“ശ്സ്……. അമ്മൂ…..നീ പറയാൻ ആയില്ല…. ഞാൻ പറഞ്ഞു തീരട്ടെ………ഇവർ എല്ലാവരും കൂടി നമ്മളെ ഈ കുരുക്കിൽ ചാടിച്ചപ്പോൾ ഒരു പ്രതികരണം പോലും നിന്റെ ഭാഗത്തു നിന്നും ഇല്ലായിരുന്നു….. പകരം മൗനം സമ്മതം എന്ന രീതിയിൽ ആണ് നീ നിന്നത്….. പലവട്ടം ഞാൻ നിന്നെ കാണാൻ ശ്രമിച്ചു…. എന്നാൽ സാഹചര്യം ഉണ്ടായിട്ടും നീ ഒഴിഞ്ഞു മാറി….എല്ലാവരും കൂടി എന്നെ ഒറ്റപ്പെടുത്തി…… എന്നെ മാത്രം…. ഞാൻ നിഴലുപോലെ കൊണ്ട് നടന്ന നീ പോലും എന്നെ മനസിലാക്കിയില്ല……………… അല്ല എനിക്കാണ് മനസിലാവാതിരുന്നത് നിന്നെ… നിന്റെ നിശബ്ദതതയുടെ കാരണത്തെ……… ഞാൻ തോറ്റു പോയല്ലേ അമ്മൂ……??….. കൂടെ നടന്നിരുന്ന നിന്നെപ്പോലും മനസിലാക്കാൻ പറ്റാതെ……ഒരു വിഡ്ഢിയായി….”
അടക്കിപ്പിടിച്ചൊരു പൊട്ടിക്കരച്ചിലിന്റെ ചീൾ ആര്യയിൽ നിന്നും പുറത്തു ചാടി…. അവൾ വേഗം കഴുത്തിൽ കിടന്ന സ്കാർഫ് എടുത്തു വായ് പൊത്തിപ്പിടിച്ചു…
വീണ്ടും കവിളിനെ നനച്ചു തുടങ്ങിയ നീർത്തുള്ളികളെ വായ്ക്കുമുകളിൽ അമർത്തിപ്പിടിച്ചിരുന്ന സ്കാർഫ് ഏറ്റുവാങ്ങി…..
“എല്ലാവരോടും ഞാൻ പറഞ്ഞതല്ലേ അമ്മൂ…. എനിക്ക് നിന്നെ അങ്ങനെ കാണാൻ കഴിയില്ല എന്ന്… ആ കത്തുകൾ ആരെഴുതിയതായാലും എനിക്കയാളെ കണ്ടുപിടിക്കണം എന്ന്… എന്നിട്ട് അത് പോലും കേൾക്കാൻ നിക്കാതെ എല്ലാവരും കൂടി………….കുറച്ചു നാളത്തെ സമയം കൂടി എനിക്ക് തന്നൂടായിരുന്നോ……………………….”
പറഞ്ഞു പൂർത്തിയാക്കാൻ ആകാതെ ഒരു നിമിഷം അവൻ നിർത്തി…ശ്വാസമെടുത്തു…..
“ഇനിയിപ്പോൾ ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ ല്ലേ……”
സ്വയം പുശ്ചിക്കുന്ന രീതിയിൽ അവൻ ഒന്ന് ചിരിച്ചു
❤
❤
❤️❤️❤️❤️❤️
Very long waiting,
so many 2 days have gone 🙁
please send it
സോറി… ഏകദേശം 10-15ദിവസങ്ങൾ വേണം…. പൂർത്തിയാക്കാൻ…. അതിനിടയിൽ വേറെ എന്തെങ്കിലും തിരക്ക് വന്നാൽ പണികിട്ടും…12 ഭാഗത്തോളം നേരത്തെ എഴുതി വച്ചതിനാൽ ആണ് ഫാസ്റ്റ് ആയി സെൻറ് ചെയ്തത്….. എങ്കിലും പരമാവധി വേഗത്തിൽ അടുത്ത പാർട്ടുകൾ തരാൻ ശ്രമിക്കുന്നുണ്ട്ട്ടോ……????????
പൊന്നൂസ് ബാക്കി. എപ്പോ വരും
….???
?????രണ്ടു ദിവസത്തിനുള്ളിൽ താരാടോ….. കഴിഞ്ഞു.. ചെക്ക് ചെയ്തിട്ട് പോസ്റ്റ് ചെയ്യാം.. സ്നേഹപൂർവ്വം…
‘പൊന്നാറ്റ’????❤❤