പിരിയില്ലൊരിക്കലും 1 [പ്രൊഫസർ ബ്രോ] 97

വർഷങ്ങൾക്ക് ശേഷമാണ് ഞാൻ അവനെ കാണുന്നത് . എന്റെ മുത്തിനെ .,.. ഒരേ വയറ്റിൽ പിറന്നില്ലെങ്കിലും എന്റെ കൂടപ്പിറപ്പാണ് അവൻ .

അന്ന് അവരെ എല്ലാവരെയും വിട്ട് ഇത്ര ദൂരേക്ക് പോരുമ്പോൾ ഞാൻ ഒരുപാട് കരഞ്ഞിരുന്നു . ഇവന് അന്നൊന്നും വല്യ വിഷമം ഉള്ളത് പോലെ എനിക്ക് തോന്നിയിട്ടില്ല . അല്ല അതിനുള്ള പ്രായം ഒന്നും അവന് അന്നുണ്ടായിരുന്നില്ലല്ലോ

എന്റെ അനിയൻ ഒരുപാട് വളർന്നിരിക്കുന്നു . വർഷങ്ങൾക്ക് ശേഷം അവൻ എന്നെ ചേച്ചീ എന്ന് വിളിച്ചപ്പോൾ എനിക്കുണ്ടായ സന്തോഷം…

“ചേച്ചി കല്യാണം കഴിക്കുന്നില്ലേ… ”

ഇവനെന്താ പെട്ടന്ന് ഇങ്ങനെ ചോദിക്കാൻ ,കുറച്ചു സമയമായി ഇവൻ എന്റൊപ്പം തന്നെ ഇരുന്നു സംസാരിക്കുകയായിരുന്നു , ഇനി അമ്മയെങ്ങാനും പറഞ്ഞു വിട്ടതായിരിക്കുമോ.

“വന്ന ഉടനെ നിനക്കിതല്ലാതെ വേറൊന്നും ചോദിക്കാനില്ലേ, ഇവിടെ അമ്മേടെ വക എന്നും ഉണ്ട് ഇനി നീ കൂടെ തുടങ്ങു ”

” എന്താണ് വല്ല ചുറ്റിക്കളിയും ഉണ്ടോ ”

അവന്റെ ആ ചോദ്യത്തിൽ ഞാൻ ഒന്ന് പരുങ്ങി , അതവൻ ശ്രദ്ധിച്ചു എന്നും തോന്നുന്നു . എന്തായാലും വിട്ടുകൊടുക്കാൻ പറ്റില്ലല്ലോ

” ഉണ്ടെങ്കിൽ ”

“ഉണ്ടെങ്കിൽ ഞാൻ ആന്റിയോട്‌ പറയാം, നമുക്ക് നടത്താം ”

“മോൻ അങ്ങനെ ബുദ്ധിമുട്ടണം എന്നില്ല, സമയമാകുമ്പോൾ ഞാൻ തന്നെ പറഞ്ഞോളാം ”

പറഞ്ഞു കഴിഞ്ഞപ്പോൾ ആണ് ഞാൻ പറഞ്ഞതിലെ മണ്ടത്തരം എനിക്ക് തന്നെ മനസ്സിലായത്

” അപ്പൊ ആരോ ഉണ്ട്, പോരട്ടെ പോരട്ടെ കഥ പോരട്ടെ ”

ഞാൻ പ്രതീക്ഷിച്ചത് പോലെ തന്നെ എന്റെ വായിൽ നിന്നും വീണ ആ വാക്കിൽ തന്നെ അവൻ കടിച്ചു തൂങ്ങി . ഇനി എന്തായാലും വീണിടത്തു കിടന്ന് ഉരുളുക തന്നെ

” എന്ത് കഥ എന്റെ കല്യാണത്തിന് സമയമാകുമ്പോൾ ഞാൻ പറഞ്ഞോളാം എന്നാ പറഞ്ഞെ അല്ലാതെ ”

“ഉവ്വ ഞാൻ വിശ്വസിച്ചു,  നീ കളിക്കാതെ കാര്യം പറയടി  ചേച്ചീ, ഇല്ലെങ്കിൽ ഞാൻ ഇപ്പൊ ആന്റിയെ വിളിച്ചു നിനക്കൊരാളെ ഇഷ്ടമാ എന്ന് പറയും ”

35 Comments

  1. Praneshwari second season ntha cancel cheythath.? Oru part vannirunallo

    1. ഞാൻ പറഞ്ഞിരുന്നില്ലേ പ്രാണേശ്വരിയിലെ കഥാപാത്രങ്ങൾ പലരും ജീവിച്ചിരിക്കുന്നവർ ആണെന്ന്, അവർക്ക് ഞങ്ങളുടെ ജീവിതം വെറും ഫിക്ഷൻ ആയി എഴുതി കാണുവാൻ താല്പര്യം ഇല്ല എന്ന് പറഞ്ഞു, so i had no other options but to delete it, sorry bro

  2. Nannayittund

  3. ❤️❤️❤️?❤️❤️❤️

  4. സഞ്ജയ്‌ പരമേശ്വരൻ

    ഇങ്ങള് പെരുമ്പാവൂർ ന്ന് ആണോ….. ഞാനും പെരുമ്പാവൂർ ന്നാണ്

    1. ഞാൻ പെരുമ്പാവൂർ അല്ല ബ്രോ, പ്രാണേശ്വരി വായിച്ചിരുന്നെങ്കിൽ മനസ്സിലാകുമായിരുന്നു, ഇതെല്ലാം ആ കഥയിൽ ഉള്ള കാര്യങ്ങൾ തന്നെ ആണ്

  5. പ്രാണേശ്വരി S2 എഴുതിയിട്ട് എന്താ അത് Delete ചെയ്തത് ബ്രോ.?

    1. കഥാപാത്രങ്ങൾ നേരിട്ട് വന്ന്‌ പറഞ്ഞാൽ നിർത്താതിരിക്കാൻ പറ്റില്ലല്ലോ, അതാണ് പറ്റിയത് അതുകൊണ്ട് തന്നെ ഈ കഥയിൽ ആ കഥാപാത്രങ്ങൾ ആരും തന്നെ കാണില്ല. (കൂട്ടുകാർ) മാളുവും, ഉണ്ണിയും, അഖിലും, ലച്ചുവും ആന്റിയും അമ്മയും ഒക്കെ ഉണ്ടായേക്കാം

      1. ഓക്കെ ബ്രോ… പ്രാണേശ്വരി മനസ്സ് നിറച്ച ഒരു സ്റ്റോറി തന്നെ ആയിരുന്നു ട്ടോ… ???

  6. പ്രാണേശ്വരിയുടെ ഭാഗം ആണല്ലേ… അതായത് വാണി മിസ്സിന്റെ കഥ അല്ലേ… ❤️❤️❤️

      1. ❤️❤️❤️

  7. കാത്തിരിക്കുന്നു “ആ രാത്രിയിൽ”

  8. നിധീഷ്

    ????

  9. Hi bro veendum vannu. Santhosham. Mattae storiyumayi connect undallo nannayi. A story thanna feel vaerae leval thannae ayirunnu. Ithum starting super kanam veendum ❤❤❤❤

    1. ഇതും അതേ ഫീൽ തരട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു

  10. ത്രിലോക്

    മാഷേ.. ❤️

  11. Vannallo…. ❤

  12. മുത്തേയ് Welcome Back… ❤️❤️❤️

    1. മാലാഖയെ പ്രണയിച്ച ചെകുത്താൻ

      ഇത് മുമ്പ് വന്ന കഥ അല്ലെ അതിന്റെ നടുക്കഷ്ണം

  13. Bro,
    valarea nalugalukku sesham vendum vannadhil santhosham.
    thangalude migachakadhayude kadha patrangalaya maluchechy,unniyettan,lakshmi,patta,pine nayagan[ peru marannu poi]ivrude ippolathe life kurichariyuvai kathirikkunnu.

    1. അഖിലും ലക്ഷ്മിയും പാറ്റയും ഒന്നും ഇതിൽ ഉണ്ടാവില്ല ബ്രോ, വന്നാൽ തന്നെ ചെറിയ രീതിയിൽ മാത്രം ആയിരിക്കും, ഇത് മാളുവിന്റെയും ഉണ്ണിയുടെയും കഥ ആണ്

  14. ❤️❤️❤️

  15. ࿇ꫝηⱥη₫࿇

    ??

    1. പ്രൊഫസർ ബ്രോ

      ♥️♥️♥️

Comments are closed.