പതിമൂന്നാം ? തീയാട്ട് [ Sajith ] 1412

“”ഞാനേയ് താഴത്ത് മുറ്റത്ത് വണ്ടി നിർത്തിയിരിക്കാ…””,””അത് കൊണ്ടേ ഗ്യാരേജിൽ വച്ചിട്ട് ഓടി വരാട്ടോ…””,

അപ്പൂൻ്റെ മുഖത്ത് വീണു കിടന്ന മുടി ചെവിക്ക് പുകറിലേക്ക് ഒതുക്കി വച്ച് നെറ്റിയിലൊരുമ്മ കൊടുത്ത് കുഞ്ഞൂട്ടൻ താഴേക്കിറങ്ങി. മുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്കെടുത്ത് നേരെ ഗ്യാരേജിലേക്ക് കയറ്റി ലോക്ക് ചെയ്ത് ഷീറ്റിട്ട് മൂടി. ഹെൽമെറ്റെടുത്ത് ഒരു ഹാങ്കറിൽ തൂക്കി.

തിരികെ മുറിയലെത്തിയപ്പഴേക്കും അപ്പു ഉറക്കം പിടിച്ചിരുന്നു. കുഞ്ഞൂട്ടനും പതുക്കെ പുതപ്പ് ഉയർത്തി അപ്പുവിൻ്റെ കൂടെ കയറി കിടന്നു. അർത്ഥബോധത്തിൽ കുഞ്ഞൂട്ടനെ അവള് കൈ ചൊണ്ട് ഒന്ന് ചുറ്റിപിടിച്ചു. ഇപ്രാവശ്യമെന്നാൽ കാലെടുത്ത് കുഞ്ഞൂട്ടന് മുകളിലൂടെ ഇട്ടില്ല. കുഞ്ഞൂട്ടനും പതുക്കെ മയക്കത്തിലേക്ക് വീണു.

താഴെ കാറിൻ്റെ ഹോണടി കേട്ടപ്പൊ കുഞ്ഞൂട്ടനൊന്ന് എഴുന്നേറ്റു. ഒച്ചയുണ്ടാക്കാതെ കുഞ്ഞൂട്ടൻ പുറത്തിറങ്ങി വാതിൽ പുറത്തു നിന്നും ചാരി. പടികളിറങ്ങി താഴെയെത്തി. ക്ഷേത്രത്തിൽ പോയ സ്ത്രീകളെല്ലാം മടങ്ങി ഒന്നിരുന്നു. ആദ്യം കയറി വന്നത് ഇന്ദിരാമ്മയും കനക അമ്മായിയുമാണ് പുറകെ ബാക്കിയുള്ളവരും.

രണ്ടുപേരും കുഞ്ഞൂട്ടനോട് യാത്രയുടെ വിശേഷങ്ങളൊക്കെ തിരക്കി കൊഴപ്പമൊന്നു മുണ്ടായില്ലെന്ന് പറഞ്ഞു. അപ്പൂനെ തിരക്കിയപ്പൊ വയ്യ എന്നും ഭക്ഷണം കഴിച്ചപാടെ ഉറങ്ങിയെന്നും ഇനി ശല്ല്യം ചെയ്യെണ്ടെന്നും പറഞ്ഞു. ഇന്ദിരാമ്മ ക്ഷേത്രത്തിൽ നിന്ന് കൊണ്ടുവന്ന നേദ്യചോറും പാൽപായസവും കുഞ്ഞൂട്ടന് വിളമ്പി കൊടുത്തു. അവന് വല്ല്യ വിശപ്പുണ്ടായില്ല. അപ്പു മുകളിൽ കിടക്കല്ലേ എന്നുള്ള ചിന്തയിൽ ഇന്ദിരാമ്മ കൊടുത്ത ഭക്ഷണത്തിൻ്റെ പകുതി കഴിച്ചെഴുന്നേറ്റു.

തിരികെ മുറിയിൽ കയറി വാതിലടച്ചു. അപ്പു തിരിഞ്ഞ് കിടന്ന് പൊസിഷൻ മാറ്റിയിട്ടുണ്ട്. കുഞ്ഞൂട്ടൻ കൂടെ കയറി കിടന്ന് അപ്പൂൻ്റെ വയറിലൂടെ ചുറ്റി പിടിച്ചു. പതുക്കെ ഉറങ്ങി പോയി.

കാലത്തേ മൂന്നു മണിയുടെ അലാറം കേട്ട് കൊണ്ട് കുഞ്ഞൂട്ടൻ എഴുന്നേറ്റു. പറഞ്ഞിട്ട് കാര്യമില്ല ഇനിയും പതിനൊന്ന് ദിവസം ഇത് തന്നെയായിരിക്കും അവസ്ഥ. അലാറം അവൻ ഓഫ് ചെയ്തു. ഒന്നു മറിയാതെ സുഗിച്ച് ചിടക്കാണ് അപ്പു. കുഞ്ഞൂട്ടൻ അവളെ കുലുക്കി വിളിച്ച് എഴുന്നേൽപ്പിച്ചു. ഉറക്കം പോയ കലിപ്പിൽ കുഞ്ഞൂട്ടനിട്ടൊരു കടിയും കൊടുത്ത് തൻ്റെ റൂമിലേക്ക് പോയി. അവൻ്റെ ഷർട്ടൊന്ന് അഴിച്ച് കൊടുക്ക പോലും ചെയ്തില്ല അവൾ.

അപ്പൂ പോയി കഴിഞ്ഞ് കുഞ്ഞൂട്ടൻ ബാത്ത് റൂമിൽ കയറി ഒന്ന് ഫ്രഷായി. കുളിച്ച് ഒരു ചെക്ക് ഷർട്ടും വെള്ള മുണ്ടും ചുറ്റി താഴെയെത്തി. ഓരോരുത്തരായി ഒരുങ്ങി ഇറങ്ങി കൊണ്ടിരുന്നു. കുഞ്ഞൂട്ടൻ സ്രാവണിനോടൊപ്പം ക്ഷേത്രത്തിലേക്ക് തിരിച്ചു. നിർമ്മാല്ല്യം തൊഴാൻ അത്യാവശ്യം ആളുകളുണ്ടായിരുന്നു. കുഞ്ഞൂട്ടനും സ്രാവണും ഒരു മൂലക്കെ നിന്ന് ദേവിയെ ദർശിച്ചു. ശേഷം തിരികെയിറങ്ങി പുറത്തുള്ള ചായക്കടയിൽ കയറി ഒരോ കട്ടൻ കുടിച്ചു. വയലൂര് കല്ല്യാണം കൂടാൻ പോയി അവസാനം കല്ല്യാണം കഴിക്കേണ്ടി വന്ന ഒരു ഹധഭാഗ്യൻ്റെ കഥപറഞ്ഞപ്പൊൾ സ്രാവണും ഉറക്കെ ചിരിച്ചു.

58 Comments

  1. Paruttye othiri ishttam ayi ❤️

Comments are closed.