പിരിയില്ലൊരിക്കലും 1 [പ്രൊഫസർ ബ്രോ] 97

“ഞാൻ മെക്ക് … റോയൽ മെക്ക് ”

“മെക്കാനിക്കൽ എൻജിനീയറിങ് അല്ലെ , അതെന്താ ഈ റോയൽ മെക്ക് ”

“ഞങ്ങൾ പഞ്ചാബികളെ പോലെയാ , അവർക്ക് സിംഗ് കൂട്ടി വിളിക്കുന്നതാ അഭിമാനം , ഞങ്ങൾക്ക് റോയൽ കൂട്ടി വിളിക്കുന്നതും ”

അത് പറഞ്ഞതിനൊപ്പം പുള്ളി ആ മീശ ഒന്നുകൂടി പിരിച്ചു വച്ചു , എനിക്കൊന്നും മനസ്സിലായില്ലെങ്കിലും ആ മീശ പിരിച്ചത് മാത്രം നന്നായിട്ട് അങ്ങ് ഇഷ്ടപ്പെട്ടു

“ശരി താൻ പോയെ , എനിക്ക് വേറെ പണി ഉണ്ട് . തന്നെപ്പോലെ വേറെ ആരെങ്കിലും പെട്ടു നിൽക്കുന്നുണ്ടെങ്കിൽ ക്ലാസ്സിൽ കൊണ്ട് വിടണ്ടേ”

അത് കേട്ടപ്പോൾ മനസ്സിൽ എവിടെയോ ഒരു കുശുമ്പ് മൊട്ടിട്ടോ എന്നൊരു സംശയം . വേറെ എന്തെങ്കിലും പറഞ്ഞു പുള്ളിയെ എന്റെ അടുത്ത് തന്നെ പിടിച്ചു നിർത്താം എന്ന് കരുതി . പക്ഷെ എന്റെ ചിന്തകൾ വീണ്ടും എന്നെ ചതിച്ചു ഞാൻ കണ്ണ് തുറന്നപ്പോൾ പുള്ളി കൊറേ പോയിരുന്നു .

എന്തായാലും ഇനി ക്ലാസ്സിൽ കയറാം എന്ന് കരുതി ഉള്ളിലേക്ക് കയറിയപ്പോൾ ക്ലാസ്സിൽ ഉള്ള എല്ലാ എണ്ണവും എന്നെ തന്നെ നോക്കിയാണ് ഇരിക്കുന്നത് , ചിലപ്പോൾ വന്ന അന്ന് തന്നെ സീനിയർനോട്‌ ഇത്ര അടുപ്പത്തോടെ സംസാരിച്ചിട്ടാവും . ജാഡ ഒട്ടും കുറക്കാതെ വെയിറ്റ് ഇട്ട് തന്നെ അവരുടെ ഇടയിലൂടെ നടന്നു ഒഴിവ് കണ്ട ഒരു സീറ്റിൽ ചെന്നിരുന്നു

“ഹായ്, ഞാൻ ഫർസാന”

ഞാൻ സീറ്റിൽ ഇരുന്നതും  അവിടെ എനിക്ക് മുൻപേ ഇരുന്നിരുന്ന കുട്ടി എനിക്ക് നേരെ കൈ നീട്ടി , ആ കൈ സ്വീകരിച്ചു കൊണ്ട് ഞാനും അവളെ നോക്കി ചിരിച്ചു

“വാണി ”

“എവിടെയാ വീട്”

“കോതമംഗലം ”

“ഞാൻ പെരുമ്പാവൂർ ”

ഫർസാന ആളൊരു പാവം ആയിരുന്നു , എല്ലാവരോടും ചിരിച്ചുകൊണ്ട് മാത്രം സംസാരിക്കാൻ അറിയാവുന്ന ഒരു പാവം ഉമ്മച്ചിക്കുട്ടി

35 Comments

  1. Praneshwari second season ntha cancel cheythath.? Oru part vannirunallo

    1. ഞാൻ പറഞ്ഞിരുന്നില്ലേ പ്രാണേശ്വരിയിലെ കഥാപാത്രങ്ങൾ പലരും ജീവിച്ചിരിക്കുന്നവർ ആണെന്ന്, അവർക്ക് ഞങ്ങളുടെ ജീവിതം വെറും ഫിക്ഷൻ ആയി എഴുതി കാണുവാൻ താല്പര്യം ഇല്ല എന്ന് പറഞ്ഞു, so i had no other options but to delete it, sorry bro

  2. Nannayittund

  3. ❤️❤️❤️?❤️❤️❤️

  4. സഞ്ജയ്‌ പരമേശ്വരൻ

    ഇങ്ങള് പെരുമ്പാവൂർ ന്ന് ആണോ….. ഞാനും പെരുമ്പാവൂർ ന്നാണ്

    1. ഞാൻ പെരുമ്പാവൂർ അല്ല ബ്രോ, പ്രാണേശ്വരി വായിച്ചിരുന്നെങ്കിൽ മനസ്സിലാകുമായിരുന്നു, ഇതെല്ലാം ആ കഥയിൽ ഉള്ള കാര്യങ്ങൾ തന്നെ ആണ്

  5. പ്രാണേശ്വരി S2 എഴുതിയിട്ട് എന്താ അത് Delete ചെയ്തത് ബ്രോ.?

    1. കഥാപാത്രങ്ങൾ നേരിട്ട് വന്ന്‌ പറഞ്ഞാൽ നിർത്താതിരിക്കാൻ പറ്റില്ലല്ലോ, അതാണ് പറ്റിയത് അതുകൊണ്ട് തന്നെ ഈ കഥയിൽ ആ കഥാപാത്രങ്ങൾ ആരും തന്നെ കാണില്ല. (കൂട്ടുകാർ) മാളുവും, ഉണ്ണിയും, അഖിലും, ലച്ചുവും ആന്റിയും അമ്മയും ഒക്കെ ഉണ്ടായേക്കാം

      1. ഓക്കെ ബ്രോ… പ്രാണേശ്വരി മനസ്സ് നിറച്ച ഒരു സ്റ്റോറി തന്നെ ആയിരുന്നു ട്ടോ… ???

  6. പ്രാണേശ്വരിയുടെ ഭാഗം ആണല്ലേ… അതായത് വാണി മിസ്സിന്റെ കഥ അല്ലേ… ❤️❤️❤️

      1. ❤️❤️❤️

  7. കാത്തിരിക്കുന്നു “ആ രാത്രിയിൽ”

  8. നിധീഷ്

    ????

  9. Hi bro veendum vannu. Santhosham. Mattae storiyumayi connect undallo nannayi. A story thanna feel vaerae leval thannae ayirunnu. Ithum starting super kanam veendum ❤❤❤❤

    1. ഇതും അതേ ഫീൽ തരട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു

  10. ത്രിലോക്

    മാഷേ.. ❤️

  11. Vannallo…. ❤

  12. മുത്തേയ് Welcome Back… ❤️❤️❤️

    1. മാലാഖയെ പ്രണയിച്ച ചെകുത്താൻ

      ഇത് മുമ്പ് വന്ന കഥ അല്ലെ അതിന്റെ നടുക്കഷ്ണം

  13. Bro,
    valarea nalugalukku sesham vendum vannadhil santhosham.
    thangalude migachakadhayude kadha patrangalaya maluchechy,unniyettan,lakshmi,patta,pine nayagan[ peru marannu poi]ivrude ippolathe life kurichariyuvai kathirikkunnu.

    1. അഖിലും ലക്ഷ്മിയും പാറ്റയും ഒന്നും ഇതിൽ ഉണ്ടാവില്ല ബ്രോ, വന്നാൽ തന്നെ ചെറിയ രീതിയിൽ മാത്രം ആയിരിക്കും, ഇത് മാളുവിന്റെയും ഉണ്ണിയുടെയും കഥ ആണ്

  14. ❤️❤️❤️

  15. ࿇ꫝηⱥη₫࿇

    ??

    1. പ്രൊഫസർ ബ്രോ

      ♥️♥️♥️

Comments are closed.