പിരിയില്ലൊരിക്കലും 1 [പ്രൊഫസർ ബ്രോ] 97

ഫോൺ എടുത്ത് ഉണ്ണിയുടെ നമ്പർ ഡയൽ ചെയ്തു . ഞാനും അവനും ചേർന്ന് നിന്ന് എടുത്ത സെല്ഫി ആണ് കോൺടാക്ട് ഇമേജ് ആയി സേവ് ചെയ്തിരിക്കുന്നത് . ഓരോ വട്ടം ആ ഫോട്ടോ കാണുമ്പോളും അറിയാതെ ചുണ്ടിൽ ഒരു ചിരി വിരിയും . ഇത് മാത്രമല്ല അവനോടൊപ്പം ഉള്ള ഓരോ നിമിഷങ്ങളും എനിക്ക് സന്തോഷം തന്നവ ആയിരുന്നു . പിന്നെ ചട്ടീം കലോം ആകുമ്പോൾ തട്ടീം മുട്ടീം ഇരിക്കുമല്ലോ …, അതുകൊണ്ട് ഇഷ്ടം പോലെ വഴക്കുകളും ഉണ്ടായിട്ടുണ്ട്

അയ്യോ , ഇപ്പഴാ ഓർത്തത് രണ്ട് ദിവസമായി ഞാൻ അവനോട് വഴക്കായിരുന്നു , അത് മറന്നത് കൊണ്ടാണ് ഇപ്പൊ കാൾ ചെയ്തത് ., എന്തായാലും അവൻ ഫോൺ എടുത്തില്ല അതിന് മുൻപ് തന്നെ കാൾ കട്ട്‌ ചെയ്തു

“വേണേ ഇങ്ങോട്ട് വിളിക്കെടാ തെണ്ടീ…”

ചിരിയോടെ തന്നെ അത് പറഞ്ഞിട്ട് ഞാൻ അവന്റെ പേരിൽ സേവ് ചെയ്തിരിക്കുന്ന ഫോൾഡർ ഓപ്പൺ ചെയ്തു , ഞങ്ങൾ പ്രണയിക്കാൻ തുടങ്ങിയത് മുതൽ ഉള്ള ഫോട്ടോകൾ എല്ലാം എന്റെ കയ്യിൽ ഭദ്രമാണ്

ഓരോ ഫോട്ടോകൾ തട്ടിമാറ്റി പിന്നിലേക്ക് പോകുമ്പോഴും അതെല്ലാം ഓരോരോ ഓർമ്മകൾ ആയി ആണ് മനസ്സിലേക്ക് പതിയുന്നത് .

അവസാനത്തെ ഫോട്ടോ എത്തിയപ്പോൾ ഞാൻ അതിലേക്ക് ഒന്ന് നോക്കി ഇരുന്ന് പോയി , തലയിലും കയ്യിലും കെട്ടുമായി ആശുപത്രി കട്ടിലിൽ കിടക്കുന്ന ഉണ്ണിയുടെ ചിത്രം .ഞാൻ അവനോട് ഇഷ്ടമാണ് എന്ന് പറഞ്ഞ ദിവസം … എല്ലാം മറക്കാൻ സാധിക്കാത്ത ഓർമ്മകൾ

അന്ന് ആ കോളേജിൽ കാല് കുത്തുമ്പോൾ ഉള്ളിൽ ഭയം ആയിരുന്നു , റാഗിംങിനെ കുറിച്ച് കേട്ടിട്ടുള്ള കഥകൾ , പരിചയമില്ലാത്ത മുഖങ്ങൾ പകരുന്ന പകപ്പ് , കോളേജ് മുറ്റം മുഴുവൻ നിറഞ്ഞ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഫ്ലെക്സ് . എല്ലാം എൻറെ ഉള്ളിലെ ഭയത്തിനെ ഇരട്ടിയാക്കി

“ഏയ്യ്… എന്താടോ പേടിച്ചു നടക്കുന്നത് , പേടിക്കണ്ട ഇവിടെ റാഗിംഗ് ഒന്നും ഇല്ലാട്ടോ”

തൊട്ടടുത്തു നിന്നും പെട്ടന്നൊരു സംസാരം ഉയർന്നപ്പോൾ ഞാൻ അറിയാതെ ഒന്ന് ഞെട്ടി . ശ്വാസഗതി സാധാരണയിലേക്ക് എത്താൻ കുറച്ചു സമയം എടുത്തു

ആ ശബ്ദത്തിന്റെ ഉറവിടം തേടി അലഞ്ഞ എന്റെ കണ്ണുകൾ വിശ്രമിച്ചത് ആ മുഖത്തായിരുന്നു ,…

35 Comments

  1. Praneshwari second season ntha cancel cheythath.? Oru part vannirunallo

    1. ഞാൻ പറഞ്ഞിരുന്നില്ലേ പ്രാണേശ്വരിയിലെ കഥാപാത്രങ്ങൾ പലരും ജീവിച്ചിരിക്കുന്നവർ ആണെന്ന്, അവർക്ക് ഞങ്ങളുടെ ജീവിതം വെറും ഫിക്ഷൻ ആയി എഴുതി കാണുവാൻ താല്പര്യം ഇല്ല എന്ന് പറഞ്ഞു, so i had no other options but to delete it, sorry bro

  2. Nannayittund

  3. ❤️❤️❤️?❤️❤️❤️

  4. സഞ്ജയ്‌ പരമേശ്വരൻ

    ഇങ്ങള് പെരുമ്പാവൂർ ന്ന് ആണോ….. ഞാനും പെരുമ്പാവൂർ ന്നാണ്

    1. ഞാൻ പെരുമ്പാവൂർ അല്ല ബ്രോ, പ്രാണേശ്വരി വായിച്ചിരുന്നെങ്കിൽ മനസ്സിലാകുമായിരുന്നു, ഇതെല്ലാം ആ കഥയിൽ ഉള്ള കാര്യങ്ങൾ തന്നെ ആണ്

  5. പ്രാണേശ്വരി S2 എഴുതിയിട്ട് എന്താ അത് Delete ചെയ്തത് ബ്രോ.?

    1. കഥാപാത്രങ്ങൾ നേരിട്ട് വന്ന്‌ പറഞ്ഞാൽ നിർത്താതിരിക്കാൻ പറ്റില്ലല്ലോ, അതാണ് പറ്റിയത് അതുകൊണ്ട് തന്നെ ഈ കഥയിൽ ആ കഥാപാത്രങ്ങൾ ആരും തന്നെ കാണില്ല. (കൂട്ടുകാർ) മാളുവും, ഉണ്ണിയും, അഖിലും, ലച്ചുവും ആന്റിയും അമ്മയും ഒക്കെ ഉണ്ടായേക്കാം

      1. ഓക്കെ ബ്രോ… പ്രാണേശ്വരി മനസ്സ് നിറച്ച ഒരു സ്റ്റോറി തന്നെ ആയിരുന്നു ട്ടോ… ???

  6. പ്രാണേശ്വരിയുടെ ഭാഗം ആണല്ലേ… അതായത് വാണി മിസ്സിന്റെ കഥ അല്ലേ… ❤️❤️❤️

      1. ❤️❤️❤️

  7. കാത്തിരിക്കുന്നു “ആ രാത്രിയിൽ”

  8. നിധീഷ്

    ????

  9. Hi bro veendum vannu. Santhosham. Mattae storiyumayi connect undallo nannayi. A story thanna feel vaerae leval thannae ayirunnu. Ithum starting super kanam veendum ❤❤❤❤

    1. ഇതും അതേ ഫീൽ തരട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു

  10. ത്രിലോക്

    മാഷേ.. ❤️

  11. Vannallo…. ❤

  12. മുത്തേയ് Welcome Back… ❤️❤️❤️

    1. മാലാഖയെ പ്രണയിച്ച ചെകുത്താൻ

      ഇത് മുമ്പ് വന്ന കഥ അല്ലെ അതിന്റെ നടുക്കഷ്ണം

  13. Bro,
    valarea nalugalukku sesham vendum vannadhil santhosham.
    thangalude migachakadhayude kadha patrangalaya maluchechy,unniyettan,lakshmi,patta,pine nayagan[ peru marannu poi]ivrude ippolathe life kurichariyuvai kathirikkunnu.

    1. അഖിലും ലക്ഷ്മിയും പാറ്റയും ഒന്നും ഇതിൽ ഉണ്ടാവില്ല ബ്രോ, വന്നാൽ തന്നെ ചെറിയ രീതിയിൽ മാത്രം ആയിരിക്കും, ഇത് മാളുവിന്റെയും ഉണ്ണിയുടെയും കഥ ആണ്

  14. ❤️❤️❤️

  15. ࿇ꫝηⱥη₫࿇

    ??

    1. പ്രൊഫസർ ബ്രോ

      ♥️♥️♥️

Comments are closed.