കുഞ്ഞൂട്ടൻ അതിൻ്റെ ഹാൻ്റിലിൽ ഒന്ന് പിടിച്ച് തിരിച്ചു നോക്കി. എന്തോ ഒരു അടുപ്പം ആഹ് വണ്ടിയോട് അവന് നോന്നി. തിരികെ പായ എടുത്ത് മൂടി വെച്ച് സ്രാവണിൻ്റെ ബൈക്കിനടുത്തെത്തി.
“”ടാ ഇതിൽ പില്ല്യൺ പോവോ…””,
സ്കാമ്പ്ലറിൻ്റെ സീറ്റിംഗ് പൊസിഷൻ കണ്ട് കുഞ്ഞൂട്ടന് സംശയമായി.
“”പോവലല്ലല്ലോ പോയിക്കലല്ലേ…””,””നീ വണ്ടി ഇട്ക്ക്…””,
കുഞ്ഞൂട്ടൻ ചാവി ഇട്ട് ഹാൻ്റിൽ ലോക്കെടുത്തു എന്നിട്ട് സ്റ്റാർട്ട് ചെയ്ത് ബൈക്കിൽ കയറി. അവനത് തീരെ കംഫർട്ടബിളായി തോന്നിയില്ല. ഡേർട്ട് ബൈക്ക് ആയതോണ്ട് ഈ നാട്ടിൻ പുറത്തെ വഴികളിലൂടെ ഓടിക്കാൻ ഇതാണ് നല്ലതെന്ന് തോന്ന്ണു.
സ്രാവൺ ഇവടെ അടുത്തു തന്നെയാണ് താമസം. മാധവൻ ചെറിയച്ഛൻ്റെ മകൻ. സ്രാവൺ പറഞ്ഞ വഴി കുഞ്ഞൂട്ടൻ ബൈക്കോടിച്ചു. ചെന്നു നിന്നത് ഒരു പെട്ടിക്കടയുടെ മുന്നിലാണ്. ബൈക്കവിടെ നിറുത്തി രണ്ട് പേരും കടയിലേക്ക് ചെന്നു. രണ്ട് ചായപറഞ്ഞു.
സ്രാവണ് സിഗരറ്റ് വലിക്കുന്ന ശീലമുണ്ട്. അവനൊരു കിംഗ് വാങ്ങി. എന്നിട്ട് കത്തിച്ചു. കടക്കാരൻ കൊടുത്ത ചായയുമായി രണ്ടുപേരും കടയുടെ അടുത്തു നിന്ന് കുറച്ച് മാറി നിന്നു.
ഒരു വെള്ളക്കെട്ടിനടുത്താണ് പെട്ടി പീടിക. അതിനടുത്തായി ഒരു കലിങ്കുണ്ട് കുഞ്ഞൂട്ടനും സ്രാവണും കൂടി അതിലിരുന്നു. ഒരു ഭാഗത്ത് വെള്ളക്കെട്ടാണങ്കിൽ മറുഭാഗത്ത് കൊയ്യാൻ പാകമായ വയലാണ്. കതിരിനൊക്കെ നല്ല സ്വർണ്ണനിറം വെച്ച് തുടങ്ങി. വിളഞ്ഞകതിര് നോക്കി കൊത്തികൊണ്ട് പാറുന്ന പനങ്കിളികളെ കുഞ്ഞൂട്ടൻ നോക്കിയിരുന്നു. അവറ്റകളെ പേടിപ്പിക്കാനായിട്ട് വയലിൽ നാട്ടിയ കോലത്തിൻ്റെ കൈയ്യിസിരുന്നാണ് തത്തകൾ അരിമണി കൊത്തി തിന്നുന്നത്. വയലിന് നടുവിലായിട്ട് ഒരു വൈക്കോൽ തട്ടിയുണ്ട് അതിൽ കയറി ഇരുന്നാൽ നല്ല ഇളം ചൂടുള്ള പാലത്തൂര് കാറ്റടിക്കും.
“”കുഞ്ഞൂട്ടാ… എങ്ങനെ ഇണ്ട് പ്ലെയ്സ്..””,
“”കൊള്ളാം അടിപൊളിയാണ്…””,
തൻ്റെ നാടിനെ കുറിച്ച് ഒരാൾ നല്ലത് പറഞ്ഞതിൽ സ്രാവണ് അൽപം അഭിമാനം തോന്നി.
“”നീ ഇത് വീട്ടിലാരോടും പറയര്ത്ട്ടോ കുഞ്ഞൂട്ടാ..””,
“”എന്താ സ്രാവൺ…””,
“”ഈ സിഗരറ്റിൻ്റെ കാര്യം..””,
“”ഏയ് ഇല്ലടാ…””,
ചായ ഓരോ സിപ്പെടുക്കുന്നതിനോടൊപ്പം ഒരു ചിരിയോടെ കുഞ്ഞൂട്ടൻ പറഞ്ഞു.
“”തന്നിക്ക് ഈ ശീലമുണ്ടോ…””,
കൈയ്യിലെ സിഗരറ്റ് ചൂണ്ടു വിരലിൽ ആട്ടിക്കൊണ്ട് കുഞ്ഞൂട്ടനോട് സ്രാവൺ ചോദിച്ചു.
“”ഏയ് അങ്ങനെ അധികമൊന്നുമില്ല…””,””ഒന്നു രണ്ടു വട്ടം ട്രൈ ചെയ്തിട്ടുണ്ട് അത്ര തന്നെ…””,””ഇനിക്കതിൻ്റെ ചൊയ തട്ടിയാ ചർദ്ദിക്കാൻ വരും..””,
“”നന്നായി..””,””ശീലമാക്കിയാൽ പിന്നെ ഒഴിക്കാക്കാൻ വല്ല്യ പാടാ…””,””ഞാൻ ഇപ്പൊ വളരേ കൊറച്ചതാ..””,””ഇതിപ്പൊ ഒരാളെ കമ്പനിക്ക് കിട്ടിയതോണ്ട് ഒന്ന് കത്തിച്ചതാ…””,
Paruttye othiri ishttam ayi ❤️