പ്രണയകാലം 2 [RESHMA JIBIN] 76

അവർ ഇരുവരും വേറേ എന്തെക്കെയോ വിശേഷങ്ങൾ പങ്ക് വയ്ക്കുന്ന തിരക്കിലകപ്പെട്ടതും അമ്മു നിന്ന് പോസ്റ്റാകാൻ തുടങ്ങി..

” ഹർഷിദ്.. അവിടെ നിൽക്കെടാ ഞാനുണ്ട് “

ലാലു ചേട്ടൻ ആ പേര് വിളിച്ചത് കേട്ടതോടെ അത്രയും നേരം ക്ലാസ്സിന്റെ ഡോറിൽ ചാരി നിന്ന്  കൈനഖങ്ങൾ പരിശോധിച്ച് തലകുനിച്ചു നിൽക്കുകയായിരുന്ന അമ്മു ഒരു ഞെട്ടലോടെ മുഖമുയർത്തി നോക്കി.. ലാലു ചേട്ടന്റെ വിളികേട്ട് അവർക്കരികിലേക്ക് നടന്ന് വരുന്ന ആളെ കണ്ടതും അമ്മുവിനാകെ പരവശമായി തുടങ്ങി.. ആ സമയം ആളും അവളെ കണ്ട് കഴിഞ്ഞിരുന്നു.. രാവിലത്തെ സംഭവം ഓർമ്മയിൽ വന്നതോടെ ആൾക്ക് മുഖം കൊടുക്കാൻ നിൽക്കാതെ അമ്മു വാതിലിനു മറവിലേക്ക് നീങ്ങി നിന്നു.. അവളെ  തന്നെ നോക്കി കൊണ്ടാണ് ഹർഷിദും നടന്ന് വരുന്നത്..

” ഇതെന്താ ബെല്ലടിക്കാതെ ”  മനസ്സിൽ വിചാരിച്ച് വിഷണ്ണയായി നിൽക്കുന്ന അമ്മുവിന്റെ പ്രാർത്ഥന ഫലിച്ചെന്നോണം ഇന്റർവെൽ അവസാനിച്ച ബെൽ മുഴങ്ങി കേട്ടു.. അവൾ ആശ്വാസത്തോടെ വേഗം സീറ്റിൽ ചെന്നിരുന്നു.. ജെസ്മി അപ്പോഴും സംസാരത്തിൽ ആയിരുന്നു.. അമ്മുവിന് ഹർഷിദവിടെ നിൽക്കുന്നത് കൊണ്ട് ക്ലാസ്സ് റൂമിന്റെ വാതിലിൽക്കലേക്ക് നോക്കാനൊരു മടി.. അവൾ അതിനെ മറികടക്കാൻ എന്നോണം പ്രവിയോട് സംസാരിച്ച് കൊണ്ടിരുന്നു.. ഒരു അഞ്ച് മിനിറ്റ് കഴിഞ്ഞാണ് ജെസ്മി സീറ്റിൽ വന്നിരുന്നത്..

” മക്കളെ നാളെ നമുക്ക് സീനിയേഴ്സിന്റെ വക ചെറിയൊരു പരിചയപ്പെടൽ ഉണ്ടാകുമെന്ന ഒരു രഹസ്യ വാർത്ത ലഭിച്ചിട്ടുണ്ട് “

വന്നപ്പാടെ ജെസ്മി പറഞ്ഞ കാര്യം കേട്ട്  മൂന്ന് പേരും അവളെ കണ്ണ് മിഴിച്ചു നോക്കി

” നിന്നോടിത് ആരാ പറഞ്ഞേ ” പ്രവി വെപ്രാളത്തോടെ ചോദിച്ചു

” എന്റെ ചേട്ടനാ ആ പോയത്.. സംസാരത്തിനിടയിൽ ചേട്ടന്റെ വായിൽ നിന്നും വീണു പോയതാണ് “

” റാഗിംഗ് ആണോടി.. ഞാൻ നാളെ വരണില്ല.. വെല്ല തവള ചാട്ടമൊക്കെ ചെയ്യാൻ പറഞ്ഞാൽ എനിക്കത് ഓർക്കാൻ കൂടി വയ്യ ” ഗ്രീഷ്മ നെഞ്ചിൽ കൈ വച്ചു..

6 Comments

  1. തൊടക്കോം നന്നായിട്ടുണ്ട് ധ്വനി ആളൊരു പൂച്ച കുട്ടിയാണല്ലേ ന്നെ പോലെ സ്കൂൾ ലൈഫ് നല്ല രസോണ്ടാവും ഹർഷിദ് ഓളെ ഇഷ്ട്ടാണോ അതോ ദെഷ്യം കൊണ്ടാണോ വിളിച്ചേ സസ്പെൻസ് ഇട്ട് നിർത്തി ഇഷ്ടായി കഥ
    സ്നേഹത്തോടെ റിവാന ?

  2. തൃശ്ശൂർക്കാരൻ ?

    ?❤️❤️❤️ഇഷ്ട്ടായി ബ്രോ കാത്തിരിക്കുന്നു സ്നേഹത്തോടെ ??

  3. ഇൗ ഭാഗവും ഇഷ്ടപ്പെട്ടു♥️
    ബസ്സിൽ വെച്ച് ഹർഷിദ് ഇല്ലാത്തപ്പോൾ കരുതി അവൻ വരില്ലായിരികും എന്ന് എന്നാലും അവസാനം അമ്മുവിന് ഒരു പണി കൊടുക്കാൻ അവൻ വന്നല്ലോ പാവം അമ്മു.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു?♥️

Comments are closed.