കുറച്ചു സമയത്തിന് ശേഷം അവളുടെ ശ്വാസം വലിയുടെ താളം മാറി…. അവന്റെ ഹൃദയം തുടി കൊട്ടുന്നത് കേട്ടവൾ പതിയെ ഉറക്കത്തിലേക്കു കൂപ്പു കുത്തി….
നിദ്രയിലെങ്കിലും അവന്റെ കൈകളെ ചുറ്റിവരിഞ്ഞ കൈകൾ തെല്ലും അയഞ്ഞിരുന്നില്ല…
ഉമിനീരിറക്കുമ്പോൾ വേദന കൊണ്ട് ചെറുതായി ചുളിയുന്ന മുഖത്തേക്കവൻ വേദനയോടെ നോക്കി…. എന്നാലും ഇടയ്ക്കിടെ അവളുടെ അധരങ്ങളിൽ വിരിഞ്ഞു കൊഴിയുന്ന പുഞ്ചിരി അവനെ ആശ്ചര്യപ്പെടുത്തിക്കൊണ്ടിരുന്നു….
ഏറെ നേരം അങ്ങനെ ഇരുന്ന അവൻ പതിയെ കൈ വിടുവിച്ചു അവളെ ബെഡിലേക്ക് കിടത്തി…..
ശാന്തമായ ഉറക്കത്തിനിടയിലും പതിയെ അവളുടെ കൈ, തന്നിൽ നിന്നും വേർപെട്ടുപോയ നന്ദന്റെ കൈകളെ പരതിക്കൊണ്ടിരുന്നു……
ഒഴുകിപ്പടർന്നു ഉണങ്ങിത്തുടങ്ങിയ കണ്ണുനീർച്ചാലുകളെ നെഞ്ചുലയുന്ന വേദനയോടെ
ഇത്തിരിനേരം നോക്കി നിന്ന അവൻ പുതപ്പ് വലിച്ചെടുത്തു അവളെ പുതപ്പിച്ചു….
ശേഷം അവൻ അടുത്തു കിടന്നിരുന്ന സോഫയിലേക്ക് ചരിഞ്ഞു……
കണ്ണുകൾ ഇറുകെ പൂട്ടിയിട്ടും നിദ്രദേവി അവനെ തിരിഞ്ഞുപോലും നോക്കിയില്ല….. കണ്ണടക്കുമ്പോൾ എല്ലാം ശ്വാസമെടുക്കാനാവാതെ പിടയുന്ന ആര്യയുടെ മുഖം മുന്നിലേക്ക് വന്നതും ആകെ ഭ്രാന്ത് പിടിച്ചത് പോലെ അവൻ റൂമിനു വെളിയിൽ ഉള്ള ചെറു ബാൽക്കണിയിലേക്ക് നടന്നു…. മുറ്റത്തുള്ള മൂവാണ്ടൻ മാവിന്റെ ചില്ലകൾ ബാൽക്കണിയിലേക്ക് ചാഞ്ഞു, പുറത്തു നിന്നുള്ള കാഴ്ചയെ ഒരു കുടപോലെ മറച്ചു കൊണ്ട് നിന്നിരുന്നു……..
മാവിന്റെ ചില്ലകൾക്കിടയിലൂടെ ,നേർത്തൊരു തണുപ്പ് ശരീരത്തിലേക്കു അടിച്ചു കയറിയപ്പോൾ ചെറിയൊരു ആശ്വാസം പോലെ അവനു തോന്നി….
ബാൽക്കണിയിൽ ഇട്ടിരുന്നു ബീൻബാഗിലേക്ക് അവൻ ഒരു ദീർഘനിശ്വാസത്തോടെ,ഇരു കയ്യും തലയ്ക്കു പിന്നിൽ കോർത്തു പിടിച്ചു ഇരുന്നു….
മനസിനെ കുത്തി നോവിക്കുന്ന സംഘർഷങ്ങൾക്കിടയിൽ പുലരിയിലെപ്പോഴോ ആ ഇരുന്ന ഇരുപ്പിൽ അവനൊന്നു മയങ്ങി…..
രാവിലെ തന്റെ കൈത്തലത്തിൽ മറ്റൊരു കൈ മുറുകുന്നതറിഞ്ഞു നന്ദൻ കണ്ണുകൾ വലിച്ചു തുറന്നു…. പെട്ടന്ന് കണ്ണിലേക്കു അടിച്ചു കയറിയ വെളിച്ചത്തെ താങ്ങാനാകാതെ അവൻ മൂന്ന് നാല് വട്ടം കണ്ണുകൾ ചിമ്മിയടച്ചു…..
❤
❤
❤️❤️❤️❤️❤️
Very long waiting,
so many 2 days have gone 🙁
please send it
സോറി… ഏകദേശം 10-15ദിവസങ്ങൾ വേണം…. പൂർത്തിയാക്കാൻ…. അതിനിടയിൽ വേറെ എന്തെങ്കിലും തിരക്ക് വന്നാൽ പണികിട്ടും…12 ഭാഗത്തോളം നേരത്തെ എഴുതി വച്ചതിനാൽ ആണ് ഫാസ്റ്റ് ആയി സെൻറ് ചെയ്തത്….. എങ്കിലും പരമാവധി വേഗത്തിൽ അടുത്ത പാർട്ടുകൾ തരാൻ ശ്രമിക്കുന്നുണ്ട്ട്ടോ……????????
പൊന്നൂസ് ബാക്കി. എപ്പോ വരും
….???
?????രണ്ടു ദിവസത്തിനുള്ളിൽ താരാടോ….. കഴിഞ്ഞു.. ചെക്ക് ചെയ്തിട്ട് പോസ്റ്റ് ചെയ്യാം.. സ്നേഹപൂർവ്വം…
‘പൊന്നാറ്റ’????❤❤