ധ്രുവായനം 1 [ധ്രുവ്] 77

Views : 2764

ധ്രുവായനം 1

Author : ധ്രുവ്

 

ധക്ക്…..
എല്ലാം മറയുന്നത് പോലെ ഒരു തോന്നൽ,Edmonton Expo സെന്ററിലെ high powered ലൈറ്റ്സ് കണ്ണിലേക്കടിക്കുന്നു, കാഴ്ച കിട്ടുന്നില്ല.
ഒന്നുല്ല, 😜 കീഴ്ത്താടിക്ക് തന്നെ മിന്നൽ വേഗത്തിൽ ഒരു KO (front kick) കിട്ടിയതിന്റെ റിസൾട്ട്‌ ആണ് ഇപ്പൊ കണ്ടത്.

Referee : 1…2…3…4………10

That was an absolute knockout by Ryan Ford…..

കമന്ററി അവിടുന്നും ഇവിടുന്നും കുറച്ചു കുറച്ചായി കേൾക്കുന്നുണ്ട്.

Dhruv ,the man who used to be a cocky yet inspiring overcomer has reduced to a spiteful caricature of his better days.“Karma’s not a b*tch,”“It’s a mirror.” Ryan Ford lift the WSOFC welterweight cup……

പതുക്കെ ബോധം പൂർണമായും നശിച്ചു.
Hi
ഞാൻ ധ്രുവ്, തെക്കേടത് മാധവൻ യർ മകൻ, ധ്രുവ് M നായർ.ഇപ്പൊ കണ്ടത് എന്റെ വളരെ നാളായി ഉള്ളയൊരു ഒരു സ്വപ്നത്തിന്റെ ദുരന്ത പര്യവസായി ആണ്. നാലു കൊല്ലം മുന്നേ കാനഡക്ക് കെട്ടി കേറി പോരുമ്പോൾ വളരെയേറെ ആഗ്രഹങ്ങൾ ഉണ്ടായിരുന്നു. എല്ലാം ഈ ഒരൊറ്റ നിമിഷത്തിൽ തീർന്നു. UFC, MMA മലപ്പുറം കത്തി അമ്പും വില്ലും അങ്ങിനെ എന്തൊക്കെ ആയിരുന്നു , അതിന് വേണ്ടി ആയിരുന്നു എന്റെ, പ്രിയപ്പെട്ട ഏട്ടനെനയും, കൂട്ടുക്കാരെയും നാട്ടുകാരെയും, പിന്നെ എല്ലാത്തിനുമുപരി എന്റെ സ്വന്തം ഇച്ചേയിയേയും വിട്ട്, ഈ സായിപ്പന്മാരുടെ നാട്ടിൽ വന്നു തല്ല് വാങ്ങി കൂട്ടിയത്, പിന്നെ തന്തപ്പടിയുടെ കൊണം കാരണം നല്ല ഫിനാൻഷ്യൽ ബാക്ക്ഗ്രൗണ്ടും ഉണ്ട്,
അതും, എന്റെ ഇച്ചേയിയുടെ ഭാഷയിൽ പറഞ്ഞാൽ “”കാള കളിച്ചു”” നടക്കാൻ എന്നെ വളരെ ഏറെ സ്വാധീനിച്ചിട്ടുണ്ട് എന്ന് വേണമെങ്കിൽ പറയാം.
ഓക്കേ, അങ്ങിനെ അതു മാത്രം ആണ് കാരണം  എന്ന് ഞാൻ പറയുന്നില്ല വേറെയും കാരണങ്ങളുണ്ട്, അത് വഴിയേ പറയാം. 😜

ഇപ്പൊ back to my present.
കണ്ണ് തുറന്നത്, പ്രതീക്ഷിച്ചിരുന്നതുപോലെ തന്നെ ഒരു ആസ്പത്രിക്കിടക്കയിൽ ആയിരുന്നു. കൈയ്യിലും കാലിലും പ്ലാസ്റ്റർ ഉണ്ട് മൂക്കിലും എന്തോ തിരുകിക്കേറ്റ് വെച്ചിട്ടുണ്ട്. തലക്ക് ഒരു കനം പോലെ തോന്നുന്നുണ്ട്, കാഴ്ചയും ശെരിയാവുന്നില്ല,ഇടത്തെ ചെവിയിൽ ഒരു മൂളക്കം മാത്രം ഉണ്ട്. ചുറ്റും ആരെയും കാണാൻ ഇല്ല,
🎼🎼🎵🎵ഒന്നാം രാഗം പാടി, ഒന്നിനെ മാത്രം തേടി…..🎼🎼🎵🎵 ഫോൺ അടിക്കുന്നത് ആണ്

“ആ മാങ്ങ തൊലിയൻ ചോ, എവിടെ പോയി പെറ്റു കിടക്കുവാ, ഇതൊന്നു എടുത്ത് തരാൻ ആരും ഇല്ലേ”. ആൾ എന്റെ ഏജന്റ് ആണ് പറഞ്ഞിട്ട് ഒരു കാര്യവുമില്ല, ഒരു അത്യാവശ്യത്തിന് വിളിച്ചാൽ ആളെ കിട്ടില്ല.
നോക്കിയപ്പോ നല്ല പിങ്ക് ഡ്രസ്സ്‌ ഇട്ട ഒരു മാലാഖ കൊച്ചു വന്ന് ഫോൺ അറ്റൻഡ്  ചെയ്തു ചെവിയിലോട്ട് എടുത്തു വച്ച് തന്നു.
“എടാ കുരുത്തംകെട്ടവനെ, നീ എന്തിനാടാ ഈ എന്നെ ഇങ്ങനെ തീ തീറ്റിക്കുന്നത്,അച്ഛനും അമ്മയും ഒന്നും ഇല്ല എന്നുള്ള ധൈര്യത്തിൽ ആണൊ, നിന്റെ ഈ കാളകളി ” ഇച്ചേയി ആണ്, “മര്യാദക്ക് പ്ലാസ്റ്റർ വെട്ടി പിറ്റേന്ന് നീ എവിടെ എത്തിക്കോണം, ഇല്ലെങ്കി ഇച്ചേയി എന്നു വിളിച്ച് എന്റെ പിന്നാലെ പുന്നാരിച്ചും കൊണ്ട് വന്നേക്കരുത്” ബീപ്… ബീപ്….. ബീപ്.

Recent Stories

The Author

ധ്രുവ്

7 Comments

  1. Superb. Waiting for next part…

  2. നിധീഷ്

    💖💖💖💖

  3. Karma is not a b*tch, its a mirror
    -UFC 264 :Conor Mcgregor vs Dustin poirier ഞങ്ങളും കണ്ടതാണെന്നു പറയാൻ പറഞ്ഞു 😍😍😍

  4. ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com