നീ വരുവോളം….. [Anjaneya Das] 91

Views : 3574

അമ്മ:- “ഹ്മ്മ്… ഞാൻ അവളെ വിളിച്ചോളാം…. ഇപ്പോൾ നീ പോയി വല്ലതും കഴിക്ക്…, പിന്നെ വേറെ ഒരു കാര്യം…..നാളെ അവളുടെ വീട്ടിൽ ചെന്നിട്ട് കാര്യങ്ങളൊക്കെ അറിഞ്ഞിട്ട് എന്നെ വിളിക്കണം കേട്ടോ……..”
അദ്വൈത്:- “ശരി അമ്മേ എന്നാൽ ഞാൻ പിന്നെ വിളിക്കാം ”

ഫോൺ വെച്ച ശേഷം അവൻ കട്ടിലിലേക്ക് കിടന്നു… പതിയെ അവൻ അവളെക്കുറിച്ചും, ഈ യാത്രയെക്കുറിച്ചും, പഴയ ജീവിതത്തേക്കുറിച്ചും ചിന്തിച്ച് മിഴികൾ മെല്ലെ അടച്ചു.

“മനസ്സിൽ ആദ്യം ഓടിയെത്തിയത് അവളുടെ മുഖമാണ്. എന്നും ഞാൻ ശുണ്ടി കയറ്റാൻ വേണ്ടി മൊട്ടുസൂചി എന്ന് കളിയാക്കി വിളിക്കുന്ന അവന്റെ മാളുവിന്റെ മുഖം.
അവളെ എന്നാണ് ഞാൻ ആദ്യമായി കണ്ടത്…? ഓർമ്മയില്ല.
അവളോട് എന്താണ് ഞാൻ ആദ്യമായി സംസാരിച്ചത്….? അതും ഓർമ്മയില്ല…
പക്ഷെ അവൾ ഉണ്ടായിരുന്നു, എന്റെ കൂടെ, എന്റെ സന്തോഷത്തിൽ,ദുഃഖത്തിൽ, അങ്ങനെ എല്ലായിപ്പോളും….
പിന്നീട് ഒരു വ്യാഴവട്ടക്കാലത്തിനിപ്പുറം അവൾ എന്റെ കണ്മുന്നിൽ നിന്ന് ദൂരേക്ക് മാഞ്ഞു പോയപ്പോളും,പിന്നീടുള്ള ദിവസങ്ങളിൽ അവളെ കാണണോ മിണ്ടാനോ പറ്റാത്ത സങ്കടം ഞാൻ കരഞ്ഞു തീർക്കുമ്പോളും ഞാൻ അറിഞിരുന്നില്ല…..
ആ വേദനയാണ് കൂടുതൽ കൂടുതൽ ആഴത്തിൽ അവളെ പ്രണയിക്കാൻ എനിക്ക് കാരണമായത് എന്ന്……. ❤
-_-_-_-_-_-_-_-_-_-_-_-_-_-_-_-_-_
ഒരു സാധാരണ നാട്ടിൻപുറത്തുകാരൻ ആയിട്ടായിരുന്നു ഞാൻ ജനിച്ചതും വളർന്നതും ഒക്കെ
അച്ഛൻ മാധവൻ, അഞ്ചലോട്ടക്കാരൻ ആയിരുന്നു, അതായത് ഇന്നത്തെ പോസ്റ്റുമാൻ..
അമ്മ ശ്രീവിദ്യ, അമ്മക്ക് തയ്യലായിരുന്നു ജോലി.
പിന്നെ എനിക്ക് ഉള്ളത് ഒരു ചേച്ചിയാണ്😊
(എന്നെക്കാൾ 4 വയസ് മൂത്തതാണ് എന്റെ ചേച്ചി)
പ്രിയ, പുള്ളിക്കാരിയാണെങ്കിൽ ഒരു ടീച്ചർ ആകാൻ വേണ്ടി കഷ്ടപ്പെടുകയാണ്😊
ഇതാണ് എന്റെ കുടുംബം. 😊

ഇനി എന്റെ മാളുവിനെപ്പറ്റി,
എനിക്ക് 6 വയസ്സുള്ളപ്പോഴാണ് എന്റെ വീടിനടുത്ത് ഒരു പുതിയ താമസക്കാർ വന്നത്.
അച്ഛന്റെ ഏതോ കൂട്ടുകാരനും ഫാമിലിയും( സുരേന്ദ്രൻ അങ്കിളും, മാലതി ആന്റിയും: മാളു വിന്റെ അച്ഛനും അമ്മയും) ആണ് അവിടെ താമസിക്കാൻ വരുന്നതെന്ന് അമ്മ പറയുന്നത് വഴി ഞാൻ കേട്ടിരുന്നു.

അവരുടെ ഒപ്പം കൂടി വീട്ടുസാധനങ്ങൾ ഇറക്കുന്ന അച്ഛനെ നോക്കി ഞാനും ചേച്ചിയും നിന്നപ്പോഴാണ്, വെളുത്ത അംബാസഡർ കാറിന്റെ പുറകുവശത്തെ ഡോർ തുറന്ന് മാലതി ആന്റിയും അവരുടെ കൂടെ ഒരു കൊച്ചു പെൺകുട്ടിയും ഇറങ്ങുന്നത് ഞാൻ കണ്ടത്.
കാറിൽ നിന്നിറങ്ങിയ അവൾ എന്നെ നോക്കി ചിരിച്ചപ്പോൾ, ഞാൻ ചേച്ചിയുടെ പുറകിലേക്ക് മറഞ്ഞു , ചേച്ചിയുടെ കയ്യിൽ തൂങ്ങി അവളെ ഒളിഞ്ഞു നോക്കിയപ്പോൾ
അവൾ വീണ്ടും എന്നെ നോക്കി ചിരിച്ചിട്ട് അമ്മയോടൊപ്പം വീടിന്റെ അകത്തേക്ക് കയറിപ്പോയി. 😊

എനിക്ക് 6 വയസ്സുള്ളപ്പോഴാണ് ഞങ്ങളുടെ വീടിനടുത്തുള്ള സർക്കാർ സ്കൂളിൽ എന്നെ ഒന്നാം ക്ലാസിൽ ചേർക്കുന്നത്.
എല്ലാ കുട്ടികളെയും പോലെ സദാസമയം അമ്മമാരോടൊപ്പം ചെലവഴിച്ചിരുന്ന എനിക്ക്, സ്കൂളിലേക്കുള്ള ഒരു പറിച്ചു മാറ്റം വളരെ സങ്കടം നിറഞ്ഞതായിരുന്നു.
ഒന്നാം ക്ലാസ്സിൽ എന്നെ ഇരുത്തിയിട്ട് അമ്മ ക്ലാസിനു വെളിയിൽ ഇറങ്ങി പോയപ്പോൾ എല്ലാംകൊണ്ടും ഒറ്റപ്പെട്ടവനെപ്പോലെ ഞാൻ പകച്ച് ചുറ്റും നോക്കിയത് ഇന്നും ഓർക്കുന്നു.😊

Recent Stories

The Author

Anjaneya Das

8 Comments

  1. ❤️❤️❤️

  2. ഫുൾ സ്റ്റോറിന്ന് പറഞ്ഞിട്ട് ഇത് തുടർകഥ ആണല്ലോ… ❤❤❤❤

  3. Superb. Nxt part vegannu tharane….

    1. ആഞ്ജനേയദാസ്

      👍❤

  4. ആയി കൊള്ളാം ❤️❤️ ബാക്കി കൂടി പോരട്ടെ 🥰

    1. ആഞ്ജനേയദാസ്

      🥰

  5. Kollam nice. Verum theppukadhayakkallae machanae

  6. aduthath vegam poratte

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com