പിരിയില്ലൊരിക്കലും 1 [പ്രൊഫസർ ബ്രോ] 97

ആദ്യ ദിവസം ക്ലാസ്സ്‌ ഒന്നും എടുക്കാതെ ടീച്ചേർസ് എല്ലാം വന്ന്‌ ഇൻട്രൊഡക്ഷൻ മാത്രം നടത്തി പോയി , ഇന്റർവെൽ ടൈമിൽ ഒക്കെ ക്ലാസ്സിൽ ഇരിക്കാതെ വെളിയിൽ ഇറങ്ങി ഞാൻ ദീപക് ചേട്ടനെ തന്നെ തപ്പി നടക്കുകയായിരുന്നു , ഉച്ചക്കും ഞാൻ പുള്ളിയെ തപ്പി ആ കോളേജ് മുഴുവൻ നടന്നെങ്കിലും എനിക്ക് പുള്ളിയെ കാണാൻ മാത്രം പറ്റിയില്ല . അതുകൊണ്ട് തന്നെ ഫർസാന അല്ലാതെ വേറെ ആരെയും കൂട്ടുകാരായി കിട്ടിയതുമില്ല

വൈകിട്ട് പോകാൻ സമയത്താണ് പിന്നെ ഞാൻ പുള്ളിയെ കാണുന്നത് , തലേദിവസം വന്ന്‌ ഹോസ്റ്റലിൽ ചേർന്നിരുന്നത് കൊണ്ട് കോളേജ് കഴിഞ്ഞ് നേരെ ഹോസ്റ്റലിലേക്ക് പോകാനായി ഇറങ്ങിയതായിരുന്നു ഞാൻ, എന്റൊപ്പം ഫർസാനയും ഉണ്ടായിരുന്നു അവളുടെ റൂമും എന്റെ അടുത്ത് തന്നെ ആയിരുന്നു , ഹോസ്റ്റൽ വാർഡനോട് സംസാരിച്ചു അവളെ എന്റെ റൂമിലേക്ക് മാറ്റണം എന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു

ഞാനും ഫർസാനയും സംസാരിച്ചു നടക്കുന്നതിനിടയിലും എന്റെ കണ്ണുകൾ ദീപക് ചേട്ടനെ തിരയുകയായിരുന്നു, പുള്ളി ഒരു കറുത്ത ബുള്ളറ്റിൽ ഇരിക്കുന്നത് കണ്ടതും എന്റെ കണ്ണുകൾ വിടർന്നു , എന്റെ കാലുകൾ യാന്ത്രികമായി പുള്ളിയുടെ അടുത്തേക്ക് നീങ്ങി

പുള്ളി എന്നെ കണ്ടതും ഒന്ന് ചിരിച്ചു , അതുകൂടി കണ്ടപ്പോൾ എന്റെ ഹൃദയം നിലച്ചു പോകുമോ എന്ന് തോന്നിപ്പോയി , പെട്ടന്നാണ് എന്നെ തള്ളിമാറ്റിക്കൊണ്ട് ഒരു സീനിയർ ചേച്ചി പുള്ളിയുടെ അടുത്തേക്ക് വേഗത്തിൽ നടന്നു പോയത് . അപ്പോഴാണ് എനിക്ക് മനസ്സിലായത് പുള്ളി എന്നെ നോക്കി അല്ല എന്റെ പിന്നിൽ വന്ന ആ ചേച്ചിയെ നോക്കിയാണ് ചിരിച്ചത് എന്ന് ,

ആ ചേച്ചി ചേട്ടന്റെ പിന്നിൽ ചേർന്നിരുന്ന് വയറിൽ കയ്യും ചുറ്റി പോകുന്നത് കണ്ടപ്പോൾ എന്റെ ഉള്ളിൽ എന്തെന്നറിയാത്ത ഒരു നൊമ്പരം ,  എന്റെ ചുമലിൽ ഒരു ഭാരം അനുഭവപ്പെട്ടു നോക്കുമ്പോൾ ഫർസാന എന്നെ കെട്ടിപ്പിടിച്ചു നിന്ന് ചിരിക്കുകയാണ് , ആദ്യം ഒരു ദേഷ്യം തോന്നിയെങ്കിലും പിന്നെ എനിക്കും ഓർത്തപ്പോൾ ചിരി വന്നു .

അപ്പോൾ ആണ് ഫർസാന എന്നെ മറ്റൊരു കാഴ്ച കൂടി കാട്ടിത്തരുന്നത് എന്നെ ക്ലാസ്സിൽ വച്ച് നോക്കിപ്പേടിപ്പിച്ച നാലെണ്ണവും നാല് സൈഡിൽ നിന്ന് അവർ പോകുന്നതും നോക്കി വിഷമിക്കുന്നു , അതുകൂടി കണ്ടപ്പോൾ ഞങ്ങളുടെ ചിരി കുറച്ചു ഉച്ചത്തിൽ ആയി

തുടരും…

35 Comments

  1. Praneshwari second season ntha cancel cheythath.? Oru part vannirunallo

    1. ഞാൻ പറഞ്ഞിരുന്നില്ലേ പ്രാണേശ്വരിയിലെ കഥാപാത്രങ്ങൾ പലരും ജീവിച്ചിരിക്കുന്നവർ ആണെന്ന്, അവർക്ക് ഞങ്ങളുടെ ജീവിതം വെറും ഫിക്ഷൻ ആയി എഴുതി കാണുവാൻ താല്പര്യം ഇല്ല എന്ന് പറഞ്ഞു, so i had no other options but to delete it, sorry bro

  2. Nannayittund

  3. ❤️❤️❤️?❤️❤️❤️

  4. സഞ്ജയ്‌ പരമേശ്വരൻ

    ഇങ്ങള് പെരുമ്പാവൂർ ന്ന് ആണോ….. ഞാനും പെരുമ്പാവൂർ ന്നാണ്

    1. ഞാൻ പെരുമ്പാവൂർ അല്ല ബ്രോ, പ്രാണേശ്വരി വായിച്ചിരുന്നെങ്കിൽ മനസ്സിലാകുമായിരുന്നു, ഇതെല്ലാം ആ കഥയിൽ ഉള്ള കാര്യങ്ങൾ തന്നെ ആണ്

  5. പ്രാണേശ്വരി S2 എഴുതിയിട്ട് എന്താ അത് Delete ചെയ്തത് ബ്രോ.?

    1. കഥാപാത്രങ്ങൾ നേരിട്ട് വന്ന്‌ പറഞ്ഞാൽ നിർത്താതിരിക്കാൻ പറ്റില്ലല്ലോ, അതാണ് പറ്റിയത് അതുകൊണ്ട് തന്നെ ഈ കഥയിൽ ആ കഥാപാത്രങ്ങൾ ആരും തന്നെ കാണില്ല. (കൂട്ടുകാർ) മാളുവും, ഉണ്ണിയും, അഖിലും, ലച്ചുവും ആന്റിയും അമ്മയും ഒക്കെ ഉണ്ടായേക്കാം

      1. ഓക്കെ ബ്രോ… പ്രാണേശ്വരി മനസ്സ് നിറച്ച ഒരു സ്റ്റോറി തന്നെ ആയിരുന്നു ട്ടോ… ???

  6. പ്രാണേശ്വരിയുടെ ഭാഗം ആണല്ലേ… അതായത് വാണി മിസ്സിന്റെ കഥ അല്ലേ… ❤️❤️❤️

      1. ❤️❤️❤️

  7. കാത്തിരിക്കുന്നു “ആ രാത്രിയിൽ”

  8. നിധീഷ്

    ????

  9. Hi bro veendum vannu. Santhosham. Mattae storiyumayi connect undallo nannayi. A story thanna feel vaerae leval thannae ayirunnu. Ithum starting super kanam veendum ❤❤❤❤

    1. ഇതും അതേ ഫീൽ തരട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു

  10. ത്രിലോക്

    മാഷേ.. ❤️

  11. Vannallo…. ❤

  12. മുത്തേയ് Welcome Back… ❤️❤️❤️

    1. മാലാഖയെ പ്രണയിച്ച ചെകുത്താൻ

      ഇത് മുമ്പ് വന്ന കഥ അല്ലെ അതിന്റെ നടുക്കഷ്ണം

  13. Bro,
    valarea nalugalukku sesham vendum vannadhil santhosham.
    thangalude migachakadhayude kadha patrangalaya maluchechy,unniyettan,lakshmi,patta,pine nayagan[ peru marannu poi]ivrude ippolathe life kurichariyuvai kathirikkunnu.

    1. അഖിലും ലക്ഷ്മിയും പാറ്റയും ഒന്നും ഇതിൽ ഉണ്ടാവില്ല ബ്രോ, വന്നാൽ തന്നെ ചെറിയ രീതിയിൽ മാത്രം ആയിരിക്കും, ഇത് മാളുവിന്റെയും ഉണ്ണിയുടെയും കഥ ആണ്

  14. ❤️❤️❤️

  15. ࿇ꫝηⱥη₫࿇

    ??

    1. പ്രൊഫസർ ബ്രോ

      ♥️♥️♥️

Comments are closed.