നീ വരുവോളം….. [Anjaneya Das] 91

Views : 3574

പേടികൊണ്ട് തലകുനിച്ചിരുന്ന എന്നെ ആരോ തോളിൽ തോണ്ടി വിളിച്ചപ്പോഴാണ് ഞാൻ തല ചരിച്ച് നോക്കിയത്….

അത് അവളായിരുന്നു മാളു.
സങ്കടം കൊണ്ട് നിറഞ്ഞിരുന്നു എന്റെ കണ്ണുകൾ അവൾ കൈകൊണ്ട് തുടച്ചിട്ട് എനിക്ക് നേരെ അവളുടെ കൈകൾ നീട്ടി
അവൾക്ക് അവളുടെ അച്ഛൻ കൊടുത്ത eclair മുട്ടായി എനിക്ക് തന്നതിനുശേഷം എന്നെ നോക്കി പുഞ്ചിരിച്ചു., അതിന് അവളെ നിർവികാരമായി ഞാൻ ഒന്നു നോക്കുക മാത്രമേ ചെയ്തൊള്ളൂ.
അവൾ തന്ന മുട്ടായി കഴിച്ചു തീരുന്നതുവരെ ഞാൻ സങ്കടം മറന്നു എന്നുള്ളതാണ് സത്യം 😄

മുട്ടായി തിന്ന് കഴിഞ്ഞു ഞാൻ അവളെ നോക്കിയപ്പോൾ ഇനി നാളെ തരാം എന്ന് പറഞ്ഞ് അവൾ എന്നെ ചിരിച്ചു കാണിച്ചു.

മാളു:- ” എന്താ നിന്റെ പേര്…,??’
ഞാൻ:- “അത്തൊയ്ത്..”😄
മാളു:- “”അസൊയ്ത്””…….😄
ഞാൻ:-“അസൊയ്ത് അല്ല 😤… അത്തൊയ്ത്… 😜, വീട്ടിൽ അമ്മ എന്നെ കണ്ണാ എന്നാണ് വിളിക്കുന്നത് “”
മാളു:- “ആ അതു തന്നെയാണ് ഞാനും പറഞ്ഞത്”🥱🥱. ഞാനും നിന്നെ കണ്ണാ എന്ന് വിളിച്ചോളാം. 😄
പിന്നീടാണ് എനിക്ക് മനസ്സിലായത്, അവൾക്ക് മുകൾനിരയിലെ front ലേ 2 പല്ല് ഇല്ലാതിരുന്നത് കൊണ്ടാണ് എന്റെ പേര് ശരിക്കും പറയാൻ പറ്റാഞ്ഞതെന്ന് 🤣🤣
പിന്നീടങ്ങോട്ട് ഞാനും അവളും നല്ല കൂട്ടായിരുന്നു…

രാവിലത്തെ ഇന്റർവൽ വിടുമ്പോഴും ഉച്ചയ്ക്ക് കഴിക്കാൻ വിടുമ്പോഴും എല്ലാം ഞങ്ങൾ ഒരുമിച്ചായിരുന്നു.
അവളുടെ “Abacus’ സ്ലേറ്റിലെ മുത്തുകൾ നീക്കി നീക്കി കളിച്ചതും, എന്റെ തടികൊണ്ടുള്ള frame ഉള്ള സ്ലേറ്റ് പൊട്ടിയപ്പോൾ അവളുടെ സ്ലേറ്റ് എനിക്ക് തന്നതും എല്ലാം ഓർമ്മ പുസ്തകത്തിലെ ആദ്യ താളുകളിൽ പതിഞ്ഞുപോയ സുഖമുള്ള ഓർമ്മകളാണ് 😊.

https://imgur.com/a/cJoyA38

°———————————-°
*Room boy വാതിലിൽ വന്നു തട്ടിയപ്പോഴാണ് ഞാൻ പിന്നീട് കണ്ണുതുറന്നത്*
Boy:- “സാർ കഴിക്കാനുള്ള ഫുഡും ആയിട്ട് വന്നതാണ്.”
അദ്വൈത്:- ശരി. Thanks…
ഭക്ഷണശേഷം ഓർമ്മകളെ വീണ്ടും മേയാൻ വിട്ട് അവൻ വീണ്ടും ബെഡിലേക്ക് വീണു.
കളിച്ചും ചിരിച്ചും വഴക്ക് കൂടിയും തല്ലു പിടിച്ചും കളിയാക്കിയും കുറ്റം പറഞ്ഞും ഒക്കെ രണ്ടുവർഷം കടന്നുപോയി.
ഞങ്ങൾ മൂന്നാം തരത്തിൽ കയറി.
അന്ന് ഇംഗ്ലീഷ് അക്ഷരമാല എഴുതുമ്പോൾ എന്നെ ഏറ്റവും കുഴപ്പിച്ച അക്ഷരം ആയിരുന്നു “”G”” എന്റെ കൈകൾ പിടിച്ച് അവൾ എനിക്ക് G അക്ഷരം എഴുതാൻ പഠിപ്പിച്ചത് എന്നു ഞാൻ ഓർക്കുന്നു. 😄
അവൾ എനിക്ക് ആരായിരുന്നു എന്ന് എന്നോട് തന്നെയുള്ള എന്റെ ചോദ്യത്തിന് ഉത്തരം തേടിയാണ് ഞാൻ ഇവിടെ വന്നത്.

അഞ്ചാംതരം കഴിഞ്ഞ് അവൾ ചേരുന്ന അതേ സ്കൂളിൽ ചേരാൻ ഞാൻ ഒരുപാട് വാശി പിടിച്ചിരുന്നു, അതിന്റെ പേരിൽ ഭക്ഷണത്തോട് പോലും ഞാൻ മുഖം തിരിച്ചിരുന്നു,😌, അമ്മയോടുപോലും മിണ്ടാതിരുന്നിരുന്നു.😤

ആറാം ക്ലാസ്സിന്റെ ക്ലാസ് മുറിയിലേക്ക് ഞാൻ ചെന്നപ്പോൾ wonder അടിച്ചു ഞാൻ നിന്നു.
ക്ലാസ് മുറിയുടെ നടുക്ക് കൂടെ ഒരു വഴി.
അതിന്റെ അപ്പുറവും ഇപ്പുറവും കുറച്ചു ബെഞ്ചുകൾ ഇട്ടിരിക്കുന്നു.
ഇത് എന്തിനാണ് ഇങ്ങനെ ഇട്ടിരിക്കുന്നത് എന്ന് ആരോടോ ചോദിച്ചപ്പോൾ.
” ഇനിമുതൽ ആൺകുട്ടികളും പെൺകുട്ടികളും രണ്ടു ഭാഗത്ത് ഇരിക്കണമെന്ന് ആരോ പറയുന്നതും കേട്ടു”
അതെന്തിനാണെന്ന് എനിക്ക് ഒന്നും മനസ്സിലായില്ല.
ഞാൻ ക്ലാസ് മുറിയിലെ ഒരു ബെഞ്ചിൽ കയറിയിരുന്ന് കഴിഞ്ഞപ്പോഴാണ് അവളൊരു പാവാടയും ബ്ലൗസും ഒക്കെ ഇട്ട് നെറ്റിയിൽ ചന്ദനക്കുറിയും അതിനു തൊട്ടുതാഴെ ഒരു കറുത്ത ചെറിയ വട്ടപൊട്ടുമൊക്കെ കുത്തി ക്ലാസ്സ്മുറിയിലേക്ക് വരുന്നത് ഞാൻ കണ്ടത്.
വന്ന പാടെ അവൾ എന്റെ അടുത്ത് വന്നിരുന്നു.
അപ്പോഴാണ് എന്റെ അടുത്ത് എന്നാ വേറൊരു കുട്ടി പറഞ്ഞത്
” പെൺകുട്ടികളൊക്കെ അപ്പുറത്തെ സൈഡിൽ ആണ് ഇരിക്കേണ്ടത് ഇത് ആൺപിള്ളേരുടെ സൈഡ് ആണ് എന്ന്”
ശരിക്കും എനിക്ക് അപ്പോൾ വല്ലാതെ വിഷമം വന്നിരുന്നു.
അവളും അത് കേട്ടിട്ട് അതിശയത്തോടെ എഴുന്നേറ്റ് അപ്പുറത്തെ ബെഞ്ചിലേക്ക് പോയിരുന്നു.

Recent Stories

The Author

Anjaneya Das

8 Comments

  1. ❤️❤️❤️

  2. ഫുൾ സ്റ്റോറിന്ന് പറഞ്ഞിട്ട് ഇത് തുടർകഥ ആണല്ലോ… ❤❤❤❤

  3. Superb. Nxt part vegannu tharane….

    1. ആഞ്ജനേയദാസ്

      👍❤

  4. ആയി കൊള്ളാം ❤️❤️ ബാക്കി കൂടി പോരട്ടെ 🥰

    1. ആഞ്ജനേയദാസ്

      🥰

  5. Kollam nice. Verum theppukadhayakkallae machanae

  6. aduthath vegam poratte

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com