പിരിയില്ലൊരിക്കലും 1 [പ്രൊഫസർ ബ്രോ] 100

“താൻ വന്നേ , ഞാൻ കൊണ്ട് വിടാം ”

കുറച്ചു സമയമായിട്ടും ഞാൻ വഴി ആലോചിച്ചു നിൽക്കുന്നത് കണ്ടിട്ടാകാം പുള്ളി അങ്ങനെപറഞ്ഞുകൊണ്ട് എന്റെ മുന്നിൽ നടന്നു

അപ്പോഴാണ് ഞാൻ പുള്ളിയെ മൊത്തമായി ശ്രദ്ധിക്കുന്നത് , ബ്ലു കളർ ജീൻസും, പശമുക്കി വടി പോലെ ആക്കിയ വൈറ്റ് ഷർട്ടും , കൂടുതൽ വിശദീകരിക്കാൻ ഒന്നും അറിയില്ല എന്നാലും ആര് കണ്ടാലും ഒന്ന് നോക്കി പോകും അങ്ങനെ ഒരു ചേട്ടൻ

“ഡോ , ഇതാ തന്റെ ക്ലാസ്സ്‌ ”

“ഇതൊക്കെ എപ്പോ എത്തി ”

മനസ്സിൽ പറഞ്ഞതാണെങ്കിലും കുറച്ചു ശബ്ദം കൂടിപ്പോയെന്ന് പറഞ്ഞു കഴിഞ്ഞാണ് മനസ്സിലായത് ,  തല ഉയർത്തി പുള്ളിയെ നോക്കുമ്പോൾ പുള്ളി എന്നെ നോക്കി ചിരിച്ചുകൊണ്ട് നിൽക്കുന്നുണ്ട്

“അതെങ്ങനെയാ , മനസ്സ് വേറെ എങ്ങോ അല്ലെ , പിന്നെ എങ്ങനെയാ , അല്ല താൻ ഈ സ്റ്റെപ് കയറിയത് പോലും ഓർക്കുന്നില്ലേ ”

തിരിഞ്ഞു നോക്കിയപ്പോൾ ആണ് എനിക്കും ആ സംശയം തോന്നിയത് , എന്നാലും ഞാൻ അറിയാതെ ആ സ്റ്റെപ് ഒക്കെ  ഞാൻ എങ്ങനെ കേറി …

പുള്ളിക്ക് മറുപടിയായി ഒരു വളിഞ്ഞ ചിരി ചിരിക്കാൻ മാത്രമേ പറ്റിയുള്ളൂ .

“ശരി , എന്തായാലും താൻ ക്ലാസ്സിൽ കേറ് എനിക്ക് വേറെ പണിയുണ്ട്”

“ചേട്ടന്റെ പേരെന്താ”

പുള്ളി തിരിഞ്ഞു നടക്കുകയാണ് എന്ന് കണ്ടപ്പോൾ പെട്ടന്ന് ചോദിച്ചതാ ,പക്ഷെ ആ ചോദ്യത്തിനും കുറച്ചു ഒച്ച കൂടിപ്പോയി

“തന്റെ വായിൽ വല്ല ആംപ്ലിഫയറും ഉണ്ടോ , എന്താ ശബ്ദം ”

എന്തായാലും കോളേജിലെ തുടക്കം കൊള്ളാം ,

“എന്റെ പേര് , ദീപക് ”

“ഏതാ ബ്രാഞ്ച് ,..?”

“ആഹാ വന്നപ്പോൾ കരയാൻ നിന്ന ആളാ , ഇപ്പൊ ഫോമായല്ലോ”

നാണംകെടാൻ ബാക്കി ഒന്നും ഇല്ലാതിരുന്നത്കൊണ്ട് പുള്ളിയുടെ ആ ചോദ്യത്തിൽ ചളിപ്പൊന്നും തോന്നിയില്ല

35 Comments

  1. Praneshwari second season ntha cancel cheythath.? Oru part vannirunallo

    1. ഞാൻ പറഞ്ഞിരുന്നില്ലേ പ്രാണേശ്വരിയിലെ കഥാപാത്രങ്ങൾ പലരും ജീവിച്ചിരിക്കുന്നവർ ആണെന്ന്, അവർക്ക് ഞങ്ങളുടെ ജീവിതം വെറും ഫിക്ഷൻ ആയി എഴുതി കാണുവാൻ താല്പര്യം ഇല്ല എന്ന് പറഞ്ഞു, so i had no other options but to delete it, sorry bro

  2. Nannayittund

  3. ❤️❤️❤️?❤️❤️❤️

  4. സഞ്ജയ്‌ പരമേശ്വരൻ

    ഇങ്ങള് പെരുമ്പാവൂർ ന്ന് ആണോ….. ഞാനും പെരുമ്പാവൂർ ന്നാണ്

    1. ഞാൻ പെരുമ്പാവൂർ അല്ല ബ്രോ, പ്രാണേശ്വരി വായിച്ചിരുന്നെങ്കിൽ മനസ്സിലാകുമായിരുന്നു, ഇതെല്ലാം ആ കഥയിൽ ഉള്ള കാര്യങ്ങൾ തന്നെ ആണ്

  5. പ്രാണേശ്വരി S2 എഴുതിയിട്ട് എന്താ അത് Delete ചെയ്തത് ബ്രോ.?

    1. കഥാപാത്രങ്ങൾ നേരിട്ട് വന്ന്‌ പറഞ്ഞാൽ നിർത്താതിരിക്കാൻ പറ്റില്ലല്ലോ, അതാണ് പറ്റിയത് അതുകൊണ്ട് തന്നെ ഈ കഥയിൽ ആ കഥാപാത്രങ്ങൾ ആരും തന്നെ കാണില്ല. (കൂട്ടുകാർ) മാളുവും, ഉണ്ണിയും, അഖിലും, ലച്ചുവും ആന്റിയും അമ്മയും ഒക്കെ ഉണ്ടായേക്കാം

      1. ഓക്കെ ബ്രോ… പ്രാണേശ്വരി മനസ്സ് നിറച്ച ഒരു സ്റ്റോറി തന്നെ ആയിരുന്നു ട്ടോ… ???

  6. പ്രാണേശ്വരിയുടെ ഭാഗം ആണല്ലേ… അതായത് വാണി മിസ്സിന്റെ കഥ അല്ലേ… ❤️❤️❤️

      1. ❤️❤️❤️

  7. കാത്തിരിക്കുന്നു “ആ രാത്രിയിൽ”

  8. നിധീഷ്

    ????

  9. Hi bro veendum vannu. Santhosham. Mattae storiyumayi connect undallo nannayi. A story thanna feel vaerae leval thannae ayirunnu. Ithum starting super kanam veendum ❤❤❤❤

    1. ഇതും അതേ ഫീൽ തരട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു

  10. ത്രിലോക്

    മാഷേ.. ❤️

  11. Vannallo…. ❤

  12. മുത്തേയ് Welcome Back… ❤️❤️❤️

    1. മാലാഖയെ പ്രണയിച്ച ചെകുത്താൻ

      ഇത് മുമ്പ് വന്ന കഥ അല്ലെ അതിന്റെ നടുക്കഷ്ണം

  13. Bro,
    valarea nalugalukku sesham vendum vannadhil santhosham.
    thangalude migachakadhayude kadha patrangalaya maluchechy,unniyettan,lakshmi,patta,pine nayagan[ peru marannu poi]ivrude ippolathe life kurichariyuvai kathirikkunnu.

    1. അഖിലും ലക്ഷ്മിയും പാറ്റയും ഒന്നും ഇതിൽ ഉണ്ടാവില്ല ബ്രോ, വന്നാൽ തന്നെ ചെറിയ രീതിയിൽ മാത്രം ആയിരിക്കും, ഇത് മാളുവിന്റെയും ഉണ്ണിയുടെയും കഥ ആണ്

  14. ❤️❤️❤️

  15. ࿇ꫝηⱥη₫࿇

    ??

    1. പ്രൊഫസർ ബ്രോ

      ♥️♥️♥️

Comments are closed.