നിഴലായ് അരികെ -7 [ചെമ്പരത്തി] 328

“നന്ദൂട്ടി……. മോൾ എന്താ ഈ കാണിച്ചേ……”അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി….

“എന്ത് കാണിക്കാൻ….?? മമ്മി എന്താ ഈപറയുന്നെ?? പനിയല്ലായിരുന്നോ അവൾക്ക് …. ക്ഷീണം കൊണ്ട് വേച്ചു പോയതായിരിക്കും…… ” അപ്പോൾ അങ്ങിനെ പറഞ്ഞെങ്കിലും നന്ദന്റെ മനസ്സിന്റെ നെരിപ്പോടിൽ ഒരു തീപ്പൊരി വീണിരുന്നു…

“മോനെ നന്ദാ…..”വസുന്ധരാമ്മ എന്തോ പറയാൻ തുടങ്ങിയതും മമ്മി അവരുടെ കയ്യിൽ പിടുത്തമിട്ടു ‘അരുത് ‘ എന്ന് തലയാട്ടി….

“പപ്പാ…. കാർ ഒന്ന് പുറത്തേക്കിറക്കിയിടാവോ…..കീ ദാ…….കീഹാങ്ങറിൽ ഉണ്ട്….

“മ്മ്മ്…. “എന്നൊന്ന് തലയാട്ടി മൂളിയിട്ടു പപ്പാ കീയും എടുത്തു  പുറത്തേക്കോടി…

നന്ദൻ ആര്യയെ തന്റെ കൈകളിൽ കോരിയെടുത്ത്  താഴേക്കു നടന്നു.

നന്ദൻ താഴെ എത്തിയപ്പോഴേക്കും പപ്പാ വണ്ടി പുറത്തിറക്കി ഇട്ടിരുന്നു… അച്ഛൻ ഡോർ തുറന്നു കൊടുത്തപാടെ നന്ദൻ അവളെ ബാക്ക് സീറ്റിലേക്ക് കിടത്തി… മമ്മി വേഗം വന്നു കൂടെ കയറി.. ആര്യയുടെ തല ഉയർത്തി മടിയിൽ വച്ചു.. അവരുടെ ശരീരത്തിന്റെ വിറയൽ അപ്പോഴും മാറിയിട്ടുണ്ടായിരുന്നില്ല.

“പപ്പാ… അപ്പുറത്ത് ഇരുന്നോളൂ….വണ്ടി ഞാൻ എടുത്തോളാം….”

നന്ദൻ തിരിഞ്ഞു അച്ഛനോടായി പറഞ്ഞു “എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ഞാൻ വിളിക്കാം അപ്പോൾ വന്നാൽ മതി…. “

“അത് ഞാൻ നോക്കിക്കൊള്ളാം….. നീ വേഗം പോകാൻ നോക്ക്… “അച്ഛൻ നന്ദനോടായി പറഞ്ഞു.

അവൻ വേഗം കാറിന്റെ ഡ്രൈവർ സീറ്റിലേക്ക് കയറി…

ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ നന്ദന്റെ കാർ, 8 കിലോമീറ്റർ അകലെയുള്ള മെഡിക്കൽ മിഷൻ ഹോസ്പിറ്റലിന്റെ കാഷ്വാലിറ്റിക്കു മുന്നിൽ ഇരമ്പി നിന്നു. പപ്പാ സീറ്റബെൽറ്റ് അഴിക്കുന്ന സമയം കൊണ്ട് അവൻ ഡോർ തുറന്നു പുറകിലെത്തിയിരുന്നു…..

28 Comments

  1. ❤️❤️❤️❤️❤️

  2. രാവണസുരൻ(Rahul)

    കഥ കൊള്ളാം ഇപ്പോഴാ വായിക്കാൻ സമയം കിട്ടിയത്. പിന്നെ സുഹൃത്തുക്കളുടെ ലിസ്റ്റിൽ എന്റെ പേരും കൂടെ കണ്ടപ്പോൾ ശരിക്കും എന്താ പറയേണ്ടതെന്ന് അറിയാത്ത അവസ്ഥയിൽ ആയിപ്പോയി.

    എന്നെ സുഹൃത്ത് ആയി കാണാൻ ഒരാൾ കൂടെ ഉണ്ടെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം.

    കഥ പൊളിയായിട്ടുണ്ട് ഞാൻ ഇപ്പൊ കൺഫ്യൂഷൻ ആയ അവസ്ഥയിൽ ആണ് ആര്യ അനു പ്രിയ ??
    ഞാൻ പോയി ബാക്കി വായിച്ചിട്ട് വരാം ?.

  3. മിസ്റ്റർ മ്യാമൻ കഥ ഉഗ്രൻ ആയിട്ടോ… അടുത്ത ഭാഗങ്ങൾ വേഗം വായിച്ചു ലേറ്റസ്റ്റ് പാർട്ടിൽ വലിയ കമന്റ്‌ തരാം

  4. അടിപൊളി മുത്തെ അടിപൊളി

    ♥️♥️♥️

  5. Mwonoose ????
    Waiting for next
    Ishtaaittaa..otthiri

    1. ചെമ്പരത്തി

      താങ്ക്സ് ഡാ baby…….❤❤??????

  6. തൃശ്ശൂർക്കാരൻ ?കട്ടൻകാപ്പി

    ❤️?❤️??

    1. ചെമ്പരത്തി

      അല്ലേലും രാവിലത്തെ കട്ടൻ കാപ്പി……???? അതൊരു ഒന്നൊന്നര ഫീലാണ്‌ട്ടാ…..?????❤❤❤

  7. ചെമ്പരത്തി,
    വലുതോ, ചെറുതോ, നല്ലതോ, ചീത്തയോ, പ്രമുഖനോ, അല്ലാത്തവരോ എന്ന യാതൊരു വക ഭേദവുമില്ലാതെ എല്ലാരുടെയും കഥകൾ വായിക്കും, കമന്റിടും നമ്മൾ കാണിക്കുന്നതിന്റെ നാലിലൊന്ന് തിരികെ ലഭിക്കത്തും ഇല്ല എന്നാലും യാതൊരു പരിഭവവും ഇല്ല നമ്മൾ എഴുതുന്നത് നാലുപേർ വായിക്കണം എന്ന് മാത്രം. എന്നെയും സൗഹൃദ വലയത്തിൽ ഉൾപ്പെടുത്തിയതിന് നന്ദി.
    കഥ പൂർവ്വാധികം ഭംഗിയോടെ മുന്നോട്ട് പോകുന്നു. പേജുകൾ കൂട്ടി എഴുതുന്നതിന് വളരെ സന്തോഷം എന്നാലും പെട്ടന്ന് തീർന്നു പോകുന്നു എന്നൊരു പരാതി മാത്രം. എഴുത്തിന്റെ ശൈലിയും, വായനാ സുഖവും ഉള്ളത് കൊണ്ടാണ് എന്തായാലും നന്ദനും, ആര്യയും അവരുടെ ഉള്ളിലുള്ള സൗഹൃദവും ഒക്കെ എവിടെ വരെ എത്തും എന്നറിയാനുള്ള ആകാംക്ഷയിൽ ആണ്.
    തുടർഭാഗത്തിനായി കാത്തിരിക്കുന്നു…
    സ്നേഹപൂർവ്വം…

    1. ചെമ്പരത്തി

      എന്നുമെപ്പോഴും സ്നേഹം മാത്രം പ്രിയ ജ്വാല…
      ഈ അക്ഷരങ്ങളുടെ ലോകത്തു വാക്കുകളിലൂടെ ഒട്ടേറെ സൗഹൃദങ്ങൾ ലഭിച്ചിട്ടുണ്ട്…… എല്ലാവരെയും ഓർക്കുന്നു…..
      ഇടയ്ക്കു ഒരാക്സിഡന്റ് ഒക്കെ പറ്റി കുറച്ചു നാൾ മാറി നിൽക്കേണ്ടി വന്ന്….പിന്നെ ഒട്ടേറെ പ്രശ്നങ്ങൾ വേറെയും…. വന്നപ്പോൾ എല്ലാവരും കൂടി ബസ് പിടിച്ചാണ് വന്നത് ???…. അത് കൊണ്ട് കംപ്ലീറ്റ് മൂഡ് ഓഫ്‌ ആയി….. ഇപ്പൊ കുറെയൊക്കെ റിക്കവർ ആയി വരുന്നു…..

      എന്റെ ആദ്യത്തെ ശ്രമം ആണ് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിലും എനിക്കായി ഈ വരികൾ കുറിച്ചതിലും ഒത്തിരിയേറെ സന്തോഷം… ഇതിനു മുൻപ് എഴുതിയതും… ശേഷം എഴുതിയതുമായി,ഇതടക്കം രണ്ടു മൂന്ന് എണ്ണം പകുതിയിൽ പെൻഡിങ്ങിൽ ഉണ്ട്….പൂർത്തിയാക്കാൻ ഉള്ള ശ്രമത്തിൽ ആണ്……???

  8. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ചെമ്പരത്തി

      ❤❤❤❤❤❤❤❤❤??????????????❤??

  9. ❤️❤️❤️❤️❤️

    1. ചെമ്പരത്തി

      ???????

  10. Ee partum kollam

    1. ചെമ്പരത്തി

      താങ്ക്യൂ ????❤

  11. ചെമ്പരത്തി,
    കഥ നന്നായി തന്നെ പോകുന്നുണ്ട് എന്നാലും ചില ഇടതൊക്കെ എന്തോ മിസ്സിങ് ഉള്ളത് പോലെ.
    ആര്യ അവിവേകം ചെയ്തിട്ട് നന്ദൻ എന്താ അതിനെ കുറിച്ച് ഒന്നും ചോദിക്കാതെ?അവർ ആത്മ മിത്രങ്ങൾ അല്ലെ.
    വരും ഭാഗങ്ങളിൽ ഇതിലും നന്നായി അവതരിപ്പിക്കാൻ സാധിക്കും എന്ന് ആശംസിക്കുന്നു
    ♥️♥️♥️

    1. ചെമ്പരത്തി

      താങ്ക്യൂ….. അവിവേകം എന്ന് പറയാൻ ആയിട്ടില്ലല്ലോ…അതിന്റെ ഉത്തരം നന്ദൻ തന്നെ മമ്മിയോട് പറയുന്നുണ്ട്… പിന്നെ ചോദിക്കാൻ നോക്കിയിട്ട് അവൾ പിണങ്ങി നടക്കുവല്ലേ….. നോക്കാം എവിടെ വരെ പോകും എന്ന് ❤❤????❤

    1. ചെമ്പരത്തി

      ??❤

  12. MRIDUL K APPUKKUTTAN

    ?????

    1. ചെമ്പരത്തി

      ❤??❤??❤

    1. ചെമ്പരത്തി

      ❤?❤?❤?

    1. ചെമ്പരത്തി

      താങ്ക്യൂ… റവേ….???

  13. ♕︎ ꪜ??ꪊ? ♕︎

    1. ചെമ്പരത്തി

      ❤❤❤?❤?❤

Comments are closed.