നീ വരുവോളം….. [Anjaneya Das] 91

Views : 3574

*പ്രണയം*…

“വൃദ്ധനെ പതിനാറുകാരനാക്കുന്ന, അസുരനെപ്പോലും സ്വപ്നം കാണാൻ പഠിപ്പിക്കുന്ന…. പ്രണയം….

ആ ഭാഷയിൽ സംസാരിച്ചു തുടങ്ങുമ്പോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു….,”

 

“മരിച്ചു വീഴുന്ന മിനിറ്റുകളെ മറികടന്ന് അവന്റെ enfield bullet നഗര പ്രാന്തതിൽ നിന്നും കണിയാപുരം എന്നാ ഗ്രാമാതിർത്തിയിലേക്ക് കയറി…
🔺(തിരുവനന്തപുരം, കണിയാപുരം അല്ല കേട്ടോ 😌)
അരികിൽ ഇടതു വശത്തായി കണ്ട location board -ൽ (കണിയാപുരം -15KM) എന്ന് കണ്ടു.
ക്ഷമയോടെ അവൻ വണ്ടി മുന്നോട്ടു പായിച്ചുകൊണ്ടിരുന്നു…

പോകുന്ന വഴിയിൽ, ഉസ്ക്കൂൾ വിട്ട് കൂട്ടമായി കലപില വെച്ച് വരുന്ന കുട്ടികളെയും, ജീർണിച്ച അവസ്ഥയിലേക്ക് പോകുന്ന ഒരു വായനശാലയും,
ഈ പത്തൊൻപതാം നൂറ്റാണ്ടിലും വികസനത്തിന്റെ തായിവേര് അധികം ആഴത്തിൽ ഇറങ്ങി ചെല്ലാത്ത ഒരു സർക്കാർ ആശുപത്രിയും,
മുൻപ് അവൻ കണ്ട കുട്ടികൾ പഠിക്കുന്ന ഉസ്കൂളും ഒക്കെ അവന്റെ കണ്ണിലൂടെ ഓടിമറഞ്ഞു..

മുഖത്ത് തെളിഞ്ഞ പുഞ്ചിരിയോടെ അവൻ തിരമാലകൾ പോലെ, കണിയാപുരം എന്ന സുന്ദരിയുടെ ഭംഗി ആസ്വദിച്ച് യാത്ര തുടർന്നുകൊണ്ടിരിന്നു…….

കുറച്ചു മൈലുകൾ കടന്നപ്പോൾ വഴിയരികിൽ കണ്ട ചായക്കടയിൽ അവൻ വണ്ടി നിർത്തി.
പുകയുള്ള തിളയ്ക്കുന്ന ചായ പത്രത്തിന്റെ സൈഡിൽ നിന്ന് പ്രായമായ ഒരാൾ സൂക്ഷിച്ചു നോക്കുന്നത് ചിരിയോടെ കണ്ട അവൻ, ഹെൽമെറ്റ്‌ ഊരി ഹാൻഡിലിൽ വെച്ചിട്ട് ചായക്കടയ്ക്ക് ഉള്ളിലേക്ക് കയറി.

“ചേട്ടാ… കടുപ്പവും മധുരവും കൂട്ടി ഒരു ചായ…..”☕️
അയാൾ ആവി പറക്കുന്ന ചൂട് ചായ അവനു നൽകിക്കൊണ്ട് ചോദിച്ചു
” ഇതിന് മുമ്പെങ്ങും ഇവിടെ കണ്ടിട്ടില്ലല്ലോ? ഈ നാട്ടിൽ പുതിയതാണോ………?”

അവൻ:-“അതെ ചേട്ടാ… ഞാൻ കൊറച്ച് തെക്കൂന്നാ….
പത്തനംതിട്ടയാണ് നാട്, ഇവിടെ ഒരാവിശ്യത്തിന് വന്നതാ……”

“ഓഹ്… അത് ശെരി…. എന്താ സാറിന്റെ പേര്…..?????
“അവൻ -: അദ്വൈത്”
മ്മ്….
ചായ കുടിച്ച ശേഷം അവൻ പൈസയും കൊടുത്ത് യാത്ര തുടർന്നു…..
വൈകുന്നേരം ഏഴരയോടെ അവൻ നേരത്തെ ബുക്ക് ചെയ്ത ഹോട്ടൽ മുറിയിൽ എത്തിയശേഷം fresh ആയി തിരികെ room ൽ എത്തി……

🎼🎼”ഇനി വരുവോളം നിനക്കായ്‌ ഞാൻ
തരുന്നിതെൻ സ്വരം 🎼
അലീന……… 🎼അലീന……🎼അലീന…… അലീന 🎼
🎼കരളേ നിൻ കൈ പിടിച്ചാൽ… കടലോളം വെണ്ണിലാവ് ……………🎼🎼

ദേവദൂതൻ സിനിമയിലെ പാട്ടിലേ വരികൾ കേട്ടപ്പോൾ അദ്വൈത് തന്റെ ഫോണിലേക്ക് നോക്കി…… ഒരു ചിരിയോടെ അവൻ സ്ക്രീനിലേക്ക് നോക്കി call attend ചെയ്തു….😊

അദ്വൈത് :- “അമ്മേ…… ഞാൻ ഇപ്പൊ എത്തി ഒന്ന് fresh ആയതേ ഒള്ളു.അങ്ങോട്ട്‌ വിളിക്കാൻ തുടങ്ങിയപ്പോളാണ് അമ്മ ഇങ്ങോട്ട് വിളിച്ചത്…….”

അമ്മ :-“ഹ്മ്മ്….. നീ വല്ലതും കഴിച്ചോ..???”

അദ്വൈത്:- ” ഇല്ല അമ്മ…. കഴിക്കാൻ തുടങ്ങുന്നേ ഒള്ളു…..,………. അച്ഛൻ എന്തിയെ….??

അമ്മ:- ” കുറച്ചു മുമ്പേ വരെ ഇവിടെ ഉണ്ടായിരുന്നു, ഇപ്പോൾ വണ്ടി എടുത്തോണ്ട് എങ്ങോട്ടാ പോകുന്നത് കണ്ടു”

അദ്വൈത്:-“ഹ്മ്മ്…. ” ചേച്ചി, അമ്മയേ വിളിച്ചാരുന്നോ….??…. എന്നെ വിളിച്ചായിരുന്നു, പക്ഷേ ഞാൻ വണ്ടി ഓടിക്കുകയായിരുന്നതുകൊണ്ട് ഫോൺ എടുക്കാൻ പറ്റിയില്ല….”

Recent Stories

The Author

Anjaneya Das

8 Comments

  1. ❤️❤️❤️

  2. ഫുൾ സ്റ്റോറിന്ന് പറഞ്ഞിട്ട് ഇത് തുടർകഥ ആണല്ലോ… ❤❤❤❤

  3. Superb. Nxt part vegannu tharane….

    1. ആഞ്ജനേയദാസ്

      👍❤

  4. ആയി കൊള്ളാം ❤️❤️ ബാക്കി കൂടി പോരട്ടെ 🥰

    1. ആഞ്ജനേയദാസ്

      🥰

  5. Kollam nice. Verum theppukadhayakkallae machanae

  6. aduthath vegam poratte

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com