നിഴലായ് അരികെ – 13 [ചെമ്പരത്തി] 506

നിഴലായ് അരികെ 13

Author : ചെമ്പരത്തി

[ Previous Part ]

 

&nbsp
തന്റെഷർട്ടിന്റെ കോളറിൽ പിടി മുറുക്കിയിരുന്ന ആര്യയുടെ കൈ അയഞ്ഞതും, കണ്ണുകൾ തുറിച്ചതും കണ്ട നന്ദൻ പെട്ടന്ന് ഞെട്ടിയെന്നോണം കൈഅയച്ചു…..

നനഞ്ഞൊരു പഴം തുണിക്കെട്ടുപോലെ ആര്യ ഭിത്തിയിലൂടെ നിലത്തേക്ക് ഊർന്നു വീണു…
ഒരു മാത്ര അവളെ നോക്കി നിന്ന നന്ദൻ, അവളിൽ ഒരനക്കവും കാണാനാവാതെ പരിഭ്രാന്തനായി…..
വേഗം അവളെ കൈകളിൽ കോരിയെടുത്ത് ബെഡിലേക്ക് കിടത്തി…
എന്ത് ചെയ്യേണ്ടു എന്നറിയാതെ ഒരു നിമിഷം ദിക്കറിയാത്തവനെപ്പോലെ പകച്ചു നിന്നു… ഒരു നിമിഷത്തെ പകപ്പിന് ശേഷം സമനില വീണ്ടെടുത്ത നന്ദൻ പതിയെ അവളുടെ കവിളിൽ തട്ടിവിളിച്ചു….

“അമ്മൂ…… അമ്മൂസെ…….”
അവളുടെ ചലനമില്ലാതെ ഉള്ള കിടപ്പ് കണ്ടതോടവൻ പരിഭ്രാന്തിയോടെ അവളെ കുലുക്കി വിളിച്ചു….

“അമ്മൂ…… അമ്മൂട്ടീ…….ഡീ….”
വിളിച്ചെങ്കിലും ഇടറിപ്പൊട്ടിയ അവന്റെ ശബ്ദം പൂർണമായി പുറത്തു വന്നില്ല….
ഒരു സെക്കന്റ്‌ ആലോചിച്ചു നിന്ന അവൻ വേഗത്തിൽ അവളുടെ തല നേരെ പിടിച്ചു വച്ചതിനു ശേഷം വായ് തുറന്നു പതിയെ അവന്റെ ചുണ്ടുകൾ അവളുടെ,
നിമിഷാർദ്ധം കൊണ്ട് കറുത്ത് കരുവാളിച്ച ചുണ്ടുകളോട് ചേർന്നമർന്നു…. തന്റെ ആത്മാവിനെ പകർന്നു കൊടുക്കാനെന്നവണ്ണം…… ഒട്ടൊരു നേരത്തെ ശ്രമത്തിലവൻ നിലച്ചു പോയൊരാ ശ്വാസത്തെ തിരികെ പിടിച്ചു……

ദീർഘമായൊരു ചുമയോടെ അവൾ ശ്വാസം വലിക്കാൻ തുടങ്ങുന്നത് കണ്ട നന്ദൻ ഒരു ദീർഘനിശ്വാസം വിട്ടു….
മെല്ലെ കണ്ണ് തുറക്കുന്ന അവളുടെ കവിളിണകളിലേക്ക് തന്റെ കണ്ണുകളിൽ നിന്നടർന്നു വീണ ജലകണങ്ങളെ അവൻ തന്റെ വിരൽ തുമ്പിനാൽ പതിയെ തുടച്ചു മാറ്റി….

ശ്രമപ്പെട്ട് വലിച്ചു തുറന്നു നോക്കിയൊരാ പാതി അടഞ്ഞ മിഴികളും, തന്നെ കണ്ടപ്പോൾ ചെറു പുഞ്ചിരി വിരിഞ്ഞ ചുണ്ടുകളും തന്നെ അടിമുടി തകർത്തുകളയുന്നത് നന്ദൻ അറിഞ്ഞു….

വാടിയ താമരത്തണ്ട് പോൽ ബെഡ്ഡിൽ
തളന്നു കിടന്ന ആര്യയെ  നെഞ്ചോട് ചേർത്തവൻ വാരിപ്പുണർന്നു…..ഉള്ളുലഞ്ഞു

67 Comments

  1. aduthenganum vallom nadakkumo?

    1. ചെമ്പരത്തി

      രണ്ട് ദിവസം… കുറച്ചധികം തിരക്കിലായിപ്പോയി.. ??????❤❤❤

  2. Next part waiting?

    1. ചെമ്പരത്തി

      Will come soon…..❤❤❤???

  3. വായിക്കാൻ കൊഞം വൈകി പോയി സമയം വില്ലൻ ആവുകയ
    ഇൗ ഭാഗവും നന്നായിട്ടുണ്ട് മനോഹരം ആയി തന്നെ മുന്നോട്ട് പോകുന്നുണ്ട് വായിച്ച് വായിച്ച് വരികൾ തീരുന്നത് തന്നെ അറിഞ്ഞില്ല നന്ദന്റെ മനസ്സ് പെട്ടെന്ന് തന്നെ മാറാൻ വേണ്ടി കാത്തിരിക്കുന്നു അവർ ഒന്നിക്കാൻ വേണ്ടിയും♥️♥️
    അടുത്ത ഭാഗത്തിനായി Waiting❣️❣️

    1. ചെമ്പരത്തി

      ഈ ആഴ്ച അവസാനം തരാം എന്ന് വിചാരിക്കുന്നു ആനന്ദ്…… സ്നേഹം മാത്രം ????????❤❤❤❤❤❤❤????

  4. പൊതുവെ എഴുതാൻ മടിയുള്ള ഒരാൾ ആണ് ഞാൻ… പിന്നെ ഒരു കഥ വായിച്ചാൽ കമന്റ്‌ ഇടണം എന്നും നിർബന്ധം ഉണ്ട്…. കമന്റ്‌ ഇടാൻ എന്തെങ്കിലും എഴുതണ്ടേ എന്നുള്ളത് കൊണ്ട് അധികം കഥകൾ ഒന്നും വായിക്കാറില്ല…!

    പക്ഷെ ഈ കഥ വായിച്ചു…വായിച്ചിട്ടും അഭിപ്രായം എഴുതാൻ മടി ?? അവസാനം ഞാൻ മടിയെ തോൽപിച്ചു…!

    എന്തോ ഈ കഥയുടെ പേര് എന്നെ ഈ കഥയിലേക്ക് ആകർഷിച്ചു… ഒരുപാട് ഇഷ്ടപ്പെട്ടു… നല്ല വാക്കുകൾ വൃത്തിയോടെ ഉപയോഗിച്ചിരിക്കുന്നു….!

    സ്നേഹാശംസകൾ ?

    സ്നേഹത്തോടെ
    കിംഗ് ലയർ

    1. ചെമ്പരത്തി

      രാജ നുണയൻ…..?❤❤❤❤???ഒരായിരം നന്ദി ഈ വാക്കുകൾക്കു….എന്താ മറുപടി നൽകേണ്ടത് എന്ന സന്ദേഹത്തിലാണ്……❤❤❤❤???????????????

  5. Super broo waiting for next part

    1. ചെമ്പരത്തി

      താങ്ക്സ് ബ്രോ…. അടുത്ത ആഴ്ച തരാം എന്ന് പ്രതീക്ഷിക്കുന്നു……????❤❤❤❤❤❤

  6. Ponnedavve dha ipo vaayichu kazhinjathe ullo…..
    Waynattil okke pokkotte
    Thirichu vannu penninte kaalu pidichecum oru sorry patanjitt onnipicha mathi ketto???
    Just kidding …..
    Waiting bakki kadhakkayi
    Eppalattheyum pole
    Ishtaayi oru load?

    1. ചെമ്പരത്തി

      താങ്ക്സ് ടാ ബേബിസേ…… അടുത്ത പാർട്ട്‌ വരുന്ന ആഴ്ച തരണം എന്ന് ഓർത്തിരിക്കുന്നു….. അതിനിടയിൽ ഒരു ചെറുകഥ ഇടുന്നുണ്ട്…..2ദിവസത്തിനുള്ളിൽ വരുമായിരിക്കും….. വായിച്ചിട്ട് അഭിപ്രായം പറയണെ…… ഒരായിരം സ്നേഹത്തോടെ…❤❤❤????

  7. കല്യാണം കഴിച്ചില്ലെങ്കിൽ മരിച്ചുകളയുമെന്ന വീട്ടുകാരുടെ ഭീക്ഷണി. ആ ഭീക്ഷിണിയിൽ മകൻ ഫ്ലാറ്റ്. സത്യത്തിൽ ഇങ്ങനൊരു സാഹചര്യം ഉണ്ടായാൽ ഇതിൽ നിന്നും രക്ഷപ്പെടാൻ എന്തെങ്കിലും വഴിയുണ്ടോ ? വേറൊന്നുമല്ല. ഇങ്ങനൊരാവസ്ഥ ഈയടുത്തു എനിക്കുണ്ടാവും ?

    1. Angottu kettu kumaretta varunnidath vachu kanam.
      Pinne enganum lottery adichalo??

      1. Unni, വേണ്ടായേ. എന്റെ മനസ്സു പറയുന്നു ഇത് ശരിയാവില്ലാന്ന്. മറ്റൊരു കോമഡി അരുണാഞ്ജലി എന്ന സ്റ്റോറി ഇതേ തീമിൽ ഇറങ്ങിയിട്ടുണ്ട്. അതിലെ നായകന്റെ പേരും അരുൺ എന്ന് തന്നെയാണ് ?

    2. ചെമ്പരത്തി

      പലയിടത്തും അങ്ങിനത്തെ ഭീഷണികൾ ഉണ്ട്….. പറ്റും എന്ന് തോന്നുന്നെങ്കിൽ മുന്നോട്ട് പോകുക… അല്ലെങ്കിൽ തിരിച്ചൊരു ഭീഷണി അങ്ങോട്ട് ഇറക്കുക…. പിന്നീട് മറിച്ചൊരു ആലോചനക്ക് അവസരം കിട്ടിയെന്നു വരില്ല…. സ്നേഹപൂർവ്വം ??????

  8. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ചെമ്പരത്തി

      ❤❤❤❤❤❤❤സ്നേഹം രുദ്ര ???

  9. Muthae polich super Tony bro paranja polae ulla preshnamonnum njan kandilla.enik ishttamayi❤❤❤

    1. ചെമ്പരത്തി

      താങ്ക്യൂ സഹോ….. ഞാൻ എല്ലാവരുടെയും അഭിപ്രായം കേൾക്കുന്ന ആൾ ആണ്… കാരണം, വിമർശനങ്ങൾ നമ്മുടെ തെറ്റുകളെ തിരുത്താൻ സഹായിക്കും… ഒത്തിരിയേറെ സ്നേഹത്തോടെ…..???❤❤????

  10. അദ്വൈത്

    പ്രണയത്തിൻ്റെ സുഖമുള്ള നോവ്, വായനക്കാരൻ എന്ന നിലയിൽ,
    നന്നായി അനുഭവവാദ്യമാക്കുന്ന
    എഴുത്ത്.
    ???

    1. ചെമ്പരത്തി

      ഹൃദയം നിറഞ്ഞ സ്നേഹത്തോടെ…..??????????

  11. Arya thanne ane aaa letters ezhuthunnath enne enikke munne manassilayatha … Aryakk left handum right handum oru pole vayangum ath nandhane ariyilla .. anna glass potti aryayude right handum damage aya samayath yathirchikamayi Arya left hand upayogichu ath oru point ane … Letters kayyasharam Arya left hand kond ezhuthiyathayirikkum … Still waiting with faithfully your fan boy Ezrabin ????

    1. ചെമ്പരത്തി

      കള്ള ബടുവാ…???????????
      എന്റെ പേന അങ്ങട് തരട്ടെ?????????????

    2. മന്നാഡിയാർ

      എനിക്കും തോന്നി കൈ മുറിഞ്ഞതിനാൽ കത്ത് എഴുതാൻ പറ്റില്ല. അല്ലാതെ പിന്നെന്തിനാ ആര്യ കൈ മുറിച്ചത്. By the by പിന്നെ ആ കൈ മുറിച്ചതിനെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ ?????

      1. ചെമ്പരത്തി

        എല്ലാം കലങ്ങിത്തെളിയും എന്ന് പ്രത്യാശിക്കാം…..???????

  12. ഹലോ ബ്രോ വളരെ നല്ല കഥയായിരുന്നു പക്ഷേ ഇപ്പോൾ ഇച്ചിരി വലിയുന്നുണ്ടോ എന്നൊരു സംശയം കഥ യാകുമ്പോൾ ഒത്തിരി ലോജിക്ക് വേണമെന്ന് റിയലിസ്റ്റിക് ആകണമെന്ന് ഒന്നും പറയുന്നില്ല. പക്ഷേ കണ്ണീർ സീരിയലുകൾ പോലെ ഭാഗങ്ങളുടെ എണ്ണം കൂട്ടാൻ വേണ്ടി മാത്രം വെറുതെ വലിച്ച് നേടുന്ന ഒരു ഫീൽ വരുന്നുണ്ട്… ഒന്ന് ശ്രദ്ധിക്കുമല്ലോ

    1. ചെമ്പരത്തി

      വലിച്ചു നീട്ടില്യാട്ടോ…..ന്റെ പതിവ് ശൈലി ഒന്ന് മാറ്റിപ്പിടിച്ചു നോക്കിതാണ്……തെറ്റുകൾ ചൂണ്ടിക്കാണിച്ചതിനു ഒത്തിരിയേറെ നന്ദി…. ഒപ്പം തന്നെ സ്നേഹവും…..?????????

      1. മാഷേ ങ്ങള് ഫീലാവേം ഒന്നും വേണ്ടാട്ടോ… കഥ ഇഷ്ടമായതുകൊണ്ട് കമൻറ് പറഞ്ഞു, അത്രേയുള്ളൂ.

        പിന്നെ ഒരു സംശയം … സ്ഥിരം ശൈലി മാറ്റി പിടിക്കുവാന്നു പറഞ്ഞു … വേറെ എഴുതിയിട്ടുണ്ടോ വേറെ പേരിൽ ആണോ? ചെമ്പരത്തി എന്ന ആളിന്റെ പേരിൽ ഇവിടെ മറ്റു കഥകൾ ഒന്നും ഇവിടെ കാണുന്നില്ലല്ലോ

        1. ചെമ്പരത്തി

          ഇവിടില്ല്യ …. താമസിയാതെ വരുമായിരിക്കും…??ഫീൽ ആയൊന്നും ഇല്ല്യാട്ടോ…. ആകുകയും ഇല്ല്യ …. തെറ്റുകൾ ചൂണ്ടി കാണിക്കപ്പെട്ടാൽ മാത്രമേ അടുത്ത പ്രാവശ്യം അത് തിരുത്താൻ കഴിയൂ എന്ന് വിശ്വസിക്കുന്ന ആളാണ്‌ ഞാൻ…..സ്നേഹം മാത്രം ????

        2. ചെമ്പരത്തി

          പിന്നെ 12,13 എഴുത്തിന്റെ ശൈലിയിൽ മാറ്റം ഒന്നും തോന്നിയില്ല്യേ..????

          1. മന്നാഡിയാർ

            എന്റെ comment delete cheytho

          2. മന്നാഡിയാർ

            Sorry സ്ഥലം മാറിപ്പോയി

  13. ❤️??????????❤️

    1. ചെമ്പരത്തി

      ❤❤?????????

  14. ❤️❤️❤️❤️

    1. ചെമ്പരത്തി

      ❤❤???

  15. ❤️❤️❤️ super as usual

    1. ചെമ്പരത്തി

      താങ്ക്യൂ…… ഒത്തിരി സ്നേഹം????

  16. ഒറ്റയാൻ

    ???

    1. ചെമ്പരത്തി

      ❤❤❤????

  17. നിധീഷ്

    ❤❤❤

    1. ചെമ്പരത്തി

      ❤❤????

  18. മന്നാഡിയാർ

    കൊള്ളാം bro. ആര്യ തന്നെ ആണോ ആ കത്ത് എഴുതിയെ അല്ല ഇനി അനുമോൾ കൊണ്ട് എഴുതിച്ചതാണോ. എന്തായാലും kollam. Kathirikkunnu. ❤❤❤❤❤❤❤

    1. മന്നാഡിയാർ

      നിങ്ങൾ chechi ആണോ chettan ano

      1. ചെമ്പരത്തി

        ചെമ്പരത്തൻ എന്നിടാൻ പറ്റാത്തത് കൊണ്ട് ചെമ്പരത്തി എന്നാക്കി ?????

    1. ചെമ്പരത്തി

      ????❤

    1. ചെമ്പരത്തി

      ??????????

    1. ചെമ്പരത്തി

      ചുവന്ന ഹൃദയം ❤❤❤❤❤❤????

    1. ചെമ്പരത്തി

      ❤❤❤❤❤????

  19. Why don’t she just say the letter is written by her. it is becoming like the serial

    1. ചെമ്പരത്തി

      എല്ലാവർക്കും ഓരോരോ കാരണങ്ങൾ ഉണ്ടാകുമല്ലോ…… പിന്നെ നമ്മൾ എവിടെയും ഉറപ്പിച്ചു പറഞ്ഞിട്ടില്ല… ആര്യ ആണ് എഴുതിയത് എന്ന്……

  20. ചെമ്പരത്തി,
    ഈ ഭാഗവും നന്നായി,വായിച്ചു പേജുകൾ തീർന്നു പോയത് അറിഞ്ഞില്ല,
    നന്ദന്റെയും, ആര്യയുടെയും ഇടയിലുള്ള പ്രശ്നങ്ങൾ അവസാനിക്കുമെന്ന് കരുതാം അല്ലേ?
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    1. ചെമ്പരത്തി

      എല്ലാ പ്രശ്ങ്ങളും തീരും… എല്ലാത്തിനും ഒരു പരിഹാരം ഉണ്ടാകും ????ഒത്തിരി സ്നേഹം പ്രിയ സ്നേഹിതെ…?????

  21. MRIDUL K APPUKKUTTAN

    ?

    1. ചെമ്പരത്തി

      ❤❤❤❤

Comments are closed.