നീന ( ജ്വാല ) 1320

മുറിയിൽ ഇരുന്ന ഹെയർ ഡ്രയർ എടുത്തു നീണ്ട മുടിയിലേക്ക് വച്ച് ഓൺ ആക്കി, ഇളം ചൂട് തന്റെ മുടിയിലൂടെ പടർന്നു കയറുന്നത് അറിഞ്ഞു.
മുടി ഉണക്കി കൊണ്ടിരിക്കുമ്പോൾ ഋഷി ബാത്ത്റൂമിൽ നിന്ന് ഇറങ്ങി വന്നു.

നീന ഇവിടെ ക്യാമ്പ് ഫയർ ഉണ്ട്, നമുക്ക് പോകാം, ഒപ്പം ആരുടെയോ മ്യൂസിക്കൽ കണ്സേർട്ടും ഉണ്ട്,
ആഹാ… അടിപൊളി, ഫുൾ സ്പെഷ്യൽ ആണല്ലോ ഏട്ടാ?
നീ എന്റെ സ്‌പെഷൽ അല്ലേ? അപ്പോൾ നമ്മൾ ഒട്ടും കുറയാൻ പാടില്ലല്ലോ?
ഋഷി ഒരു കൈ കൊണ്ട് , നീനയുടെ അരക്കെട്ടിലൂടെ കെട്ടിപിടിച്ചു പുറത്തേയ്ക്കിറങ്ങി.

നീനയും, ഋഷിയും ക്യാമ്പ് ഫയർ നടക്കുന്നയിടം ലക്ഷ്യമാക്കി നടന്നു.

നീനയുടെ കൈകളിൽ പിടിച്ചു ഒരിടത്ത് ഇരുത്തി, പശ്ചാത്തലത്തിൽ ഏതോ ഹിന്ദിപാട്ടിന്റെ ഈരടികൾ മെല്ലെ കേൾക്കാം,
ഞങ്ങളുടെ മധ്യത്തിൽ തീ കത്തുന്നുണ്ട്, ചിലപ്പോൾ തീയുടെ നിറം മാറി മഴവവില്ലു പോലെയാകുന്നത് കണ്ട് നീന ഋഷിയെ ചൂണ്ടി കാണിച്ചു.

ഋഷി നീനയെ തന്റെ അടുക്കലേക്ക് ചേർത്ത് നിർത്തി, തീയുടെ ചൂട് ഋഷിയുടെ ദേഹത്ത് കൂടെ തന്നിലേക്ക് വ്യാപിക്കുന്നതായി തോന്നി.
മ്യൂസിക് കൺസേർട്ട് ആരംഭിക്കുന്നതായി അറിയിപ്പ് ലഭിച്ചു, ഞങ്ങൾ അവിടെ നിന്നും എഴുന്നേറ്റു ഓഡിറ്റോറിയത്തിലേക്ക് നടന്ന് പെട്ടന്ന് എവിടെ നിന്നോ മലയാളത്തിൽ സംസാരിക്കുന്നത് കേട്ട് നീന തിരിഞ്ഞു നോക്കി താടിയുള്ള ചെറുപ്പക്കാരൻ ഒരു പെണ്ണിന്റെ കൈയും പിടിച്ച് നടക്കുന്നു. പെൺകുട്ടി അവൻ പറയുന്ന തമാശകൾക്ക് അനുസരിച്ച് ചിരിക്കുന്നതും കണ്ടു.
ഏട്ടാ…. നീന ഋഷിയെ വിളിച്ചു,
ങും.. എന്താ?
അവർ മലയാളി ആണ്, ശബ്ദം കുറച്ച് ആണ് അവൾ പറഞ്ഞത്.
അതിനെന്താ, അവർക്ക് ഇവിടെ വരാൻ പാടില്ലേ? ഇങ്ങോട്ട് വാ പെണ്ണേ, അവളുടെ കൈയും പിടിച്ച് ഋഷി വേഗം നടന്നു.
ഗസൽ കൺസേർട്ട്, ആയിരുന്നു, പഴയ ഗാനങ്ങൾ ആലാപനം ചെയ്യുന്ന യുവഗായകൻ,
അയാൾ മുഹമ്മദ് റാഫിയുടെ “ഓ ദുനിയാ കെ രഖ് വാലേ’ ” ഗാനം ആലപിക്കുമ്പോൾ അറിയാതെ ആ വരികളിൽ നീന അലിഞ്ഞു ചേർന്നു. മ്യൂസിക് കൺസേർട്ട് തീർന്നത് പോലും അവൾ അറിഞ്ഞില്ല. നീന അതീവ സന്തോഷവതിയായിരുന്നു.

 

Updated: January 31, 2022 — 3:25 pm

59 Comments

  1. വല്ലാത്ത ഒരു ട്വിസ്റ്റ്‌ ആയി പോയി ഒട്ടും പ്രധീക്ഷിക്കാത്തത് എങ്കിലും വാക്കുകൾ കിട്ടുന്നില്ല പറയാൻ സൂപ്പർ ????

    1. താങ്ക്യൂ ബ്രോ… വളരെ സന്തോഷം vaayanaykk.. ???

Comments are closed.