ഫോട്ടോ കണ്ട കണ്ണൻ കണ്ണ് രണ്ടും മിഴിച്ചു. കാര്യം അവനേക്കാളും രണ്ട് വയസ് മൂപ്പുണ്ട് അനിക്ക്. പക്ഷെ ഒരു എട്ടും പൊട്ടും തിരിയാത്ത ഒരുത്തനാണവനെന്ന് കണ്ണന് നല്ല പോലെ അറിയാം. ഫോട്ടോ കണ്ടയുടനെ കണ്ണൻ കുഞ്ഞൂട്ടനെ വിളിച്ചു കാര്യം തിരക്കി.
അനി ഇന്ന് കാലത്തെ വിളിച്ച് വയനാട് ട്രിപ്പ് പോരണം എന്ന് പറഞ്ഞത് മുതൽ ചെകിളക്ക് തട്ടുകിട്ടിയതും ഇപ്പൊ ദാ താലി കെട്ടാൻ പോണ സംഭവം വരെ പറഞ്ഞ് കൊടുത്തു. കൂടെ അനിയുടെ വീട്ടിൽ പോയി സംസാരിക്കാൻ കണ്ണനെ ഏർപ്പാടാക്കി.
കെട്ടിമേളമുയർന്നു. വിറക്കുന്ന കൈകളോടെ അനി അവളെ താലി ചാർത്തി. കുഞ്ഞൂട്ടൻ ഇതെല്ലാം മുബൈലിൽ പകർത്തി ഗ്രൂപ്പിൽ അറഞ്ചം പുറഞ്ചം വിതറി. താലി കെട്ടി കന്യകാദാനമായി വലംവെപ്പായി മധുരം കൊടുക്കലായി. അവസാനം റിസപ്ക്ഷനും കഴിഞ്ഞ് അവര് തന്നെ ഒരുക്കിയ കാറിൽ അനിയേയും സേതുവിനേയും യാത്രയാക്കി. ഇറങ്ങാൻ നേരമായപ്പോഴേക്കും അളിയനൊന്ന് തണുത്തു. പുള്ളിവന്ന് ഒരു കെട്ടിപിടുത്തം ഒക്കെ കഴിഞ്ഞാണ് അനിയേയും സേതുവിനേയും യാത്രയാക്കിയത്.
കർണ്ണൻ അനിയുടെ വീട്ടിൽ എല്ലാം പറഞ്ഞ് ബോധിപ്പിച്ചിരുന്നു. അവരത്യാവശ്യം വിശാല ചിന്താഗതിയുള്ള വരായത് കൊണ്ട് ഒന്നും പറഞ്ഞില്ല. കണ്ണൻ ശരത്തിനേയും പാപ്പിയേയും ജോൺസനെയും ലിജിനേയും സന്ദീപിനെയും ഉനൈസിനെയും വിളിച്ച് ഒരു ചെറിയ പന്തലൊക്കെ തട്ടികൂട്ടി. അത്യാവശ്യം ആളുകൾക്ക് വേണ്ട റിസപ്ക്ഷൻ പരിപാടികളും സംഘടിപ്പിച്ചു. ഫോട്ടോ എടുക്കാൻ പുറത്തു നിന്ന് ആരെയും ഏർപ്പാടാക്കിയില്ല. അനിയുടെ സോണി ക്യാമറയിൽ കണ്ണൻ തന്നെ ചിത്രങ്ങളെടുക്കാൻ നിന്നു.
വയലൂര് നിന്ന് അനിയും സേതുവും അവളുടെ അങ്ങളയും ഒരു വണ്ടിയിൽ യാത്രതിരിച്ചു. പാവം കുഞ്ഞൂട്ടൻ ഒറ്റയ്ക്ക് അനിയുടെ ബൈക്കെടുത്ത് ചുരമിറങ്ങേണ്ടി വന്നു.
നാട്ടിലെത്തിയ മകനെയും മരുമകളെയും നിലവിളക്ക് കൊടുത്തു കൊണ്ട് തന്നെ അനിയുടെ അമ്മ സ്വീകരിച്ചു. തിരികെ എത്തിയ കുഞ്ഞൂട്ടൻ സുഹൃത്തുക്കളോട് അൽപ നേരം സംസാരിച്ചു നിന്നു. അനിയുടെ അച്ഛൻ്റെ കണ്ണിൽ പെടാതെയാണ് അവൻ്റെ നടപ്പ്. കുഞ്ഞൂട്ടനാണല്ലോ അനിയെ കൂട്ടി കൊണ്ടു പോയത്.
സുഹൃത്തുക്കളോടൊപ്പമിരുന്ന് കുഞ്ഞൂട്ടൻ ഭക്ഷണം കഴിച്ച് മടക്കയാത്രക്കൊരുങ്ങി.അനിയെ കാണാൻ നിൽക്കാതെ ബൈക്കിൻ്റെ ചാവി കണ്ണനെ ഏൽപ്പിച്ച് അനിക്കൊരു മെസേജുമിട്ട് കുഞ്ഞൂട്ടൻ നീലിമ്പപുരത്ത് നിന്ന് വൈജയന്തിയിലേക്ക് മടങ്ങി.
സമയം ഏകദേശം അഞ്ചുമണിയോടടുത്തായി മടങ്ങി പോരുമ്പോൾ. അപ്പു ഒന്നു രണ്ട് വട്ടം വിളിച്ച് എവിടെ എത്തിയെന്നന്വേഷിച്ചു. ഉച്ചയ്ക്ക് അപ്പു തന്നെ പാറുവിനും അമ്മയ്ക്കുമുള്ള ചോറ് കൊണ്ടുചെന്ന് കൊടുത്തു. അവരുടെ ഒപ്പം ഇരുന്ന് കഴിക്കുന്ന ഒരു സെൽഫിയും അയച്ചു. പാലക്കാടിൻ്റെ ഇളം ചൂടുള്ള കാറ്റും ആസ്വദിച്ച് കുഞ്ഞൂട്ടൻ വൈജയന്തി ലക്ഷ്യമാക്കി പുറപ്പെട്ടു. ബോർഡർ കഴിഞ്ഞ് അപ്പൂനൊരു മെസേജിട്ടു.
Paruttye othiri ishttam ayi ❤️