടിയാണെങ്കിൽ ജെസ്മി അത്യാവശ്യം ഉയരത്തിൽ തീരെ വണ്ണം കുറഞ്ഞൊരു കുട്ടിയാണ്.. ഒരു അഞ്ച് മിനിറ്റിന്റെ സംസാരം കൊണ്ട് അവർ നാല് പേരും കട്ട കമ്പനിയായി..

ഗ്രീഷ്മയും പ്രവിയ്ക്കും ഏറേ കുറേ ഒരേ ക്യാരക്ടറാണ്.. ജെസ്മി അവർ മൂന്ന് പേരിലും പെടാതെ എപ്പോഴും ശാന്തമായി ഇരിക്കുന്നൊരു കുട്ടി.. ഗ്രീഷ്മയും പ്രവിയും സംസാരം തുടങ്ങിയതോടെ നിശബ്ദതമായിരുന്ന ക്ലാസ്സ് മുറി ആകെ ഒച്ചയും ബഹളവുമായി.. അവരുടെ സംസാരവും ചിരിയും കണ്ട് മറ്റ് കുട്ടികളെല്ലാം അമ്പരന്ന് നോക്കുന്നുണ്ട്.. അതിനിടയിലാണ് ചുണ്ടിൽ നല്ലൊരു ചിരിയുമായി ഒരു ടീച്ചർ  ക്ലാസ്സിലേക്ക് കയറി വന്നത്.. ടീച്ചറെ കണ്ടതും എല്ലാവരും എണീറ്റ് നിന്ന് വിഷ് ചെയ്തു..

” ഗുഡ് മോണിംഗ് ഓൾ.. സിറ്റ് ഡൗൺ.. “

എല്ലാവരേയും നോക്കി ചിരിച്ച് കൊണ്ട് മിസ്സ് ക്ലാസ്സിന്റെ നടുവിലായി ഇട്ടിരുന്ന മേശയിൽ കയ്യിലെ റെജിസ്റ്റർ വച്ച് ക്ലാസ്സിന്റെ നടുവിലേക്ക് നിന്ന് സ്വയം പരിചയപ്പെടുത്താൻ തുടങ്ങി..

” ഞാൻ വന്ദന.. ഈ വർഷം നിങ്ങളുടെ ക്ലാസ് ഇൻ ചാർജ് എനിക്കാണ്.. ഞാനെടുക്കുന്ന വിഷയം ഇംഗ്ലീഷാണ് “

പിന്നീട് പരസ്പരം പരിചയപ്പെടുന്ന പരിപാടി ആയിരുന്നു.. വന്ദന മിസ്സ് ഒരു പാവമായിരുന്നു.. വളരെ ഉയരം കുറഞ്ഞ് നല്ല പാലിന്റെ നിറത്തിൽ ചുവന്ന വലിയ പൊട്ട് കുത്തി സുന്ദരിയായിരുന്നു… ഇംഗ്ലീഷ് ചുവയോടുള്ള മിസ്സിന്റെ സംസാരം കേട്ടിരിക്കാൻ തന്നെ നല്ല രസമാണ്.. വിശദമായ പരിചയപ്പെടൽ കഴിഞ്ഞതോടെ ക്ലാസ്സിലെ കുട്ടികളുടെ വിവരങ്ങളിൽ ഏകദേശം വ്യക്തത വന്നു തുടങ്ങി.. ക്ലാസ്സിൽ ആകെ മൊത്തം 60 കുട്ടികളാണ് ഉണ്ടായിരുന്നത്.. അതിൽ 27 ആൺകുട്ടികളും ബാക്കി 33 പെൺകുട്ടികളും.. മിക്ക കുട്ടികളും കോൺവെന്റ് സ്കൂളിൽ നിന്നുമാണ് വന്നിരിക്കുന്നത്.. അമ്മുവും പ്രവിയുമടക്കം വിരലിൽ എണ്ണാവുന്ന കുട്ടികൾ മാത്രമേ ഗവൺമെന്റ് സ്കൂളിന്റെ വാഗ്ദാനങ്ങൾ ആയി ഉണ്ടായിരുന്നൊള്ളൂ..

6 Comments

  1. തൊടക്കോം നന്നായിട്ടുണ്ട് ധ്വനി ആളൊരു പൂച്ച കുട്ടിയാണല്ലേ ന്നെ പോലെ സ്കൂൾ ലൈഫ് നല്ല രസോണ്ടാവും ഹർഷിദ് ഓളെ ഇഷ്ട്ടാണോ അതോ ദെഷ്യം കൊണ്ടാണോ വിളിച്ചേ സസ്പെൻസ് ഇട്ട് നിർത്തി ഇഷ്ടായി കഥ
    സ്നേഹത്തോടെ റിവാന ?

  2. തൃശ്ശൂർക്കാരൻ ?

    ?❤️❤️❤️ഇഷ്ട്ടായി ബ്രോ കാത്തിരിക്കുന്നു സ്നേഹത്തോടെ ??

  3. ഇൗ ഭാഗവും ഇഷ്ടപ്പെട്ടു♥️
    ബസ്സിൽ വെച്ച് ഹർഷിദ് ഇല്ലാത്തപ്പോൾ കരുതി അവൻ വരില്ലായിരികും എന്ന് എന്നാലും അവസാനം അമ്മുവിന് ഒരു പണി കൊടുക്കാൻ അവൻ വന്നല്ലോ പാവം അമ്മു.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു?♥️

Comments are closed.