നീന ( ജ്വാല ) 1320

ഇപ്പോൾ കല്യാണം കഴിഞ്ഞതേ ഉള്ളൂ അല്ലേ? പുതു മോടി?

ഹണിമൂൺ ആഘോഷിക്കാൻ ആവും അല്ലേ?

 

കടക്കാരന്റെ ചോദ്യം കേട്ട് നീനയുടെ മുഖത്ത് നാണം ഇരച്ചു കയറി, അവളുടെ വെളുത്ത് തുടുത്ത മുഖത്തേയ്ക്ക് രക്തം കയറിയത് പോലെ അവൾ ഋഷിയോട് ചേർന്ന് നിന്നു.

ദാ … മക്കളെ,

അവിടെ നിന്നും ആണ് ട്രേയിൻ പോകുന്നത്. അയാൾ ചൂണ്ടി കാണിച്ച് തന്ന സ്ഥലം ലക്ഷ്യമാക്കി നടന്നു.

ടിക്കറ്റ് എടുത്ത് ട്രെയിൻ ലക്ഷ്യമാക്കി നടക്കുമ്പോൾ ആണ്, അവിടെ ഒരു ബോർഡിൽ ഈ ട്രെയിൻ സർവീസിനെ പറ്റി എഴുതിയിരിക്കുന്നത് വായിച്ചത്.

ഹിൽ സ്റ്റേഷനുകളുടെ രാജകുമാരി എന്നറിയപ്പെടുന്ന സിംലയെയും കാൽക്കയെയും ബന്ധിപ്പിക്കുന്ന മലയോര തീവണ്ടിപ്പാതയാണ് കാൽക്ക-സിംല പാത. മൂന്ന് അടിയിൽ താഴെമാത്രം വീതിയുള്ള ഈ പാതയും നാരോ ഗേജ് പാതയാണ്. 96 കി.മി നീളമുള്ള പാതയിൽ 102 ടണലുകളും 82 പാലങ്ങളുമുണ്ട്. അഞ്ച് മണിക്കൂർ ദൈർഘ്യമുള്ള ഈ യാത്രയിൽ സഞ്ചാരിയെ കാത്തിരിക്കുന്നത് മനോഹരങ്ങളായ പർവതനിരകളുടെയും മലകളുടെയും, കുന്നുകളുടേയും കാഴ്ചകളാണ്. 2008 പാതയെ ലോകപൈതൃക സ്മാരകമായി യുണെസ്കോ പ്രഖ്യാപിച്ചു.

മഞ്ഞു പെയ്തിറങ്ങിയ ഡിസംബറിൽ മരങ്ങളിലും, കുന്നുകളിലും ഒക്കെ മഞ്ഞു പറ്റി നിൽക്കുന്നത് കാണാൻ തന്നെ ഒരു പ്രത്യേക ഭംഗിയാണ്.

ടോയ് ട്രെയിൻ യാത്ര ഏതോ കാർട്ടൂൺ ചിത്രം കാണുന്നത് പോലെ തോന്നിപ്പിച്ചു.

നീന പുറത്തെ കാഴ്ചകൾ കണ്ടു നഷ്ടമായ ബാല്യം വീണ്ടെടുത്തത് പോലെ തോന്നി.
ഋഷിയുടെ ശരീരത്തോട് കൂടുതൽ ഒട്ടിച്ചേർന്നവൾ ഇരുന്നു.

കാൽക്കയിൽ നിന്നും സിംലയിലേക്ക് ട്രെയിനിൽ ഏകദേശം അഞ്ചു മണിക്കൂർ യാത്രയുണ്ട്. ഏകദേശം 96 കിലോമീറ്റർ ആണ് ഇത്രയും സമയമെടുത്ത് പോകുന്നത് എന്ന് കാണുമ്പോൾ ആണ് അത്ഭുതം ആകുന്നത്.

 

Updated: January 31, 2022 — 3:25 pm

59 Comments

  1. വല്ലാത്ത ഒരു ട്വിസ്റ്റ്‌ ആയി പോയി ഒട്ടും പ്രധീക്ഷിക്കാത്തത് എങ്കിലും വാക്കുകൾ കിട്ടുന്നില്ല പറയാൻ സൂപ്പർ ????

    1. താങ്ക്യൂ ബ്രോ… വളരെ സന്തോഷം vaayanaykk.. ???

Comments are closed.